International
International
Showing posts with label Auto. Show all posts
Showing posts with label Auto. Show all posts
Reporter
-
2:24 AM
Edit this post
സംസ്ഥാനത്ത് മൂന്നാം വന്ദേ ഭാരത് ട്രെയിൻ സർവീസ് വൈകുന്നു. കേരളത്തിലെത്തിച്ച വന്ദേ ഭാരത് റേക്ക് ദിവസങ്ങളായി കൊല്ലത്ത് വെറുതേയിട്ടിരിക്കുകയാണ്. എറണാകുളം - ബെംഗളൂരു റൂട്ടിൽ ട്രെയിൻ ഉടൻ സർവീസ് തുടങ്ങുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഇതുവരെയും ആയിട്ടില്ല. ലോക്സഭാ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ഔദ്യോഗിക ചടങ്ങുകൾ ഉണ്ടാകില്ലെന്നും സ്പെഷ്യൽ ട്രെയിനായി സർവീസ് ആരംഭിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും ദക്ഷിണ റെയിൽവേ ആ സാധ്യതയും പരിഗണിച്ചിട്ടില്ല.
എറണാകുളം - ബെംഗളൂരു വന്ദേ ഭാരത് ടൈംടേബിളിൽ ബെംഗളൂരുവിൽ നിന്ന് എറണാകുളത്തേക്കുള്ള സർവീസ് രാത്രി 11:30ന് ആരംഭിച്ച് രാവിലെ എട്ട് മണിയ്ക്ക് എറണാകുളത്ത് എത്തുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. എന്നാൽ വന്ദേ ഭാരത് ചെയർകാറുകൾ രാത്രി സർവീസിന് ഉപയോഗിക്കുന്നത് സംബന്ധിച്ച് റെയിൽവേ ബോർഡ് വ്യക്തത വരുത്താതാണ് പ്രതിസന്ധിയ്ക്ക് കാരണം.
വന്ദേ ഭാരത് ചെയർകാർ ഉപയോഗിച്ച് രാത്രി സർവീസ് നടത്താൻ റെയിൽവേ ബോർഡ് അനുമതി നൽകിയാൽ മാത്രമേ നിലവിലെ സാഹചര്യത്തിൽ എറണാകുളം - ബെംഗളൂരു സർവീസിൽ തീരുമാനമാവുകയുള്ളൂ. ഇതിന് പുറമെ, തിരുവനന്തപുരം - കോയമ്പത്തൂർ, തിരുവനന്തപുരം - ചെന്നൈ സർവീസുകളും റെയിൽവേയുടെ പരിഗണനയിലുണ്ട്.
എറണാകുളം റെയിൽവേ സ്റ്റേഷനിൽ വന്ദേ ഭാരത് എക്സ്പ്രസുകളുടെ അറ്റകുറ്റപ്പണികൾക്കുള്ള സൗകര്യം തയ്യാറായിട്ടുണ്ട്. ഇതോടെ എറണാകുളത്ത് നിന്ന് വന്ദേ ഭാരത് സർവീസ് ആരംഭിക്കാനുള്ള അവസരമാണ് ഒരുങ്ങിയിരിക്കുന്നത്. വൈകാതെ തന്നെ ട്രെയിൻ എറണാകുളത്തേക്ക് എത്തിച്ച് ബെംഗളൂരു സർവീസ് ആരംഭിക്കുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാർ.
-
5:19 AM
Edit this post
കമ്പനി ഉടമയുടെ ആഡംബര ബംഗ്ലാവിൽ ലംബോർഗിനി ഉറൂസ്, റോൾസ് റോയ്‌സ് ഫാൻ്റം, മെഴ്‌സിഡസ് ബെൻസ് എസ് ക്ലാസ്, മെഴ്‌സിഡസ് ബെൻസ് ജിഎൽഎസ്, ഫെരാരി 812 ജിടിഎസ്, മക്‌ലാരൻ തുടങ്ങി നിരവധി ആഡംബര കാറുകൾ പാർക്ക് ചെയ്‌തിരുന്നു.
പുകയില വ്യാപാരിയുടെ ആഡംബര വീട്ടിൽ നടന്ന റെയിഡിൽ കോടികൾ വിലയുള്ള ലക്ഷ്വറി കാറുകൾ ആദായാനികുതി വകുപ്പ് പിടിച്ചെടുത്തു. കാൺപൂരിലെ ബൻഷിധർ ടൊബാക്കോ കമ്പനിയിൽ നടത്തിയ റെയ്ഡിലാണ് ലംബോർഗിനി, ഫെരാരി, റോൾസ് റോയ്സ് തുടങ്ങി നിരവധി ആഡംബര കാറുകൾ പിടിച്ചെടുത്തത്. കെ കെ മിശ്ര എന്നയാളാണ് ഈ കമ്പനിയുടെ ഉടമ .100 കോടിയിലധികം രൂപയുടെ നികുതിവെട്ടിപ്പ് കേസിൽ ഈ ആഴ്ച ആദ്യം ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡുകളിൽ ഏഴുകോടിയോളം രൂപ പിടിച്ചെടുത്തിരുന്നു.
