BREAKING NEWS
latest

728x90

header-ad

468x60

header-ad

International

International
Showing posts with label Education. Show all posts
Showing posts with label Education. Show all posts

അറുപത്തി എട്ടാം വയസിൽ ഏഴാം ക്ലാസ് പരീക്ഷ എഴുതി നടൻ ഇന്ദ്രൻസ്

 


സാക്ഷരതാ മിഷന്‍ നടത്തുന്ന ഏഴാം ക്ലാസ് തുല്യതാ പരീക്ഷ എഴുതി നടൻ ഇന്ദ്രൻസ്. തിരുവനന്തപുരം അട്ടക്കുളങ്ങരയിലെ സെന്‍ട്രല്‍ സ്‌കൂളില്‍ വച്ചാണ് നടൻ പരീക്ഷ എഴുതുന്നത്. നടന് അഭിനന്ദനങ്ങൾ അറിയിച്ച് മന്ത്രി ശിവൻകുട്ടി രം​ഗത്ത് എത്തിയിട്ടുണ്ട്. തന്റെ അറുപത്തി എട്ടാം വയസിലാണ് ഇന്ദ്രൻസ് ഏഴാം ക്ലാസ് പരീക്ഷ എഴുതുന്നത് എന്നത് ഏറെ ശ്രദ്ധേയമായ കാര്യമാണ്. 



പത്താംക്ലാസ് തുല്യത നേടുക എന്നതാണ് ഇന്ദ്രൻസിന്റെ ലക്ഷ്യം. ഏഴാംക്ലാസ് ജയിച്ചാലേ പത്തിൽ പഠിക്കാനാവൂ എന്ന സാക്ഷരതാമിഷന്റെ ചട്ടപ്രകാരം ആണ് താരം ഇപ്പോൾ പരീക്ഷ എഴുതുന്നത്. നവകേരളസദസ്സിന്റെ ചടങ്ങിൽ പങ്കെടുക്കവേയാണ് തുടർപഠനത്തിന് ഇന്ദ്രൻസ് താത്പര്യം അറിയിച്ചതും പത്താംക്ലാസിലേക്കുള്ള അപേക്ഷ കൈമാറിയതും. നാലാംക്ലാസുവരെയേ പഠിച്ചിട്ടുള്ളൂ എന്നാണ് ഓർമയെന്ന് അദ്ദേഹം പറഞ്ഞിരുന്നെങ്കിലും ഏഴുവരെ പോയിട്ടുണ്ടെന്നാണ് കിട്ടിയ വിവരമെന്ന് ഇന്ദ്രൻസിന്റെ സഹപാഠികളെ സാക്ഷ്യപ്പെടുത്തി സാക്ഷരതാമിഷൻ പറഞ്ഞിരുന്നു.


സ്കൂളില്‍ പോകാന്‍ പുസ്തകവും വസ്ത്രവും ഇല്ല എന്ന അവസ്ഥയിലാണ് താന്‍ സ്കൂള്‍ വിദ്യാഭ്യാസം നിര്‍ത്തി തയ്യല്‍ ജോലിയിലേക്ക് എത്തിയത് എന്നാണ് ഇന്ദ്രന്‍സ് മുന്‍പ് പറഞ്ഞത്. എന്നാല്‍ വായന ശീലം വിടാത്തതിനാല്‍ കുറേ കാര്യങ്ങള്‍ മനസിലാക്കാന്‍ സാധിച്ചു. അത് വലിയ മാറ്റങ്ങള്‍ ജീവിതത്തിലുണ്ടാക്കിയെന്നും ഇന്ദ്രന്‍സ്  പറഞ്ഞിരുന്നു. 



2018ൽ പുറത്തിറങ്ങിയ ആളൊരുക്കം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ഇന്ദ്രന്‍സ് നേടിയിരുന്നു. 2019ൽ വെയിൽമരങ്ങൾ എന്ന ചിത്രത്തിലൂടെ സിംഗപ്പൂർ സൗത്ത് ഏഷ്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനുള്ള അന്താരാഷ്ട്ര പുരസ്ക്കാരം നേടി. കഴിഞ്ഞ വര്‍ഷം ഹോം എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ പുരസ്കാരവും ഇന്ദ്രന്‍സിന് ലഭിച്ചു. തിരുവനന്തപുരം കുമാരപുരം സ്കൂളിലാണ് പ്രഥമിക വിദ്യാഭ്യാസം ഇന്ദ്രന്‍സ് പൂര്‍ത്തിയാക്കിയത്. 


പഠനം മുടങ്ങില്ല! സർട്ടിഫിക്കറ്റുകൾ നഷ്ടമായവർക്ക് തിരികെ ലഭ്യമാക്കും: മന്ത്രി വി ശിവനകുട്ടി.

സർട്ടിഫിക്കറ്റുകൾ നഷ്ടമായവർക്ക് ലഭ്യമാക്കാനുള്ള കാര്യങ്ങൾ ചെയ്യും. ഇതിനായി മൂന്ന് ജില്ലകളിലെ ഉന്നത ഉദ്യോഗസ്ഥർക്ക് ചുമതല നൽകിയിട്ടുണ്ട്. സർട്ടിഫിക്കറ്റുകൾ നഷ്ടമായവർക്ക് അവ ലഭ്യമാക്കുന്നതിനുള്ള നടപടികൾ ചെയ്യുമെന്നും അദ്ദേഹം പങ്കുവെച്ചു. 
വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിലാണ് യോഗം. കൽപറ്റ ഗസ്റ്റ് ഹൗസിൽ രാവിലെ 10 മണിക്കാണ് യോഗം. വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ, തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികൾ, സ്കൂൾ വിദ്യാഭ്യാസ അധികൃതർ, പിടിഎ പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുക്കും. എത്രയും പെട്ടെന്ന് ക്ലാസുകൾ ആരംഭിക്കുന്നതിനുള്ള കർമ്മപദ്ധതി യോഗം ചർച്ച ചെയ്യും. 

മനശാസ്ത്രപരമായ പിന്തുണ, താൽക്കാലിക പഠന ഇടങ്ങൾ, സാമഗ്രികളുടെ വിതരണം, പാഠ്യപദ്ധതി ക്രമീകരണം, ഓൺലൈൻ പഠന സാധ്യതകൾ എന്നിവ യോഗത്തിൽ പ്രധാന വിഷയങ്ങളാകും. യോഗത്തിനു മുന്നോടിയായി പൊതുവിദ്യാഭ്യാസ വകുപ്പിലെ വിവിധ ഉദ്യോഗസ്ഥരുടെ യോഗം മന്ത്രി ഓൺലൈനിൽ വിളിച്ചുചേർത്തിരുന്നു. 

