BREAKING NEWS
latest

728x90

header-ad

468x60

header-ad

പ്രായം ആറും അറുപതും ഒരുപോലെ.തുടർബാല്യം കൂട്ടായ്മ ശ്രദ്ധേയമാകുന്നു.

ആറും അറുപതും ഒന്നാണെന്ന് പറഞ്ഞാൻ എന്താണ് തെറ്റ് ?

ഒരു തെറ്റുമില്ല. അറുപത് കഴിഞ്ഞാൽ വീടിനുള്ളിൽ അടങ്ങിയിരിക്കണമെന്ന് പറഞ്ഞത് ആരാണ് ? പലരും അങ്ങനെ പറഞ്ഞു കാണും. എന്നാൽ ആലപ്പുഴ കാഞ്ഞിരം ചിറ പ്രദേശത്തെ പ്രായമായ അമ്മമാരും അച്ചന്മാരും പ്രായത്തിന്റെ ചങ്ങലക്കെട്ടുകളിൽ സ്വയം തളച്ചിടാനോ , മറ്റുള്ളവരാൽ തളച്ചിടപ്പെടാനോ തയ്യാറല്ല.
അവരെല്ലാം തുടർബാല്യം കൂട്ടായ്മയുടെ അംഗങ്ങളാണ്. 

അവർ ഇടയ്ക്കിടെ ഒത്തുകൂടും.പാട്ടുപാടും ഡാൻസ് കളിക്കും, കഥ പറയും, ഹൗസ് ബോട്ട് യാത്ര ചൈയ്ത് കായൽ സൗന്ദര്യം ആസ്വദിച്ച് വരും. ലുലു മാൾ കണ്ട് , മെട്രോ റെയിൽ യാത്ര ചൈയ്ത് , സിനിമയൊക്കെ കാണാൻ പോകും.
വാർദ്ധക്യത്തിന്റെ വിരസതയിൽ നിന്നും ചിത്രശലഭങ്ങളെപ്പോലെ പാറി പറന്നു നടക്കുമ്പോൾ ആ മനസുകളിൽ എത്ര സന്തോഷം പകരുന്ന നിമിഷങ്ങളായിരിക്കും .
അറുപതിലും ബാല്യത്തിന്റെ സൗകുമാര്യം നുകരാൻ കഴിയുമെന്ന് ഇവിടത്തെ വൃദ്ധ മാതാപിതാക്കൾ തെളിയിച്ചു കഴിഞ്ഞിരിക്കുന്നു.

തുടർബാല്യത്തിന്റെ നേതൃനിരയിൽ പ്രവർത്തിക്കുന്ന അംജിത്ത് കുമാർ പറഞ്ഞത് ,
 പന്ത്രണ്ട് വർഷംമുമ്പ് ഒരു സുഹൃത്തിന്റെ വീട്ടിൽ പോയപ്പോൾ ഒരമ്മ പറഞ്ഞ വാക്കുകളാണ് ഈ കൂട്ടായ്മയിൽ എത്തിയത് എന്നാണ്.

ചട്ടയും മുണ്ടും ധരിച്ച ഒരമ്മ പറഞ്ഞത് ഇങ്ങനെയാണ് . 
"എനിക്ക് നാല് ചട്ടയും മുണ്ടും ഉണ്ട് പക്ഷേ എന്ത് ചെയ്യാം ഇനി അതും ഉടുത്ത് പോകാൻ കഴിയുന്നത് കുഴിമാടത്തിലേക്ക് ആയിരിക്കും അല്ലേ മക്കളെ, ഈ വയസുകാലത്ത് അല്ലാതെ എവിടെ പോകാനാണ് "

അമ്മ അച്ഛൻ ഈ വയസുകാലത്ത് എവിടെ പോകാനാണ്. പ്രായമായില്ലേ , വീഴില്ലേ, തണുപ്പല്ലേ, ഇതൊക്കെ പറഞ്ഞു, ആഘോഷങ്ങളും, യാത്രകളും, ഉത്സവങ്ങളും, ചടങ്ങുകളും നിഷേധിക്കപ്പെടുന്ന കാലമാണ്.  
ഇതൊക്കെ ആണെങ്കിലും ഏതെങ്കിലും ആത്മീയ കേന്ദ്രങ്ങളുടെ സമീപത്ത് നടതള്ളാത്തതും , അഗതി മന്ദിരത്തിൽ എത്തിക്കാത്തതും തന്നെ ഭാഗ്യം.

എന്തായാലും കുറെയേറെ വൃദ്ധ മാതാപിതാക്കളെ സന്തോഷത്തിനായി തുടർബാല്യം കൂട്ടായ്മ രൂപീകരിക്കാൻ തയ്യാറായ സുമനസ്സുകളുടെ കാഴ്ചപ്പാട് അഭിനന്ദനങ്ങൾ അർഹിക്കുന്നത് തന്നെയാണ്.
« PREV
NEXT »

Facebook Comments APPID