കാൺപൂർ, ദില്ലി, ഝാൻസി തുടങ്ങി വിവിധ നഗരങ്ങളിൽ ബൻഷിധർ പുകയില കമ്പനിയും അതിൻ്റെ അനുബന്ധ സ്ഥാപനങ്ങളും റെയ്ഡ് ചെയ്തു. ഗുജറാത്ത്, ആന്ധ്രാപ്രദേശ്, ഡൽഹി എന്നിവയുൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ കമ്പനിയുമായി ബന്ധപ്പെട്ടവരുടെ സ്ഥലങ്ങളിലും സമാനമായ പരിശോധന നടത്തി.
കമ്പനി ഉടമയുടെ ആഡംബര ബംഗ്ലാവിൽ ലംബോർഗിനി ഉറൂസ്, റോൾസ് റോയ്‌സ് ഫാൻ്റം, മെഴ്‌സിഡസ് ബെൻസ് എസ് ക്ലാസ്, മെഴ്‌സിഡസ് ബെൻസ് ജിഎൽഎസ്, ഫെരാരി 812 ജിടിഎസ്, മക്‌ലാരൻ തുടങ്ങി നിരവധി ആഡംബര കാറുകൾ പാർക്ക് ചെയ്‌തിരുന്നു. റെയ്ഡിനിടെ ഒരു ബിഎംഡബ്ല്യു എസ് 1000 ആർആർ സൂപ്പർ ബൈക്കും പരിസരത്തുനിന്ന് കണ്ടെടുത്തു. ഈ വാഹനങ്ങളുടെ ആകെ വില 70 കോടി രൂപയോളം വരും. ഈ വാഹനങ്ങൾ രഹസ്യ മാർഗങ്ങളിലൂടെ വാങ്ങിയതാണോ അതോ കമ്പനിയുടെ സാമ്പത്തിക രേഖകളിൽ നിന്ന് നീക്കം ചെയ്തതാണോയെന്ന് ഉദ്യോഗസ്ഥർ അന്വേഷിക്കുന്നുണ്ട്.
ഇതിനുപുറമെ നാലരക്കോടിയുടെ പണവും രണ്ടരക്കോടിയുടെ ആഭരണങ്ങളും ആദായനികുതി സംഘം കണ്ടെടുത്തു. 100 കോടിയിലധികം രൂപയുടെ നികുതി വെട്ടിപ്പ് നടന്നതായാണ് കണക്ക്. കടലാസിൽ 25-30 കോടി രൂപയുടെ വിറ്റുവരവാണ് സ്ഥാപനം കാണിക്കുന്നത്. അതേസമയം 100 കോടിയിലധികം രൂപയുടെ വിറ്റുവരവ് നടത്തിയതായി അന്വേഷണത്തിൽ കണ്ടെത്തി. വിദേശ ആഡംബര കാറുകളുടെ വാഹനവ്യൂഹം കണ്ടെത്തിയതോടെ അന്വേഷണത്തിൻ്റെ വ്യാപ്തി കൂടുതൽ വർധിച്ചിട്ടുണ്ട്.
ബൻഷിധർ ടുബാക്കോ പ്രൈവറ്റ് ലിമിറ്റഡ് രാജ്യത്തെ പുകയില വ്യവസായത്തിലെ വലിയ പേരുകളിലൊന്നാണ്. കൂടാതെ പ്രമുഖ പാൻ മസാല ഗ്രൂപ്പുകൾക്കുള്ള ഉൽപ്പന്നങ്ങളുടെ വിതരണക്കാരനുമാണ്. വിവിധ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ, കമ്പനി 20 മുതൽ 25 കോടി രൂപ വരെ വരുമാനം റിപ്പോർട്ട് ചെയ്‍തിട്ടുണ്ട്. അതേസമയം യഥാർത്ഥ വിറ്റുവരവ് ഈ തുകയേക്കാൾ പലമടങ്ങ് കൂടുതലാണെന്നാണ് റിപ്പോര്‍ട്ടുകൾ.