ദുരന്തബാധിതരായി കഴിയുന്നവരെ പുനരധിവസിപ്പിക്കുന്നതിന് സംസ്ഥാന സർക്കാർ സമഗ്ര പാക്കേജ് നടപ്പിലാക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. ചൂരൽ മലയിലെ ദുരന്ത ബാധിത പ്രദേശങ്ങൾ സന്ദർശിച്ചതിനു ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. 

നിലവിൽ ദുരന്ത ബാധിതരായി ക്യാമ്പുകളിലടക്കം കഴിയുന്നവരുടെ മാനസികാവസ്ഥക്കാണ് സംസ്ഥാന സർക്കാർ പ്രഥമ പരിഗണന നൽകുന്നത്. തെരച്ചിൽ പ്രവർത്തനങ്ങളടക്കം ഊർജിതമായി തുടരുകയാണ്. പുനരധിവാസത്തിന് വേണ്ട സ്ഥലം, ഭൂമി, വീട്, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ എത്രയും വേഗത്തിൽ പൂർത്തിയാക്കും. 

രാജ്യത്ത് നിന്നാകമാനം പുനരധിവാസത്തിനും അതിജീവനത്തിനുമായി നിരവധി സഹായങ്ങൾ വിവിധ വ്യക്തികളിൽ നിന്നും ലഭ്യമാകുന്നുവെന്നത് ശ്രദ്ധേയമാണ്. സംസ്ഥാന സർക്കാരിൻ്റെ നേതൃത്വത്തിൽ കഴിയുന്നത്ര വേഗത്തിൽ ദുരന്ത ബാധിതരായി കഴിയുന്ന വ്യക്തികൾക്ക് ആവശ്യമായ സഹായങ്ങൾ പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് 12 ജില്ലകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി


കനത്ത മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ അപകട സാധ്യതകൾ ഒഴിവാക്കുന്നതിനായി ബുധനാഴ്ച  (ജൂലൈ 31) കോട്ടയം ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. മദ്രസ, നഴ്സറികൾക്കും അവധി ബാധകമാണ്. ട്യൂഷൻ സെൻ്ററുകൾ ഒരു കാരണവശാലും പ്രവർത്തിക്കാൻ പാടില്ല. പൂർണമായും റസിഡൻഷ്യൽ ആയി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമല്ല. 



നഷ്ടപ്പെടുന്ന പഠന സമയം ഓൺലൈൻ ക്ലാസുകൾ ഉൾപ്പെടെ നടത്തി സ്കൂൾ അധികാരികൾ ക്രമീകരിക്കേണ്ടതാണ്. പൊതു പരീക്ഷകൾക്കും മുൻ നിശ്ചയിച്ച പരീക്ഷകൾക്കും അവധി ബാധകമല്ല. സംസ്ഥാനത്ത് കൊല്ലം, തിരുവനന്തപുരം ഒഴികെ മറ്റെല്ലാ ജില്ലകളിലും നാളെ അവധിയാണ്. അങ്കൺവാടി മുതൽ പ്രൊഫഷണൽ കോളേജുകൾക്ക് വരെ എല്ലാ ജില്ലകളിലും അവധി ബാധകമാണ്. 

കേരളത്തിലെ വിദ്യാർത്ഥികളെ ഇവിടെ തന്നെ പിടിച്ചുനിർത്തുക; സ്റ്റഡി ഇൻ കേരള പദ്ധതിക്ക് സര്‍ക്കാര്‍ അംഗീകാരം


 


വിദേശത്തേക്കുള്ള വിദ്യാര്‍ത്ഥികളുടെ ഒഴുക്ക് തടയാനുള്ള പദ്ധതിയുമായി സര്‍ക്കാര്‍. സ്റ്റഡി ഇൻ കേരള പദ്ധതിക്കാണ് സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. ഉന്നത വിദ്യാഭ്യാസ കൗൺസിൽ സമ൪പ്പിച്ച പദ്ധതി നി൪ദേശം അംഗീകരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.



കേരളത്തിലെ വിദ്യാർത്ഥികളെ ഇവിടെ തന്നെ പിടിച്ചുനിർത്തുക, പുറമെ നിന്നുള്ള വിദ്യാർത്ഥികളെ ആകർഷിക്കുക, വിദേശ വിദ്യാർത്ഥികളെ കേരളത്തിലേക്ക് ആകർഷിക്കുക, ഡിമാൻ്റുള്ള കോഴ്‌സുകൾക്ക് കൂടുതൽ പ്രചാരണം നൽകുക, ഹ്രസ്വകാല കോഴ്‌സുകൾ കൂടുതൽ വ്യാപിപ്പിക്കുക, മൂന്നാം ലോക രാജ്യങ്ങളിലെ വിദ്യാർത്ഥികളെ ആകർഷിക്കാൻ പ്രത്യേക പദ്ധതി തുടങ്ങിയ വിവിധ കാര്യങ്ങളായിരിക്കും സ്റ്റഡി ഇനി കേരളയിലൂടെ നടപ്പാക്കുക.



നീറ്റ് യുജി പരീക്ഷയുടെ പുതുക്കിയ ഫലം പ്രസിദ്ധീകരിച്ചു; ഒന്നാം റാങ്കുകാരിൽ കണ്ണൂർ സ്വദേശിയും

 



വിവാദമായ നീറ്റ് യുജി പരീക്ഷയുടെ പുതുക്കിയ ഫലം പ്രസിദ്ധീകരിച്ചു. ദേശീയ പരീക്ഷാ ഏജൻസിയാണ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചത്. കണ്ണൂർ പള്ളിക്കുന്ന് സ്വദേശിയായ ശ്രീനന്ദ് ഷർമിൽ ഉൾപ്പെടെ 17 വിദ്യാർഥികളാണ് പുതുക്കിയ റാങ്ക് പട്ടികയിൽ ഒന്നാമതെത്തി. ഇതിൽ 13 പേർ ആൺകുട്ടികളും 4 പേർ പെൺകുട്ടികളുമാണ്. 



പുതുക്കിയ ഫലങ്ങൾ exams.nta.ac.in/NEET എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. പുതുക്കിയ ഫലത്തിനൊപ്പം ഉദ്യോഗാർഥികൾക്ക് സ്കോർ കാർഡും വെബ്സൈറ്റിൽ കയറി പരിശോധിക്കാവുന്നതാണ്. നിലവിൽ കേരളത്തിൽനിന്ന് ശ്രീനന്ദിനു മാത്രമാണ് ഒന്നാം റാങ്ക്. നേരത്തെ പുറത്ത് വിട്ട ഫലപ്രകാരം കേരളത്തിൽ നിന്നുള്ള നാല് പേർക്ക് പരീക്ഷയിൽ ഒന്നാം റാങ്ക് ലഭിച്ചിരുന്നു.



