BREAKING NEWS
latest

728x90

header-ad

468x60

header-ad

നിസ്സാമുദ്ധീൻ ബസ്തിയിലെ സ്ത്രീ കൂട്ടായ്മ

ഒന്നാമത് റാഗ്‌ബാഗ് പെർഫറോമിങ് ആർട്സ് ഫെസ്റ്റിവലിന്റെ ഭാഗമായി പ്രസിദ്ധപാചക വിദഗ്ദ്ധയും ഭക്ഷണ ക്യൂറേറ്ററുമായ അനുമിത്ര ഘോഷ് ദസ്തിദാർ അവതരിപ്പിക്കുന്ന ഭക്ഷ്യമേളയും ഉണ്ടാകും . ശ്രീലങ്കൻ തമിഴ് , നാഗാലാ‌ൻഡ് , ബംഗ്ലാദേശ് , നിസ്സാമുദിൻ എന്നിവിടങ്ങളിലെ തനത് രുചികൾ സവിശേഷമായി അവതരിപ്പിക്കയാണ് മേളയിൽ പാരമ്പര്യ ദാന്യങ്ങൾ , തനതു പച്ച കറികളും പ്രകൃതിദത്തമായ എണ്ണകളും മാത്രമുപയോഗിച്ചു ''Edible Archives " എന്ന റെസ്റ്റോറന്റ് സ്ഥാപക കൂടിയായ അനുമിത്ര നിരവധി അന്താരാഷ്ട്ര മേളകളിൽ ഭക്ഷ്യ ക്യൂറേറ്ററായി പ്രവർത്തിച്ചിട്ടുണ്ട് .ഗോവയിൽ സ്ഥാപിച്ചിട്ടുള്ള അവരുടെ റെസ്റ്റോറന്റിന് നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട് . പാരമ്പര്യ ഭക്ഷണത്തിന്റെ സുസ്ഥിരതയിലേക്ക് ശ്രീലങ്കയിൽ വേരുകളുള്ള മധുരൈയിൽ താമസമാക്കിയ പ്രിയ ബാല , പദ്മിനി ശിവരാജു എന്നിവരാണ് ശ്രീലങ്കൻ തമിഴ് വിഭവങ്ങളുമായി റാഗ്‌ബാഗ് മേളയിൽ എത്തുന്നത് .
2020 ൽ ഗുവാഹത്തി യൂണിവേഴ്സിറ്റിയിൽ പഠിപ്പിക്കുകയും കോവിഡ് കാലത്തു വീട്ടിലിരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് നാഗാലാ‌ണ്ടുകാരിയായ യീംഷെൻ നാരോ ജാമിർ തന്റെ പാരമ്പര്യ ഭക്ഷണങ്ങളുടെ പാചകത്തിലേക്ക് എത്തുന്നത് . തുടർന്ന് ജാരോ നാഗാലാൻഡിലെ ദിമാപൂരിൽ melting pot എന്ന റെസ്റ്റോറന്റ് തുടങ്ങുകയും വിവിധ രാജ്യങ്ങളുടെ വിഭവങ്ങൾ അവതരിപ്പിക്കകയും ചെയ്തു . റാഗ്‌ബാഗ് മേളയിൽ എത്തുന്നതും ഈ സവിശേഷതകൾ കൊണ്ടാണ് . ഇൻഡ്യയിലേം ബംഗ്ലാദേശിലേം പാചക സംസ്കാരങ്ങളെ കുറിച്ച് നിരവധി പുസ്തകങ്ങൾ എഴുതിയ സമ്രാൻ ഹുദാ ,റാഗ്‌ബാഗ് മേളയിൽ വ്യത്യസ്തമായ സാന്നിധ്യമാണ് . ഈ രാജ്യങ്ങളിലെ പാചക വൈവിധ്യങ്ങളെ കുറിച്ച് നിരന്തരം അന്വേഷിക്കുകയും പരിപോഷിച്ചു നിലനിർത്തുകയും ചെയ്യാൻ അവർ ദസ്തർഖാൻ എന്ന ക്‌ളൗഡ്‌ കിച്ചൻ നടത്തുന്നു . എഴുന്നൂറു വര്ഷം പാരമ്പര്യമുള്ള ഹസ്രത് നിസ്സാമുദ്ധിന്റെ പിന്മുറക്കാരായ ഒരു സ്ത്രീ കൂട്ടായ്‌മ അവരുടെ പാചക രീതികളുടെ പഴമയിൽ അഭിമാനം കൊള്ളുക മാത്രമല്ല പുതിയ തലമുറയ്ക്ക് അവ പരിചയ പെടുത്താൻ അവർ ആവേശഭരിതരാണ് . 2012ൽ സ്ഥാപിതമായ സാഇക് ഇ നിസമുദ്ധിൻ (zaik e nizamuddin ) എന്ന സ്ഥാപനം വഴി അന്യം നിന്ന് പോവാതെ വേറെ എങ്ങും ലഭ്യമല്ലാത്ത രുചികൾ പരിചയപെടുത്താൻ മേളയിൽ എത്തുമ്പോൾ ഡൽഹിയിൽ എത്തുന്ന ഭക്ഷണപ്രേമികളുടെ സൗഭാഗ്യം തലസ്ഥാന നഗരിക്കും ലഭിക്കുകയാണ്
കേരള ആർട്സ് ആൻഡ് ക്രഫ്റ്സ് വില്ലേജ് 2025 ജനുവരി 14 മുതൽ 19 വരെ അരങ്ങേറുന്ന റാഗ്‌ബാഗ് ഇന്റർനാഷണൽ പെർഫോമിംഗ് ആർട്സ് ഫെസ്റ്റിവാലിന്റെ ഭാഗമായാണ് ഈ അപൂർവ്വ ഭക്ഷ്യ സാംസ്‌കാരിക മേള നടക്കുന്നത് . ടിക്കറ്റ് bookmyshow വഴി ലഭ്യമാണ്.
« PREV
NEXT »

Facebook Comments APPID