ബൻഷിധർ ടുബാക്കോ പ്രൈവറ്റ് ലിമിറ്റഡ് കഴിഞ്ഞ 32 വർഷമായി നിർമ്മാണ ബിസിനസുകളിൽ സജീവമാണ്. ഉഷാ മിശ്ര, കൃഷ്ണ കുമാർ മിശ്ര, ശിവം കുമാർ മിശ്ര എന്നീ ബോർഡ് അംഗങ്ങളും ഡയറക്ടർമാരുമാണ് കമ്പനി നിലവിൽ പ്രവർത്തിക്കുന്നത്. ആര്യനഗറിൽ താമസിക്കുന്ന കമ്പനിയുടെ പ്രൊപ്രൈറ്റർ തൻ്റെ ബിസിനസ് പ്രവർത്തനങ്ങൾ കാൺപൂരിൽ നിന്ന് ഡൽഹിയിലേക്ക് മാറ്റി ഇപ്പോൾ അവിടെ താമസിക്കുന്നു. കമ്പനിയുടെ ഫാക്ടറി അഹമ്മദാബാദിലാണ് സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി കമ്പനിയുടെ സാമ്പത്തിക കണക്കുകളും നികുതി റിട്ടേണുകളും ആദായ നികുതി വകുപ്പ് സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.
-
9:52 AM
Edit this post
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഒരു ഇവൻറ് മാനേജ്‌മെന്‍റ് കമ്പനി സംഘടിപ്പിച്ച റാലി സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ജിയോ വേൾഡ് ഡ്രൈവ് മാളിലായിരുന്നു സംഭവം. റാലി രാവിലെ 6 മണിക്ക് ജിയോ വേൾഡ് ഡ്രൈവ് മാളിൽ നിന്ന് ആരംഭിച്ച് അടുത്തിടെ ഉദ്ഘാടനം ചെയ്ത മുംബൈ ട്രാൻസ് ഹാർബർ ലിങ്കിലേക്കും തിരിച്ചും പോകേണ്ടതായിരുന്നു. എന്നാൽ പിന്നാലെ പോലീസ് നടപടി തുടങ്ങി. കാറുകൾ കൂട്ടിയിടിച്ചതിനെ തുടർന്നാണ് പോലീസ് നടപടി സ്വീകരിച്ചതെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
കാർ റാലി തടയുന്ന നിരോധന ഉത്തരവുകൾ ലംഘിച്ചുവെന്ന് കാണിച്ച് ജനുവരി 26 ന് രാവിലെ പിടിച്ചെടുത്ത 31 ഹൈ-എൻഡ് സ്‌പോർട്‌സ് കാറുകൾ വിട്ടുനൽകാൻ ബാന്ദ്ര കുർള കോംപ്ലക്‌സ് (ബികെസി) പോലീസിനോട് ബോംബെ ഹൈക്കോടതി വ്യാഴാഴ്ച ഉത്തരവിട്ടു . 2024 ജനുവരി 26-ന് ബാന്ദ്ര-കുർള കോംപ്ലക്‌സ് പോലീസ് 41 സൂപ്പർകാറുകളാണ് പിടിച്ചെടുത്തത്. നിയമം ലംഘിച്ച് രാലി നടത്തിയെന്നും പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കിയെന്നുമുളള പരാതിയിലാണ് കാറുകൾ പിടിച്ചെടുത്തത് എന്നാണ് പൊലീസ് പറയുന്നത്.എന്നാൽ വാഹന ഉടമകൾ കോടതിയെ സമീപിക്കുകയും പോലീസുകാർ പിടിച്ചെടുത്ത 31 സൂപ്പർകാറുകൾ വിട്ടുനൽകാൻ ബോംബെ ഹൈക്കോടതി ഇപ്പോൾ ബികെസി പോലീസിനോട് ഉത്തരവിടുകയുമായിരുന്നു.
ജസ്റ്റിസുമാരായ അനുജ പ്രഭുദേശായി, എൻആർ ബോർക്കർ എന്നിവരടങ്ങിയ ബെഞ്ച്, പോലീസ് നടപടിക്ക് മതിയായ നിയമപരമായ അടിത്തറയില്ലെന്നും ഫെരാരികളും ലംബോർഗിനികളും ഉൾപ്പെടെയുള്ള ആഡംബര കാറുകൾ പിടിച്ചെടുത്തതിന് ശേഷമാണ് പ്രഥമ വിവര റിപ്പോർട്ട് (എഫ്ഐആർ) രജിസ്റ്റർ ചെയ്തതെന്ന് വ്യക്തമാക്കിയുമാണ് കാറുകൾ വിട്ടുനൽകാൻ പോലീസിനോട് ഉത്തരവിട്ടത്.