പുതുക്കിയ നീറ്റ് യുജി ഫലം രണ്ട് ദിവസത്തിനകം പ്രഖ്യാപിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ ചൊവ്വാഴ്ച‌ അറിയിച്ചിരുന്നു. ഇത് നാലാം തവണയാണ് പരീക്ഷയുടെ ഫലം പുറത്തുവരുന്നത്. നീറ്റ് യുജിയുടെ ആദ്യ ഫലം ജൂൺ 4നും രണ്ടാമത്തേത് ജൂൺ 30നും മൂന്നാമത്തേത് ജൂലൈ 20നുമാണ് ദേശീയ പരീക്ഷാ ഏജൻസി പ്രസിദ്ധീകരിച്ചത്. രാജ്യത്തുടനീളമുള്ള 571 നഗരങ്ങളിലും ഇന്ത്യയ്ക്ക് പുറത്തുള്ള 14 നഗരങ്ങളിലുമായി 4750 കേന്ദ്രങ്ങളിലാണ് നീറ്റ് യുജി പരീക്ഷ നടത്തിയത്. മെയ് 5 ന് നടന്ന നീറ്റ് യുജി പരീക്ഷയ്ക്ക് ആകെ 13,31,321 പെൺകുട്ടികളും 9,96,393 ആൺകുട്ടികളും 17 ട്രാൻസ്ജെൻഡർ ഉദ്യോഗാർത്ഥികളുമാണ് ഹാജരായത്.

നീറ്റ് പരീക്ഷ:4 ലക്ഷം പേർക്ക് 5 മാർക്ക്‌ വീതം നഷ്ടമായി. പുതിയ റാങ്ക് പട്ടിക പുറത്ത്.

നീറ്റ് യുജി പരീക്ഷയുമായി ബന്ധപ്പെട്ട് പുതുക്കിയ റാങ്ക് പട്ടിക എൻ.ടി.എ പ്രസിദ്ധീകരിച്ചു. സുപ്രീം കോടതി നിർദേശ പ്രകാരമാണ് പുതുക്കിയ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്.

ഒരു ചോദ്യത്തിന് തെറ്റായ ഉത്തരം നല്‍കിയവരുടെ മാർക്ക് തിരുത്തി റാങ്ക് പട്ടിക പുതുക്കി പ്രസിദ്ധീകരിക്കാനാണ് സുപ്രീം കോടതി നിർദേശിച്ചത്. നാല് ലക്ഷം പേർക്ക് സുപ്രീം കോടതി തീരുമാനം പ്രകരാം അഞ്ച് മാർക്ക് കുറഞ്ഞു. ഇതോടെ മുഴുവൻ മാർക്കോടെ ഒന്നാം റാങ്ക് നേടിയവരുടെ എണ്ണം 67ല്‍ നിന്ന് 17 ആയി. ഒന്നാം റാങ്ക് കിട്ടിയ 40 പേർക്കാണ് സുപ്രീം കോടതി ഇടപെടല്‍ പ്രകാരം അഞ്ച് മാർക്ക് നഷ്ടമായത്. സമയം കിട്ടിയില്ലെന്ന കാരണത്താല്‍ 06 പേർക്ക് നല്‍കിയ ഗ്രേസ് മാർക്കും നേരത്തെ ഒഴിവാക്കിയിരുന്നു. പുതിയ പട്ടികയെക്കുറിച്ചും കൗണ്‍സലിംഗ് നടപടികളെക്കുറിച്ചും ചർച്ച ചെയ്യാൻ വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ എൻടിഎ ഉദ്യോഗസ്ഥർ ഉള്‍പ്പടെയുള്ളവരുടെ യോഗം വിളിച്ചിരുന്നു.

നീറ്റ്-യുജി പുനഃപ്പരീക്ഷയില്ല; വ്യക്‌തമാക്കി സുപ്രീം കോടതി

 




ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് വിവാദത്തിലായ മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ്-യുജിയിൽ പുനഃപ്പരീക്ഷയില്ലെന്ന് വ്യക്‌തമാക്കി സുപ്രീം കോടതി. എൻടിഎ ഹാജരാക്കിയ രേഖകൾ കോടതി സ്വന്തം നിലയിൽ പരിശോധിച്ചെന്നും പരീക്ഷയിൽ ക്രമക്കേട് ഉണ്ടായതിനും പവിത്രതയെ ബാധിക്കുംവിധം നടത്തിപ്പിൽ പാളിച്ചയുണ്ടെന്നും വ്യക്തമാക്കുന്ന തെളിവുകളുടെ അഭാവത്തിൽ പുനഃപരീക്ഷ ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്നുമാണ് കോടതി വിധി.



നീറ്റ് യുജി പരീക്ഷ പൂർണമായും റദ്ദാക്കുന്നത് നീതീകരിക്കാൻ കഴിയില്ലെന്ന് ബെഞ്ച് നിരീക്ഷിച്ചു. കോടതി മുൻപാകെ ലഭിച്ച രേഖകളുടെ അടിസ്‌ഥാനത്തിൽ പുനഃപരീക്ഷ നിർദേശിക്കാൻ കഴിയില്ല. 24 ലക്ഷം വിദ്യാർഥികൾക്ക് പുനഃപരീക്ഷ നടത്തുന്നത് ഗുരുതര പ്രത്യാഘാതങ്ങൾ സൃഷ്‌ടിക്കും. പ്രവേശനത്തെ ബാധിക്കും, മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് വിപരീതഫലം സൃഷ്ട‌ിക്കും, യോഗ്യരായ മെഡിക്കൽ പ്രഫഷനലുകളുടെ കുറവ് ഭാവിയിൽ സംഭവിക്കുമെന്നും കോടതി നിരീക്ഷിച്ചു.


പരീക്ഷാ നടത്തിപ്പിൽ വീഴ്‌ചയുണ്ടായോ, പരീക്ഷയുടെ വിശ്വാസ്യതയെ ബാധിച്ചോ, തട്ടിപ്പു നടത്തിയ പരീക്ഷാർഥികളെ പ്രത്യേകമായി കണ്ടെത്താൻ കഴിയുമോ എന്നീ കാര്യങ്ങളാണ് കോടതി പരിഗണിച്ചത്. ചോദ്യപ്പേപ്പർ ചോർച്ച ഹസാരിബാഗിലെയും പട്‌നയിലെയും കാര്യത്തിൽ സംശയമില്ല. സിബിഐ നൽകിയ തൽസ്ഥ‌ിതി റിപ്പോർട്ടുകൾ പ്രകാരം അന്വേഷണം തുടരുകയാണ്. എങ്കിലും കേസിൽ ലഭിച്ച വിവരങ്ങൾ പ്രകാരം രണ്ടിടത്തെയും 155 വിദ്യാർഥികൾക്കാണ് ചോദ്യപ്പേപ്പർ ചോർച്ചയുടെ നേട്ടമുണ്ടായത്. 



