BREAKING NEWS
latest

728x90

header-ad

468x60

header-ad

മൽസ്യത്തൊഴിലാളികളുടെ മൽസ്യം നശിപ്പിച്ച തിൽ പ്രതിക്ഷേധിച്ചു:



റോഡരികിൽ കച്ചവടം നടത്തിയിരുന്ന മത്സ്യത്തൊഴിലാളികളുടെ മാത്രം മൽസ്യം നഗരസഭ അധികൃതർ തെരഞ്ഞു പിടിച്ചു നശിപ്പിച്ചതിൽ ലാറ്റിൻ ഫ്രറ്റേർണിറ്റി കോൺഗ്രസ് പ്രതിക്ഷേധിച്ചു.
റോഡരുകിൽ പലതരം വഴിവാണിഭങ്ങൾ നടക്കുന്നുണ്ട്;പച്ചക്കറിയും ഭക്ഷണ പദാർത്ഥങ്ങളും രാസപദാർത്ഥം കലർത്തിയ മത്സ്യവും തുണിത്തരങ്ങളും ഒക്കെ വില്പന നടത്തുണ്ട്.അവയൊന്നും നീക്കം ചെയ്യാതെ മത്സ്യത്തൊഴിലാളികളെ മാത്രം തിരഞ്ഞു പിടിച്ചു മൽസ്യം നശിപ്പിച്ചതിന്റെ പിന്നിൽ മറ്റെന്തോ ഗൂഢ ലക്ഷ്യങ്ങളുണ്ട്.മത്സ്യത്തൊഴിലാളി സമൂഹത്തോട് ഭരണാധികാരികളും ഉദ്യോഗസ്ഥരും വംശീയമായ പുലർത്തുന്ന അവഗണനയുടെ ഭാഗമാണിത് . മഹാപ്രളയത്തിൽ രക്ഷകരായത് ഈ മത്സ്യത്തിന്റെ മണമുള്ള ദുർബല ജനതയായിരുന്നുവെന്നു അധികാരികൾ ഓർക്കുന്നത് നന്ന്‌ ; മറ്റുള്ള വഴിവാണിഭക്കാർക്ക് നൽകുന്ന നീതി മീൻ കച്ചവടം നടത്തുന്ന മീൻ പിടുത്തക്കാർക്കും നൽകണമെന്ന് ലാറ്റിൻ ഫ്രറ്റേർണിറ്റി കോൺഗ്രസ് സംസ്ഥാന സമിതി ആവശ്യപ്പെട്ടു.ഡോ.കെ.എസ്.മനോജ് അദ്ധ്യക്ഷം വഹിച്ചു.ടെൻസൺ ജോൺകുട്ടി , ക്‌ളീറ്റസ് കളത്തിൽ , സോളമൻ പഴമ്പാശ്ശേരി, ബാബു ആന്റണി ,നെൽസൺ മാണിയപൊഴി ,ജോൺകുട്ടി പാടാകുളം,സോളമൻ അറക്കൽ ,പ്രിറ്റി തോമസ് ,സുജ അനിൽ ,മാഗ്ദലിൻ ജോൺസൺ,ജോളി ജേക്കബ് ,അഡ്വ.മാത്യു ജെയിംസ് ,പി.ജെ.വിൽസൺ ,ഇഗ്‌നേഷ്യസ് അത്തിപ്പൊഴി എന്നിവർ സംസാരിച്ചു.
« PREV
NEXT »

Facebook Comments APPID