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഒരു ഇവൻറ് മാനേജ്‌മെന്‍റ് കമ്പനി സംഘടിപ്പിച്ച റാലി സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ജിയോ വേൾഡ് ഡ്രൈവ് മാളിലായിരുന്നു സംഭവം. റാലി രാവിലെ 6 മണിക്ക് ജിയോ വേൾഡ് ഡ്രൈവ് മാളിൽ നിന്ന് ആരംഭിച്ച് അടുത്തിടെ ഉദ്ഘാടനം ചെയ്ത മുംബൈ ട്രാൻസ് ഹാർബർ ലിങ്കിലേക്കും തിരിച്ചും പോകേണ്ടതായിരുന്നു. എന്നാൽ പിന്നാലെ പോലീസ് നടപടി തുടങ്ങി. കാറുകൾ കൂട്ടിയിടിച്ചതിനെ തുടർന്നാണ് പോലീസ് നടപടി സ്വീകരിച്ചതെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
എന്നാൽ പോലീസ് നടപടി നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കാറുകൾ വിട്ടുനൽകാൻ പോലീസ് ഉദ്യോഗസ്ഥർ വിസമ്മതിച്ചതിനെത്തുടർന്ന് എഫ്ഐആർ റദ്ദാക്കണമെന്ന് കാറുടമകൾ ബോംബെ ഹൈക്കോടതിയിൽ അപേക്ഷ നൽകി. ഭൂരിഭാഗം വാഹനം ഉടമകളും ബാന്ദ്ര, ഖാർ, അന്ധേരി മേഖലകളിൽ നിന്നുള്ളവരായിരുന്നു. ഉടമകൾക്കൊപ്പം സംഘാടകർക്കെതിരെയും സെക്ഷൻ 188, മഹാരാഷ്ട്ര പോലീസ് ആക്ട് 1951-ൻ്റെ പ്രസക്തമായ വകുപ്പുകൾ എന്നിവ പ്രകാരമാണ് കേസെടുത്തത്.
പോലീസും കാർ ഉടമകളിലൊരാളും തമ്മിലുള്ള വാക്കേറ്റത്തിന് ശേഷമുള്ളതാണ് എഫ്ഐആർ എന്ന് കാർ ഉടമകൾക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ ആബാദ് പോണ്ട വാദിച്ചു. പോലീസ് ഉടമകൾക്ക് നൽകിയ നോട്ടീസുകളിലെ പൊരുത്തക്കേടുകൾ എടുത്തുകാണിച്ച പോണ്ട, ആദ്യം ഉടമകൾ അനുചിതമായ രേഖകളാണെന്ന് ആരോപിച്ചു, പിന്നീട് പോലീസ് നടപടിയെ കാറുകളിൽ അനധികൃത പരിഷ്‌കാരങ്ങളുമായി ബന്ധപ്പെടുത്തി. ഇത് അധികാര ദുർവിനിയോഗമായിരുന്നുവെന്നും ഉടമകൾ വാദിച്ചു. .
വാഹനങ്ങളുമായി ബന്ധപ്പെട്ട് വാഹന ഉടമകൾക്ക് മുൻകൂർ നോട്ടീസ് നൽകാത്തത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു. എന്നിരുന്നാലും, പോലീസ് നടപടിയെ ന്യായീകരിക്കാൻ സർക്കാർ തുടർന്നു, റാലിക്ക് ആളുകളുടെ ഒത്തുചേരൽ നിയമവിരുദ്ധമായി കണക്കാക്കപ്പെടുന്നു, കൂടാതെ റിപ്പബ്ലിക് ദിന സുരക്ഷ കണക്കിലെടുത്ത് പുറപ്പെടുവിച്ച ഉത്തരവുകളും സർക്കാർ കോടതിയിൽ ഉദ്ധരിച്ചു.
പിടിച്ചെടുത്ത കാറുകൾ ജിയോ വേൾഡ് ഡ്രൈവിൽ തന്നെ പാർക്ക് ചെയ്തു. ഈ ഒരു സംഭവത്തിൽ മാത്രം നൂറു കോടിയോളം വിലമതിക്കുന്ന കാറുകളാണ് പോലീസ് പിടിച്ചെടുത്തത്. ഇന്ത്യയിൽ ഇത്രയധികം സൂപ്പർകാറുകൾ ഒറ്റയടിക്ക് പോലീസ് പിടിച്ചെടുക്കുന്ന ആദ്യ സംഭവമായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ടുകൾ.
-
9:44 AM
Edit this post
BMW, രണ്ട് വർഷത്തിലേറെയായി രാജ്യത്ത് ആഡംബര ഇലക്ട്രിക് കാർ രംഗത്ത് മുന്നിൽ നിൽക്കുന്ന ബിഎംഡബ്ല്യു ഗ്രൂപ്പ് വോളിയം വർദ്ധിക്കുന്നതിനനുസരിച്ച് ഇലക്ട്രിക് വെഹിക്കിൾ (ഇവി) പോർട്ട്‌ഫോളിയോ പ്രാദേശികവൽക്കരിക്കാൻ ഒരുങ്ങുന്നു.