എന്നാൽ, തട്ടിപ്പു നടത്തിയവരെയും അല്ലാത്തവരെയും തരംതിരിക്കാൻ കഴിയുന്ന സാഹചര്യം കേസിലുണ്ട്. അന്വേഷണ ഘട്ടത്തിൽ കൂടുതൽ പേർ തട്ടിപ്പു നടത്തിയെന്നു ബോധ്യപ്പെട്ടാൽ അവർക്കെതിരെ ഏതു ഘട്ടത്തിലും നടപടി സ്വീകരിക്കാം. കൗൺസിലിങ് തുടരാമെങ്കിലും തട്ടിപ്പു നടത്തിയെന്ന് തെളിഞ്ഞാൽ ആ വിദ്യാർഥിക്ക് പ്രവേശനം അവകാശപ്പെടാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.


നീറ്റ് യുജി പരീക്ഷയിലെ 19-ാം ചോദ്യത്തിന്, 2 ഓപ്ഷനുകൾ ശരിയുത്തരമായി കണക്കാക്കി മാർക്കു നൽകേണ്ടി വന്ന വിഷയത്തിൽ ഐഐടി ഡൽഹി നൽകിയ റിപ്പോർട്ട് കോടതി അംഗീകരിച്ചു. രണ്ട് ഓപ്ഷനുകൾ ശരിയുത്തരമായി കണക്കാക്കിയാണ് എൻടിഎ മാർക്ക് നൽകിയത്. എന്നാൽ, നാലാം ഓപ്ഷൻ മാത്രമാണ് ശരിയായ ഉത്തരമെന്ന് ഐഐടി ഡൽഹിയിലെ വിദഗ്‌ധ സമിതി റിപ്പോർട്ട് നൽകിയിരുന്നു.



വാദത്തിനിടെ 1563 വിദ്യാർഥികൾക്ക് പുനഃപരീക്ഷ എൻടിഎ നടത്തിയിരുന്നു. അതിൽ തടസ്സമില്ല. കോടതിയിൽ വ്യക്തത വരുത്താത്ത കാര്യങ്ങളിൽ മറ്റ് വ്യക്‌തിപരമായ പരാതികളെ മറ്റോ ഉണ്ടെങ്കിൽ ഉചിതമായ വേദിയിൽ പരിഹരിക്കാമെന്നും ചീഫ് ജസ്‌റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്‌തത വരുത്തി.

നീറ്റ് പരീക്ഷ റദ്ദാക്കുന്നതിനെതിരെ വിദ്യാർത്ഥികൾ സുപ്രീം കോടതിയിൽ.

നീറ്റ് യുജി പരീക്ഷ റദ്ദാക്കുന്നതിനെതിരെ 56 വിദ്യാര്‍ത്ഥികള്‍ സുപ്രിം കോടതിയില്‍. നീറ്റ് യുജി പരീക്ഷകള്‍ റദ്ദാക്കാനുള്ള ശുപാര്‍ശയ്‌ക്കെതിരെയാണ് വിദ്യാര്‍ത്ഥികള്‍ സുപ്രീംകോടതിയെ സമീപിച്ചത്.

ഗുജറാത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് സുപ്രീംകോടതിയില്‍ എത്തിയത്. കഠിന പരിശ്രമത്തിനോടുവില്‍ പൂര്‍ത്തിയാക്കിയ പരീക്ഷ വീണ്ടും എഴുതണമെന്ന് നിര്‍ദേശിക്കുന്നത് അനുചിതമെന്നാണ് വിദ്യാര്‍ത്ഥികളുടെ ഹര്‍ജിയില്‍ പറയുന്നത്. ജൂലൈ എട്ടിന് പരീക്ഷാക്രമക്കേടുകള്‍ സംബന്ധിച്ച ഹര്‍ജികള്‍ ഒരുമിച്ച്‌ പരിഗണിക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചിരിക്കെയാണ് ഹര്‍ജി.

അതേസമയം നീറ്റ് യുജി പരീക്ഷ പേപ്പര്‍ ക്രമക്കേടില്‍ . മുഖ്യ സൂത്രധാരന്‍ അമിത് സിങിനെ ജാര്‍ഖണ്ഡില്‍ നിന്ന് സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ഹസാരി ബാഗിലെ സ്‌കൂള്‍ പ്രിന്‍സിപ്പള്‍ ഇസാന്‍ ഉള്‍ ഹഖ്, പരീക്ഷാ സെന്റര്‍ സൂപ്രണ്ട് ഇംതിയാസ് ആലം എന്നിവരടക്കം കേസില്‍ നേരത്തെ അറസ്റ്റിലായിരുന്നു.

പ്ലസ്‌വൺ സപ്ലിമെൻ്ററി അലോട്ട്മെൻ്റ് അപേക്ഷ ഇന്നു മുതൽ.

പ്ലസ്‌വൺ പ്രവേശനം ഇതുവരെ ലഭിക്കാത്തവർക്കായി സപ്ലിമെൻ്ററി അലോട്ട്മെൻ്റ് ആരംഭിച്ചു. സപ്ലിമെൻ്ററി അലോട്ട്മെൻ്റിനായി ജൂലൈ രണ്ടിനു രാവിലെ 10 മുതൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അലോട്ട്മെന്റിനായുള്ള വേക്കൻസിയും മറ്റു വിവരങ്ങളും ഇന്നു (ജൂലൈ 02) രാവിലെ ഒമ്പതിന് അഡ്മിഷൻ വെബ്‌സൈറ്റായ https://hscap.kerala.gov.in/ -ൽ പ്രസിദ്ധീകരിക്കും. 
നിലവിൽ ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിക്കഴിഞ്ഞ വിദ്യാർഥികൾക്കും മുഖ്യഘട്ടത്തിൽ അലോട്ട്മെൻ്റ് ലഭിച്ചിട്ട് പ്രവേശനത്തിന് ഹാജരാകാത്തവർക്കും (നോൺ-ജോയിനിങ്ങ് ആയവർ) പ്രവേശനം ക്യാൻസൽ ചെയ്തവർക്കും ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിയ ശേഷം വിടുതൽ സർട്ടിഫിക്കറ്റ് (റ്റി.സി) വാങ്ങിയവർക്കും ഈ ഘട്ടത്തിൽ വീണ്ടും അപേക്ഷിക്കുവാൻ സാധിക്കില്ല.

