ആലപ്പുഴയിൽ നടന്ന മൂന്നാമത് സംസ്ഥാന ബാസ്കറ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ ആതിഥേയരായ ആലപ്പുഴയും കോഴിക്കോടും യഥാക്രമം പെൺകുട്ടി ആൺകുട്ടി ടീമുകൾ കിരീടം നേടി.
വാശിയേറിയ കളിക്കിടയിൽ കൈ മുട്ടിന്റെ ഇടിയേറ്റ് ഒരു പല്ല് പോയാലും , കപ്പ് ഉയർത്തിയല്ലോ എന്ന സന്തോഷത്തിലാണ് റോട്ടറി കപ്പ് മൂന്നാം കിഡ്‌സ് ഓൾ കേരള ബാസ്‌ക്കറ്റ്‌ബോൾ ചാമ്പ്യൻഷിപ്പ് പെൺകുട്ടികളുടെ വിഭാഗത്തിൽ വിജയികളായ ആലപ്പുഴ ടീമിന്റെ ക്യാപ്റ്റനായിരുന്ന സാൻവിക ടി.എസ്.
ആലപ്പുഴ സെന്റ് മേരീസ് സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ് സാൻവിക.അഡ്വ. സുധീഷ് ടി.ടിയുടെയും അധ്യാപികയായ ആതിര ചിത്രന്റെയും മകളാണ് എട്ടു വയസുകാരി.
No comments
Post a Comment