BMW to localise EV portfolio in India: രണ്ട് വർഷത്തിലേറെയായി രാജ്യത്ത് ആഡംബര ഇലക്ട്രിക് കാർ രംഗത്ത് മുന്നിൽ നിൽക്കുന്ന ബിഎംഡബ്ല്യു(BMW) ഗ്രൂപ്പ് വോളിയം വർദ്ധിക്കുന്നതിനനുസരിച്ച് ഇലക്ട്രിക് വെഹിക്കിൾ (ഇവി) പോർട്ട്‌ഫോളിയോ പ്രാദേശികവൽക്കരിക്കാൻ ഒരുങ്ങുന്നു. കമ്പനിയുടെ മൊത്തം വോളിയത്തിൻ്റെ 54 ശതമാനവും പെട്രോൾ മോഡലുകളാണ്.
അഞ്ച് വർഷം മുമ്പ് 65 ശതമാനം ആയിരുന്ന ഡീസൽ മോഡലുകളുടെ വിഹിതം 2023 ൽ 36 ശതമാനം ആയി കുറഞ്ഞു. 65 ശതമാനം ആയിരുന്നപ്പോൾ, അത് ഉപഭോക്തൃ ആവശ്യങ്ങളെ അടിസ്ഥാനമാക്കിയല്ല ഇന്ധന നയത്തെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു.
കാരണം ഡീസലിന് പെട്രോളിനേക്കാൾ വില കുറവായിരുന്നു, അതാണ് ഡീസൽ വാഹനങ്ങൾക്ക് ഡിമാൻഡ് സൃഷ്ടിച്ചത്. ഇന്ധന സബ്‌സിഡി എടുത്തുകളഞ്ഞ ഉടൻ തന്നെ ഡീസലിൻ്റെ സ്വാഭാവിക ഡിമാൻഡ് സംഭവിക്കാൻ തുടങ്ങി. അതിനാൽ ഇപ്പോൾ കാണുന്നത് ഒരു ഘടകത്തിൻ്റെയും സ്വാധീനമില്ലാത്ത സ്വാഭാവിക ഡിമാൻഡാണ്." ഇൻ്റേണൽ കംബഷൻ എഞ്ചിനും (ICE) ഇലക്ട്രിക് മോഡലുകളും കൂടാതെ, BMW ഒരു ഹൈബ്രിഡ് മോഡലും വാഗ്ദാനം ചെയ്യുന്നു, അത് മുൻനിര BMW XM ആണ്.
-
9:42 AM
Edit this post
DB12, DBX എന്നിവയോടൊപ്പം ചേരാൻ പുതിയ രൂപത്തിലെത്തുകയാണ് സ്പോർട്സകാർ.
Aston Martin Vantage: പുതുപുത്തൻ വാൻ്റേജിനെ അവതരിപ്പിച്ച് ബ്രിട്ടീഷ് ആഡംബര കാർ (British luxury car) നിർമാതാക്കളായ ആസ്റ്റൺ മാർട്ടിൻ. കാറിൻ്റെ മിഡ്-ലൈഫ് അപ്‌ഡേറ്റായി (mid-life update) എക്സ്റ്റീരിയർ, ഇൻ്റീരിയർ, എഞ്ചിനീയറിംഗ് ബിറ്റുകൾ തുടങ്ങി കൂടുതൽ ശക്തിയുള്ള മോട്ടോറുൾപ്പെടെയുള്ള മാറ്റങ്ങളാണ് കൊണ്ടുവന്നിരിക്കുന്നത്. DB12 സൂപ്പർ ടൂറർ (DB12 Super Tourer) അടുത്തിടെ ആസ്റ്റൺ മാർട്ടിൻ ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു.