ട്രയൽ അലോട്ട്മെൻ്റ് പ്രസിദ്ധീകരിച്ച ശേഷവും എല്ലാ അപേക്ഷകരും അപേക്ഷാവിവരങ്ങൾ പരിശോധിക്കണം. ഓപ്ഷനുകൾ ഉൾപ്പടെ അപേക്ഷയിലെ ലോഗിൻ വിവരങ്ങൾ ഒഴികെയുള്ള ഏതുവിവരവും തിരുത്തുന്നതിന് സമയം അനുവദിച്ചിരുന്നുവെങ്കിലും അവസരങ്ങളൊന്നും പ്രയോജനപ്പെടുത്താതിരുന്നതിനാൽ തെറ്റായ വിവരങ്ങൾ അപേക്ഷയിൽ ഉൾപ്പെട്ടതിനാൽ അലോട്ട്മെൻ്റ് ലഭിച്ചിട്ടും പ്രവേശനം നിരാകരിക്കപ്പെട്ടവർക്കും സപ്ലിമെൻ്ററി അലോട്ട്മെൻ്റിൽ പരിഗണിക്കുന്നതിന് അപേക്ഷ പുതുക്കുന്നതിനുള്ള സൗകര്യം അനുവദിച്ചിട്ടുണ്ട്. 
അപേക്ഷകളിലെ പിഴവുകൾ തിരുത്തി വേണം അപേക്ഷ പുതുക്കേണ്ടത്. മെറിറ്റ് ക്വാട്ടയുടെ സപ്ലിമെൻ്ററി അലോട്ട്മെന്റിനോടൊപ്പം മോഡൽ റസിഡെൻഷ്യൽ സ്‌കൂളുകളിലേയ്ക്കുള്ള സപ്ലിമെന്ററി അലോട്ട്മെന്റിനുള്ള അപേക്ഷയും ക്ഷണിക്കുന്നതാണ്. സപ്ലിമെൻ്ററി അലോട്ട്മെൻ്റുകളെ സംബന്ധിച്ചു വിശദനിർദ്ദേശങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാകും.

അപേക്ഷകർക്ക് സപ്ലിമെന്ററി അലോട്ട്മെൻ്റിന് അപേക്ഷിക്കുവാനും മറ്റും വേണ്ട നിർദ്ദേശങ്ങളും സാങ്കേതിക സഹായങ്ങളും സ്‌കൂൾ ഹെൽപ്‌ ഡെസ്‌കുകളിലൂടെ നൽകാൻ വേണ്ട സജ്ജീകരണങ്ങൾ സ്‌കൂൾ പ്രിൻസിപ്പൽമാർ സ്വീകരിക്കേണ്ടതാണെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.

ഇനി ബിരുദം നാല് വർഷം; പുതിയ ബിരുദ കോഴ്സുകൾക്ക് ഇന്ന് തുടക്കം.

സംസ്ഥാനത്തെ സർവകലാശാലകളിലെ നാല് വർഷ ബിരുദ കോഴ്സുകൾക്ക് ഇന്ന് തുടക്കം കുറിക്കും. ഉച്ചക്ക് 12 മണിക്ക് തിരുവനന്തപുരം വനിതാ കോളേജിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന തല ഉദ്ഘാടനം നിർവഹിക്കും. മന്ത്രി ആർ ബിന്ദു അധ്യക്ഷയാകും. ഇനി മുതൽ ഒന്നുകിൽ സാധാരണ പോലെ മൂന്നാം വർഷം കോഴ്സ് അവസാനിപ്പിച്ച് ബിരുദം നേടാം. അല്ലെങ്കിൽ നാലാം വർഷവും കോഴ്സ് തുടർന്ന് ഓണേഴ്സ് ബിരുദം നേടാം. 
ഗവേഷണത്തിന് താത്പര്യമുള്ളവർക്ക്, ഓണേഴ്സ് വിത്ത് റിസേർച്ച് ബിരുദധാരികളാകാം. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് മാറ്റം. ഇഷ്ടമുള്ള വിഷയങ്ങളുടെ കോമ്പിനേഷൻ തെരഞ്ഞെടുത്ത് സ്വയം കോഴ്സ് രൂപകല്പന ചെയ്യാനാകുന്ന തരത്തിലാണ് കരിക്കുലം. ഉദ്ഘാടന പരിപാടി എല്ലാ ക്യാമ്പസുകളിലും തത്സമയം കാണാം. തുടർന്ന് ക്യാമ്പസുതല ഉദ്ഘാടനച്ചടങ്ങുകള്‍ നടക്കും. സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയെ അന്താരാഷ്ട്ര സ്വീകാര്യതയിലേക്ക് ഉയർത്തുന്നതിന്‍റെ ഭാഗമായാണ് നാലുവർഷ ബിരുദ പ്രോഗ്രാം ആരംഭിക്കുന്നത്‌. 

സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയെ അന്താരാഷ്ട്ര സ്വീകാര്യതയിലേക്ക് ഉയർത്തുന്നതിന്‍റെ ഭാഗമായാണ് ഈ വർഷം മുതല്‍ എല്ലാ സർവകലാശാലകളിലും ആർട്‌സ് ആന്‍റ് സയൻസ് കോളജുകളില്‍ നാലു വർഷ ബിരുദ പ്രോഗ്രാം ആരംഭിക്കുന്നതെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു പറഞ്ഞു. തൊഴില്‍ശേഷി വളർത്തലും ഗവേഷണപ്രവർത്തനങ്ങളും സംയോജിപ്പിച്ചുള്ള ദ്വിമുഖ സമീപനം പുലർത്തുന്ന കേരളത്തിലെ നാലുവർഷ ബിരുദ പരിപാടി രാജ്യത്തിന് തന്നെ മാതൃകയായിരിക്കും. കേരളത്തെ ജനപക്ഷ വൈജ്ഞാനികസമൂഹമാക്കി വളർത്തുകയെന്ന ലക്ഷ്യത്തിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണ് നാലുവർഷ ബിരുദ പരിപാടി. ഇതോടനുബന്ധിച്ച്‌ ഏകീകൃത അക്കാദമിക് കലണ്ടർ സംസ്ഥാനത്ത് തയ്യാറാക്കിയിട്ടുണ്ട്. ഇതുപ്രകാരമാണ് ക്ലാസ് ആരംഭിക്കുന്നത്.

