ഡിസംബർ 26 മുതൽ ജനുവരി 1 വരെ സംസ്ഥാനത്ത് ഔദ്യോഗിക ദുഃഖാചരണം തുടരുമെന്ന് ഇൻഫർമേഷൻ ആന്റ് പബ്ലിക് റിലേഷൻസ് വകുപ്പ് അറിയിച്ചു. രാജ്യത്താകമാനം ദുഃഖാചരണം പ്രഖ്യാപിച്ച സാഹചര്യത്തിൽ സംസ്ഥാനത്ത് ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും.
ഔദ്യോഗിക ദുഃഖാചരണം നിലനിൽക്കുന്ന ഒരാഴ്ച കാലയളവിൽ സംസ്ഥാന സർക്കാറിന്റെ എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കിയതായി പൊതുഭരണ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് സ്ഥിരമായി ദേശീയ പതാക സ്ഥാപിച്ചിട്ടുള്ള ഇടങ്ങളിൽ പതാക പകുതി താഴ്ത്തിക്കെട്ടുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുന്നതിന് ജില്ലാകളക്ടർമാർക്ക് ഉത്തരവിലൂടെ നിർദേശം നൽകിയിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു.
നേരത്തെ കേന്ദ്ര സർക്കാർ ഏഴു ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചിരുന്നു.ആദരസൂചകമായി സ്ഥാപക ദിനാഘോഷങ്ങൾ ഉൾപ്പെടെ കോൺഗ്രസ് പാർട്ടിയുടെ എല്ലാ പരിപാടികളും അടുത്ത ഏഴ് ദിവസത്തേക്ക് റദ്ദാക്കിയതായി പാർട്ടി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ അറിയിച്ചു.
No comments
Post a Comment