30mm വീതിയുള്ള ബമ്പുമായി വലുപ്പത്തിൽ വളർന്ന ആസ്റ്റൺ മാർട്ടിന്റെ മുൻഭാഗത്തായി ഇപ്പോൾ ഒരു വലിയ ഗ്രില്ലുണ്ട്. 38 ശതമാനത്തോളം വലിയ ഗ്രിൽ എഞ്ചിൻ ബേയിലേക്ക് 29 ശതമാനം കൂടുതൽ വായുപ്രവാഹം സാധ്യമാക്കും. കൂടാതെ, അധിക കൂളിംഗ് ഇൻടേക്കുകളും, സ്പ്ലിറ്റുകളും, ആസ്റ്റൺ മാർട്ടിന്റെ ലൈറ്റ് സിഗ്നേച്ചർ നൽകാനായി എൽഇഡി ഡിആർഎല്ലുകളുള്ള വലിയ ഫുൾ മാട്രിക്സ് എൽഇഡി ഹെഡ്‌ലാമ്പുകളുമുണ്ട്. ഐക്കണിക്ക് ആസ്റ്റൺ മാർട്ടിൻ സൈഡ് സ്‌ട്രോക്ക് തിരിച്ചുകൊണ്ടുവന്നതിനൊപ്പം, 21 ഇഞ്ച് അലോയ് വീലുകളാണ് കാറിൽ ഘടിപ്പിച്ചിരിക്കുന്നത്. വിശാലമായ ബമ്പർ, വീതിയേറിയ വീൽ ആർച്ചുകൾ, ഫ്രെയിംലെസ്സ് ഡോർ മിററുകൾ, ഫ്ലഷ് ഡോർ ഹാൻഡിലുകൾ എന്നിവയാണ് വാൻ്റേജിൻ്റെ മറ്റ് പുതുമകൾ.
665bhpയും 800Nm ടോർക്കും ഉത്പാദിപ്പിക്കുന്ന മെഴ്‌സിഡസ്-AMGയുടെ 4.0-ലിറ്റർ ട്വിൻ-ടർബോ V8- ആസ്റ്റൺ മാർട്ടിൻ ഇപ്പോഴും തുടരുന്നു. ഇതിനർത്ഥം 3.5 സെക്കൻഡിനുള്ളിൽ 0 മുതൽ 100kmph സ്പ്രിന്റും, 325kmph-ൻ്റെ ഉയർന്ന വേഗതയുമുള്ള V12 വാൻ്റേജുമായി പൊരുത്തപ്പെടുന്ന പ്രകടനം V8 വാൻ്റേജിനുണ്ട്. മുമ്പത്തേക്കാൾ വലുതായ ടർബോചാർജറുകൾ, കംപ്രഷൻ അനുപാതങ്ങൾ, മികച്ച കൂളിംഗ് തുടങ്ങി എഞ്ചിന് പുതിയ ക്യാം പ്രൊഫൈലുകളുമുണ്ട്. ഇതെല്ലം വേഗത്തിലുള്ള ഷിഫ്റ്റുകൾക്കു വാൻ്റേജിനെ സഹായിക്കുന്ന റീകാലിബ്രേറ്റഡ് 8-സ്പീഡ് ട്രാൻസ്മിഷനുമായി യോജിച്ച് പ്രവർത്തിക്കുന്നു.
ഡ്രൈവിംഗ് മോഡുകൾ അടിസ്ഥാനമാക്കി വേഗതയും നിയന്ത്രണവും മാറ്റാൻ കഴിയുന്ന അഡാപ്റ്റീവ് ഡാംപറുകൾ പുതിയ വാൻ്റേജിലുണ്ട്. മികച്ച സ്റ്റിയറിംഗ് അനുഭവം നൽകുന്നതിനായി 'നോൺ-ഐസൊലേറ്റഡ്' സ്റ്റിയറിംഗ് എന്ന് വിളിക്കുന്ന സ്റ്റിയറിംഗ് കോളത്തിലെ റബ്ബർ എഞ്ചിനീയർമാർ നീക്കിയിട്ടുണ്ട്. 2.95 കോടി രൂപ (എക്സ്-ഷോറൂം) വിലയ്ക്ക് വന്ന ആസ്റ്റൺ മാർട്ടിന്റെ പ്രീ-ഫേസ്‌ലിഫ്റ്റ് വാൻ്റേജിനൊപ്പം DB12, DBX, DBX 707 എന്നിവയും ഇന്ത്യയിൽ വിൽപ്പനയ്‌ക്കുണ്ട്. ഏകദേശം 3 കോടി രൂപ (എക്സ്-ഷോറൂം) വിലവരുന്ന പുതിയ വാൻ്റേജ് ഈ വർഷം തന്നെ ഇന്ത്യയിലെത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
-
4:52 AM
Edit this post
Ola Electric: രാജ്യത്തെ മുൻനിര ഇലക്ട്രിക് ഇരുചക്ര വാഹന നിർമ്മാതാക്കളായ ഒല ഇലക്ട്രിക് എസ്1 ഇലക്ട്രിക് സ്കൂട്ടറിൻ്റെ വില 25,000 രൂപ വരെ കുറച്ചു. S1 X+, S1 Air, S1 Pro എന്നിവ കമ്പനി വാഗ്ദാനം ചെയ്യുന്നു. രാജ്യാന്തര വിപണിയിൽ ബാറ്ററി സെല്ലുകളുടെ വില കുറഞ്ഞതിനെ തുടർന്നാണ് ഒല ഇലക്ട്രിക് വില കുറച്ചത്. ഒരു ഇലക്ട്രിക് വാഹനത്തിൻ്റെ (ഇവി) വിലയുടെ ഏകദേശം 40 ശതമാനം ബാറ്ററിയാണ്. ഭാവിയിൽ ബാറ്ററി സെല്ലുകളുടെ വില ഇനിയും കുറയുമെന്ന് വ്യവസായ വിശകലന വിദഗ്ധർ ഇന്ത്യ ടുഡേയോട് പറഞ്ഞു, ഇത് ഇവികൾക്ക് കൂടുതൽ വില കുറയ്ക്കാൻ കാരണമാകും.