സാമൂഹ്യനീതിയിലും മതനിരപേക്ഷതയിലും ജനാധിപത്യത്തിലും അധിഷ്‌ഠതമായ, എല്ലാ വിഭാഗങ്ങള്‍ക്കും പ്രാപ്യതയും തുല്യതയും ഉറപ്പാക്കുന്ന, മികവിലും ഗുണനിലവാരത്തിലും മുൻപന്തിയില്‍ നില്‍ക്കുന്ന ഉന്നതവിദ്യാഭ്യാസമാണ് സർക്കാർ സാക്ഷാത്കരിക്കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കലാലയങ്ങളില്‍ രൂപീകരിക്കപ്പെടുന്ന അറിവിനെ സമൂഹത്തിന് ഉപയോഗപ്പെടുത്താനും അതുവഴി കേരളത്തെ സാമ്ബത്തികശക്തിയായി വളർത്തുകയുമാണ് സർക്കാർ ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പണ്ടൊക്കെ 210 മാർക്ക് കിട്ടാൻ ബുദ്ധിമുട്ടായിരുന്നു; ഇന്ന് എസ്എസ്എൽസി പാസായ പല കുട്ടികൾക്കും എഴുത്തും വായനയും അറിയില്ല - മന്ത്രി സജി ചെറിയാൻ

 


സംസ്ഥാനത്ത് എസ്എസ്എൽസി പാസായ പല കുട്ടികൾക്കും എഴുത്തും വായനയും അറിയില്ലെന്ന് മന്ത്രി സജി ചെറിയാൻ. ആലപ്പുഴയിൽ സ്വകാര്യ സ്ഥാപനത്തിന്റെ ബിരുദദാന ചടങ്ങിൽ സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ജയിച്ചവരിൽ നല്ലൊരു ശതമാനത്തിനും എഴുതാനോ വായിക്കാനോ അറിയില്ല. 


പണ്ടൊക്കെ എസ്എസ്എൽസിക്ക് 210 മാർക്ക് കിട്ടാൻ ബുദ്ധിമുട്ടായിരുന്നു. ഇപ്പോൾ എല്ലാവരും ജയിക്കുകയാണ്. ആരെങ്കിലും എസ്എസ്എൽസി തോറ്റാൽ സർക്കാറിന്റെ പരാജയമായി ചിത്രീകരിക്കും. രാഷ്ട്രീയ പാർട്ടികൾ സമരത്തിനിറങ്ങും. അതുകൊണ്ടുതന്നെ എല്ലാവരെയും ജയിപ്പിക്കുകയാണ് സർക്കാറിന് നല്ല കാര്യമെന്നും സജി ചെറിയാൻ പറഞ്ഞു.


ഈ പ്രവണത നല്ലതല്ലെന്ന് പറഞ്ഞ പുതിയ വിദ്യാഭ്യാസ മന്ത്രി മാറ്റം കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു. പ്രകൃതിയോടുള്ള ഇണങ്ങി ജീവിതം കുറഞ്ഞതിനാൽ കുട്ടികൾക്ക് പോത്തിനെയും പശുവിനെയും തിരിച്ചറിയാതായി. ഇപ്പോൾ തുടങ്ങിയാൽ പൂട്ടാത്ത സ്ഥാപനം മദ്യവിൽപന ശാലയും ആശുപത്രിയുമാണ്. ഈ സ്ഥാപനങ്ങൾ നാൾക്കുനാൾ പുരോഗമിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.



യുജിസി-നെറ്റ് 2024 പരീക്ഷയുടെ പുതിയ തീയതികൾ പ്രഖ്യാപിച്ച് നാഷണൽ ടെസ്റ്റിംഗ് ഏജൻസി.

യുജിസി-നെറ്റ് 2024 പരീക്ഷയുടെ പുതിയ തീയതികൾ പ്രഖ്യാപിച്ച് നാഷണൽ ടെസ്റ്റിംഗ് ഏജൻസി. ഓഗസ്റ്റ് 21 നും സെപ്റ്റംബർ 4 നും ഇടയിൽ പരീക്ഷ വീണ്ടും നടത്തുമെന്ന് വെള്ളിയാഴ്ച പുറത്തിറക്കിയ എൻടിഎ വിജ്ഞാപനത്തിൽ പറയുന്നു. 

യുജിസി-നെറ്റ് ജൂൺ 2024 സൈക്കിൾ പരീക്ഷ മുമ്പ് ഓഫ്‌ലൈനിലാണ് നടത്തിയിരുന്നത്. എന്നാൽ ഇപ്പോൾ പരീക്ഷകളെല്ലാം ഓൺലൈൻ ടെസ്റ്റുകളായാണ് (സിബിടി) നടത്തുകയെന്നും അറിയിപ്പിൽ കൂട്ടിച്ചേർത്തു. 

കൂടാതെ, NCET 2024-നുള്ള കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റിൻ്റെ തീയതി 2024 ജൂലൈ 10 ആയിരിക്കും, അതേസമയം ജോയിൻ്റ് CSIR-UGC നെറ്റ് പരീക്ഷ ജൂലൈ 25 മുതൽ ജൂലൈ 27, 2024 വരെ നടക്കും. 
അതേസമയം, ഓൾ ഇന്ത്യ ആയുഷ് പോസ്റ്റ് ഗ്രാജ്വേറ്റ് എൻട്രൻസ് ടെസ്റ്റ് (AIAPGET) 2024 നേരത്തെ നിശ്ചയിച്ചിരുന്നതുപോലെ 2024 ജൂലൈ 6 ന് നടക്കും.

ജൂനിയർ റിസർച്ച് ഫെല്ലോകൾ, അസിസ്റ്റൻ്റ് പ്രൊഫസർമാർ, പിഎച്ച്ഡി സ്‌കോളർമാർ എന്നിവരെ തിരഞ്ഞെടുക്കുന്നതിനുള്ള യുജിസി-നെറ്റ്-2024 പരീക്ഷ ജൂൺ 18-ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) നടത്തി. 317 നഗരങ്ങളിലായി 1,205 കേന്ദ്രങ്ങളിലായി 11 ലക്ഷത്തിലധികം ഉദ്യോഗാർത്ഥികൾ പങ്കെടുത്തു. പരീക്ഷയിൽ പങ്കെടുക്കുന്നു.
എന്നാൽ ചോദ്യപേപ്പർ ചോർന്നത് ഡാർക്ക്നെറ്റിൽ ആണെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞതോടെ പരീക്ഷ ഒരു ദിവസത്തിന് ശേഷം റദ്ദാക്കി. തുടർന്ന് കേസ് സിബിഐ അന്വേഷണത്തിന് വിട്ടു.

നീറ്റ് പരീക്ഷാ വിവാദം ; അശ്രദ്ധ ആരുടെ ഭാഗത്തുനിന്നുണ്ടായാലും അത് സമഗ്രമായി കൈകാര്യം ചെയ്യണമെന്ന് സുപ്രീം കോടതി.

