ആൽഫ പാലിയേറ്റീവ് കെയറിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കേക്ക് ചാലഞ്ച്, നഗരസഭ ഉപാധ്യക്ഷൻ പിഎസ്എം ഹുസൈൻ ഉദ്ഘാടനം ചെയ്തു.
നിർധനരും, കിടപ്പിലായതുമായ രോഗികളെ സഹായിക്കാനായി തീർത്തും മാതൃകാപരമായ പ്രവർത്തനമാണ് ആൽഫാ പാലിയേറ്റീവ് കെയർ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഉദ്ഘാടനത്തെ തുടർന്ന് ആദ്യ കേക്കിൻ്റെ വിൽപ്പനയും പി എസ് എം ഹുസൈൻ നിർവ്വഹിച്ചു.
ആൽഫാ പാലിയേറ്റീവ് കെയർ പ്രസിഡൻ്റ് ഷാജി ജമാൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
കൗൺസിലർ പ്രഭാ ശശികുമാർ മുഖ്യ പ്രഭാഷണം നടത്തി.
ആൽഫാ പാലിയേറ്റീവ് കെയർ സെക്രട്ടറി ഉഷാ രവീന്ദ്രൻ, പി എ കുഞ്ഞുമോൻ, റ്റി ഐ കലാം, ജെസ്സി രാജേഷ്, ആൻഡ്രിയ സുരേഷ് തുടങ്ങിയവർ സംസാരിച്ചു.
ആൽഫാ പാലിയേറ്റീവ് കെയർ സ്റ്റേറ്റ് കോർഡിനേറ്റർ ആർ അംജിത്ത് കുമാർ ചടങ്ങിന് സ്വാഗതവും, ട്രഷറർ രാമചന്ദ്രൻ നന്ദിയും പറഞ്ഞു.
No comments
Post a Comment