"നിങ്ങൾ ചോദിച്ചു, ഞങ്ങൾ ഡെലിവർ ചെയ്‌തു! ഫെബ്രുവരി മാസത്തേക്ക് എല്ലാവർക്കുമായി ഞങ്ങൾ ഇന്ന് മുതൽ 25,000 രൂപ വരെ വില കുറയ്‌ക്കുന്നു! എന്ന അടിക്കുറിപ്പോടെ ഓല ഇലക്ട്രിക് സ്ഥാപകനും സിഇഒയുമായ ഭവിഷ് അഗർവാൾ എക്‌സിലൂടെ പറഞ്ഞു.
ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻ്റെ (എഫ്എഡിഎ) കണക്കുകൾ പ്രകാരം ഒല ഇലക്ട്രിക്കിൻ്റെ റീട്ടെയിൽ വിൽപ്പന 75.73 ശതമാനം വർധിച്ച് 2024 ജനുവരിയിൽ 32,252 യൂണിറ്റായി. 2023 ഡിസംബറിൽ കമ്പനി 30,263 യൂണിറ്റുകൾ വിറ്റു.
വ്യവസായത്തിലുടനീളമുള്ള ഇലക്ട്രിക് ഇരുചക്രവാഹന വിൽപ്പന 2024 ജനുവരിയിൽ 26.14% ഉയർന്ന് 81,608 യൂണിറ്റിലെത്തി, മുൻവർഷത്തെ 64,694 യൂണിറ്റുകളിൽ നിന്ന് 2023 ഡിസംബറിൽ റീട്ടെയിൽ വിൽപ്പന 75,522 യൂണിറ്റായിരുന്നു.
പാസഞ്ചർ വെഹിക്കിൾ (പിവി) വിഭാഗത്തിൽ, ടാറ്റ മോട്ടോഴ്‌സ് അടുത്തിടെ Nexon.ev-ൻ്റെ വില 1.2 ലക്ഷം രൂപ വരെയും Tiago.ev-ൻ്റെ വില 70,000 രൂപ വരെയും കുറച്ചിരുന്നു. MG മോട്ടോർ ഇന്ത്യ ഈ മാസം ആദ്യം കോമറ്റ് EV, ZS EV എന്നിവയുടെ വില കുറച്ചു.
-
6:33 AM
Edit this post
ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ തങ്ങളുടെ കാറുകൾക്ക് മാർച്ചിൽ 43,000 രൂപ വരെ കിഴിവ് നൽകുന്നു. പണം, വിനിമയം, കോർപ്പറേറ്റ് ആനുകൂല്യങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഹ്യുണ്ടായ് ഗ്രാൻഡ് ഐ10 നിയോസ്, ഹ്യൂണ്ടായ് ഐ20, ഹ്യുണ്ടായ് ഓറ, ഹ്യുണ്ടായ് വെന്യു തുടങ്ങിയ മോഡലുകളിലാണ് ഓഫറുകൾ.
അതിശയകരമായി ഹ്യുണ്ടായ് വെന്യുവിന് ഈ മാസം കിഴിവുകൾ ഉണ്ട്. എസ്‌യുവികൾക്കുള്ള ഡിമാൻഡ് വർധിക്കുന്നതിനാൽ, കാർ നിർമ്മാതാക്കൾ എസ്‌യുവികൾക്ക് കിഴിവ് നൽകുന്നത് വളരെ അപൂർവമാണ്.
30,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 10,000 രൂപ എക്‌സ്‌ചേഞ്ച് ഡിസ്‌കൗണ്ടും 3,000 രൂപ കോർപ്പറേറ്റ് ഡിസ്‌കൗണ്ടും സഹിതം 43,000 രൂപ വരെ ഹ്യൂണ്ടായ് ഗ്രാൻഡ് ഐ10 നിയോസിന് മൊത്തം ആനുകൂല്യങ്ങളുണ്ട്. മാരുതി സുസുക്കി സ്വിഫ്റ്റിൻ്റെ എതിരാളിയായി വരുന്ന ഈ കാറിന് 5.92 ലക്ഷം മുതൽ 8.56 ലക്ഷം രൂപ വരെയാണ് (എക്സ് ഷോറൂം) വില.