NEET-UG 2024 പരീക്ഷയിലെ പേപ്പർ ചോർച്ചയും ക്രമക്കേടുകളും സംബന്ധിച്ച ഹർജികളിൽ സുപ്രീം കോടതി തിങ്കളാഴ്ച നോട്ടീസ് നൽകുകയും കേന്ദ്രത്തിൽ നിന്നും നാഷണൽ ടെസ്റ്റിംഗ് ഏജൻസിയിൽ (NTA) പ്രതികരണം തേടുകയും ചെയ്തു. 0.001% അശ്രദ്ധ ആരുടെ ഭാഗത്തുനിന്നുണ്ടായാലും അത് സമഗ്രമായി കൈകാര്യം ചെയ്യണമെന്ന് വാദത്തിനിടെ ബെഞ്ച് പറഞ്ഞു.
സിസ്റ്റത്തിൽ വഞ്ചന നടത്തിയ ഒരാൾ ഡോക്ടറാകുന്നത് സങ്കൽപ്പിക്കുക, അയാൾ സമൂഹത്തിന് കൂടുതൽ ദോഷകരമാണ്,” ബെഞ്ച് കൂട്ടിച്ചേർത്തു.ഉദ്യോഗാർത്ഥികൾ പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുത്തിട്ടുണ്ടെന്നും അവരുടെ അധ്വാനം ഞങ്ങൾക്ക് മറക്കാൻ കഴിയില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

നീറ്റ്-യുജിക്കെതിരെ സമർപ്പിച്ച ഹർജികൾ ‘എതിരാളി വ്യവഹാരം’ ആയി കണക്കാക്കരുതെന്നും പകരം തെറ്റുകൾ തിരുത്തണമെന്നും ബെഞ്ച് കേന്ദ്രത്തോടും എൻടിഎയോടും പറഞ്ഞു."പരീക്ഷ നടത്തുന്ന ഒരു ഏജൻസി എന്ന നിലയിൽ, നിങ്ങൾ നീതിപൂർവ്വം പ്രവർത്തിക്കണം. ഒരു തെറ്റ് ഉണ്ടെങ്കിൽ, അതെ, ഇത് ഒരു തെറ്റാണെന്ന് വ്യക്തമാക്കി നടപടിയെടുക്കണം. കുറഞ്ഞത് നിങ്ങളുടെ പ്രകടനത്തിൽ ആത്മവിശ്വാസം പകരും." ബെഞ്ച് എൻടിഎയോട് പറഞ്ഞു.ടെസ്റ്റിംഗ് ഓർഗനൈസേഷനിൽ നിന്ന് “യഥാസമയം നടപടി” പ്രതീക്ഷിക്കുന്നതായി സുപ്രീം കോടതി പറഞ്ഞു. കേസിൽ അടുത്ത ഹിയറിങ് ജൂലൈ എട്ടിന് ലിസ്റ്റ് ചെയ്തിട്ടുണ്ട്.

വേനലവധി അവസാനിച്ചു:പുതിയ അധ്യയനവർഷത്തിന് ഇന്ന് തുടക്കം.

വേനലവധിക്ക് ശേഷം സംസ്ഥാനത്ത് സ്കൂളുകള്‍ ഇന്ന് തുറക്കും. മൂന്ന് ലക്ഷത്തോളം നവാഗതർ ഒന്നാം ക്ലാസിലേക്കെത്തുമെന്ന് വിദ്യഭ്യാസ വകുപ്പിന്റെ പ്രതീക്ഷ.

ഇതുവരെ 2.44 ലക്ഷം കുട്ടികളാണ് ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയത്. കഴിഞ്ഞ വർഷത്തേക്കാള്‍ 53,421 പേരുടെ കുറവാണ് ഇത്തവണയുണ്ടായത്. മൂന്ന് വർഷത്തിനിടെ ഒരു ലക്ഷത്തിലധികം കുട്ടികളുടെ ഇടിവാണ് സർക്കാർ സ്കൂളുകളില്‍ ഉണ്ടായിരിക്കുന്നത്.

പുതിയ അധ്യയന വർഷം മാറ്റങ്ങളുടേതാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ഒന്ന് മുതല്‍ ഒൻപത് വരെ ഓള്‍ പാസ് എന്ന രീതി നിർത്തലാക്കുമെന്നും പത്താം ക്ലാസില്‍ എല്ലാ വിഷയത്തിനും മിനിമം മാർക്ക് വേണമെന്ന തീരുമാനവും നടപ്പാക്കുമെന്ന് മന്ത്രി വിശദീകരിച്ചു. 1,3,5,7,9 ക്ലാസുകളിലെ പാഠപുസ്തകങ്ങള്‍‌ പരിഷ്കരിച്ചിട്ടുണ്ട്. നൂറിനടുത്ത് വിജയശതമാനം ഇനി ഉണ്ടാവില്ലെന്നും വിഷയങ്ങള്‍ക്ക് മിനിമം മാർക്ക് തിരികെ കൊണ്ടുവരുമെന്നും മന്ത്രി സൂചിപ്പിച്ചു.

വേനലവധിക്ക് ശേഷം സ്‌കൂളുകൾ നാളെ തുറക്കും; പുതിയ അധ്യയന വർഷം മാറ്റങ്ങളുടേത് - വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി

 


വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ നാളെ തുറക്കും. പുതിയ അധ്യയന വർഷം മാറ്റങ്ങളുടേതാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. ഒന്നു മുതൽ 9 വരെ ക്ലാസുകളിൽ ഓൾപാസ് എന്ന രീതിമാറ്റി പഠനവും പരീക്ഷയും കുറ്റമറ്റരീതിയിലാക്കും. പത്താം ക്ലാസിൽ എല്ലാവിഷയത്തിനും മിനിമം മാർക്കുവേണമെന്ന തീരുമാനവും നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.



മൂന്ന് ലക്ഷത്തോളം നവാഗതർ ഒന്നാം ക്ലാസിലേക്കെത്തുമെന്നാണ് വിദ്യാഭ്യാസ വകുപ്പിൻ്റെ പ്രതീക്ഷ. വലിയ മാറ്റങ്ങളുമായാണ് ഇത്തവണ സ്‌കൂൾ തുറക്കൽ. പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം പാഠപുസ്ത‌കങ്ങൾ പരിഷ്ക്കരിച്ചു. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലാണ് പുതിയ പുസ്‌തകങ്ങൾ. ലിംഗനീതി ഉയർത്തിപ്പിടിക്കുന്ന പാഠഭാഗങ്ങളാണ് ഇത്തവണത്തെ മറ്റൊരു പ്രത്യേകത. മാറ്റമില്ലാത്ത പുസ്‌തകങ്ങൾ ഇതിനകം കുട്ടികളിലേക്കെത്തിക്കഴിഞ്ഞു. വലിയ ഇടവേളയ്ക്ക് ശേഷം ഒന്നാം ക്ലാസിൽ അക്ഷരമാലയും തിരികെയെത്തി.