ഹ്യൂണ്ടായ് i20-യിൽ 15,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 10,000 രൂപ എക്‌സ്‌ചേഞ്ച് ഡിസ്‌കൗണ്ടും ഉൾപ്പെടെ 25,000 രൂപ വരെ ഉപഭോക്താക്കൾക്ക് മൊത്തം ആനുകൂല്യങ്ങൾ ലഭിക്കും. 7.04 ലക്ഷം മുതൽ 11.21 ലക്ഷം രൂപ വരെയാണ് മാരുതി സുസുക്കി ബലേനോ, ടാറ്റ ആൾട്രോസ് എന്നീ കാറുകളുടെ എതിരാളിയായി വരുന്ന ഈ കാറിൻ്റെ വില (എക്സ്-ഷോറൂം).
33,000 രൂപ വരെ ഹ്യൂണ്ടായ് ഓറയ്ക്ക് മൊത്തം ആനുകൂല്യങ്ങളുണ്ട്. ഇതിൽ 20,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 10,000 രൂപ എക്‌സ്‌ചേഞ്ച് ഡിസ്‌കൗണ്ടും 3,000 രൂപ കോർപ്പറേറ്റ് ഡിസ്‌കൗണ്ടുമാണ്. മാരുതി സുസുക്കി ഡിസയർ, ഹോണ്ട അമേസ് എന്നിവയുമായി മത്സരിക്കുന്ന ഹ്യുണ്ടായ് ഓറയുടെ വില 6.49 ലക്ഷം മുതൽ 9.05 ലക്ഷം രൂപ വരെയാണ് (എക്സ്-ഷോറൂം).
ജനപ്രിയ കാറായ ഹ്യൂണ്ടായ് വെന്യുവിന് മാർച്ചിൽ 30,000 രൂപ വരെ ആനുകൂല്യങ്ങളുണ്ട്. ഇതിൽ 20,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 10,000 രൂപ എക്‌സ്‌ചേഞ്ച് ഡിസ്‌കൗണ്ടും ഉൾപ്പെടുന്നു. ടാറ്റ നെക്‌സണിൻ്റെയും മാരുതി സുസുക്കി ബ്രെസ്സയുടെയും എതിരാളിയായ ഈ കാറിൻ്റെ വില 7.94 ലക്ഷം മുതൽ 13.44 ലക്ഷം രൂപ വരെയാണ് (എക്സ് ഷോറൂം).
Subscribe to:
Posts
(
Atom
)
Labels
Popular Posts
-
മാഞ്ചസ്റ്റര്‍ സിറ്റിയില്‍ സന്തുഷ്ടനാണെങ്കിലും ഭാവിയില്‍ ക്ലബ്ബ് വിടാനുള്ള സാധ്യതയും ഹാളണ്ട് തള്ളിക്കളഞ്ഞില്ല. കോപ്പഹേഗന്‍ : ലോക ഫുട്ബോളിലെ...
-
ഇപ്പോള്‍ 30 വയസായ പോഗ്ബയ്ക്ക് നാല് വര്‍ഷത്തിന് ശേഷം ഒരു തിരിച്ചുവരവ് അസാധ്യമായിരിക്കും. 2018ല്‍ ഫ്രാന്‍സ് ഫിഫ ലോകകപ്പ് ഉയര്‍ത്തുമ്പോള്‍ ടീ...
-
ഇക്കഴിഞ്ഞ ഓഗസ്റ്റ് 30നായിരുന്നു കേരളത്തിന്റെ മനഃസാക്ഷിയെ ഞെട്ടിച്ച സംഭവമുണ്ടായത്. ആദ്യ ഘട്ടത്തില്‍ അപകടമാണെന്ന് തെറ്റിദ്ധരിച്ചെങ്കിലും പിന്ന...
-
പ്രവൃത്തിദിനം അഞ്ചായി ചുരുക്കണമെന്ന ബാങ്ക് ജീവനക്കാരുടെ ദീർഘകാല ആവശ്യം ഈ വർഷം കേന്ദ്രം പരിഗണിച്ചേക്കും. വിഷയം ധനകാര്യമന്ത്രാലയത്തിന്റെ പരിഗണ...
-
44 കന്നഡ ഭാഷാ പുസ്തകങ്ങളിലും 70 സാമൂഹിക ശാസ്ത്ര പുസ്തകങ്ങളിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പാഠപുസ്തകങ്ങൾ(Text books) പരിഷ്കരിക്കുന്നതിന്...