2005ൽ അവസാനിപ്പിച്ച വിഷയങ്ങൾക്കുള്ള മിനിമം മാർക്ക് തിരികെ കൊണ്ടുവരും. നിരന്തര മൂല്യനിർണയത്തിലും ഇനി വാരിക്കോരി മാർക്കുണ്ടാകില്ല. നൂറിനടുത്ത് എത്തുന്ന വിജയശതമാനം ഇനി മുതൽ പ്രതീക്ഷിക്കേണ്ടെന്ന് ചുരുക്കം. മലബാറിലെ പ്ലസ് വൺ പ്രവേശനത്തിലെ പ്രതിസന്ധി ഇത്തവണയും തുടരും. ട്രയൽ അലോട്ട്മെന്റ് തീർന്നപ്പോൾ തന്നെ മിടുക്കരായവർക്ക് പോലും സീറ്റില്ലാത്ത സ്ഥിതിയാണ്. എന്നാൽ മലബാറിൽ സീറ്റ് ക്ഷാമമില്ലെന്നാണ് മന്ത്രി വി. ശിവൻകുട്ടി പറയുന്നത്.





ഐ.ടി. പഠനം പരിഷ്കരിച്ചു; ഏഴാംക്ലാസിലെ പുസ്‌തകത്തിൽ നിർമിതബുദ്ധി പഠനവും

 


സ്‌കൂൾ പാഠ്യപദ്ധതിയിൽ ഐ.ടി. പഠനവും പരിഷ്കരിച്ചു. ഈ വർഷം ഏഴാംക്ലാസിലെ ഐ.സി.ടി. പുസ്‌തകത്തിൽ നിർമിതബുദ്ധി പഠനവും ഉൾപ്പെടുത്തി.മനുഷ്യരുടെ മുഖഭാവം തിരിച്ചറിയുന്ന ഒരു എ.ഐ. പ്രോഗ്രാം കുട്ടികൾ സ്വയം തയ്യാറാക്കുന്ന ഉള്ളടക്കത്തോടെയാണ് പാഠഭാഗം.ഈ പ്രോഗ്രാം വഴി ഒരാളുടെ മുഖത്തുണ്ടാകുന്ന ഏഴു ഭാവങ്ങൾവരെ കംപ്യൂട്ടറിനു തിരിച്ചറിയാം.



നാലു ലക്ഷത്തിലേറെ കുട്ടികൾ നിർമിതബുദ്ധി പരിശീലിക്കും. മുഴുവൻ കുട്ടികൾക്കും ഒരുപോല എ.ഐ. പഠനത്തിനുള്ള അവസരം ഇന്ത്യയിൽ ഇതാദ്യമായാണെന്ന് ഐ.സി.ടി. പാഠപുസ്‌തകസമിതി ചെയർമാൻ കെ. അൻവർസാദത്ത് പറഞ്ഞു. അടുത്ത അധ്യയനവർഷം എട്ടുമുതൽ പത്തുവരെ ക്ലാസുകളിലേക്കും എ.ഐ. പഠനം വ്യാപിപ്പിക്കും.



ഈ അധ്യയനവർഷം 1, 3, 5, 7 ക്ലാസുകളിൽ മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നഡ മീഡിയങ്ങളിലായി പുതിയ ഐ.സി.ടി. പുസ്‌തകങ്ങളെത്തും. യുക്തിചിന്ത, പ്രോഗ്രാമിങ് അഭിരുചി വളർത്തൽ എന്നിവയ്ക്ക് പ്രൈമറി തലത്തിൽ പ്രത്യേക പരിഗണന നൽകിയിട്ടുണ്ട്.ഇതിനു പുറമേ, സ്ക്രാച്ചിൽ വിഷ്വൽ പ്രോഗ്രാമിങ് പഠിച്ചു മുന്നറിവു നേടുന്ന കുട്ടിക്ക് പ്രോഗ്രാമിങ്, എ.ഐ., റോബോട്ടിക്സ‌് തുടങ്ങിയവ പരിശീലിക്കാനുള്ള 'പിക്റ്റോബ്ലോക്ക്' പാക്കേജാണ്പുതിയ പുസ്ത‌കങ്ങളുടെ പ്രത്യേകത. മുഴുവൻ സോഫ്റ്റ്വേറുകളും കൈറ്റ് സ്‌കൂളുകളിലെ ലാപ്ടോപ്പുകളിൽ ലഭ്യമാക്കും. ലാംഗ്വേജ് ലാബുകളാണ് പുതിയ പുസ്‌തകത്തിലെ മറ്റൊരു സവിശേഷത.



ഒന്ന്, മൂന്ന് ക്ലാസുകളിലേക്കുള്ള പുതിയ ഐ.സി.ടി. പാഠപുസ്‌തകത്തിൽ വായന, ചിത്രരചന, അക്ഷരശേഷി, സംഖ്യാബോധം, താളം തുടങ്ങിയവ ഉൾപ്പെടുന്ന ജികോബ്രിസ്, എജ്യൂആക്‌ടിവേറ്റ്, ഒമ്‌നിടെക്‌സ്, ടക്‌സ്പെയിന്റ് തുടങ്ങിയ വിദ്യാഭ്യാസ ആപ്ലിക്കേഷനുകൾ ഉൾപ്പെടുത്തി. വിദ്യാഭ്യാസ വകുപ്പിനു കീഴിലെ കൈറ്റ് തയ്യാറാക്കിയ ട്രാഫിക് സിഗ്നൽ, വേസ്റ്റ് ചാലഞ്ച് ആപ്പ് വഴി ട്രാഫിക് നിയമങ്ങളും മാലിന്യനിർമാർജനവുമൊക്കെ ഗെയിമുകളിലൂടെ കുട്ടികളെ പഠിപ്പിക്കും.




പ്ലസ് വൺ ട്രയൽ അലോട്മെന്റ് ബുധനാഴ്‌ച പ്രസിദ്ധീകരിക്കും; ജൂൺ അഞ്ചിന് ആദ്യ അലോട്മെൻ്റ്

 ജൂൺ അഞ്ചിനാണ് ആദ്യ അലോട്മെൻ്റ്. 19-നാണ് മുഖ്യ അലോട്മെന്റ് ഘട്ടം പൂർത്തിയാകുക.



പ്ലസ് വൺ പ്രവേശനത്തിന് മുന്നോടിയായുള്ള ട്രയൽ അലോട്മെന്റ് ബുധനാഴ്‌ച പ്രസിദ്ധപ്പെടുത്തും. കാൻഡിഡേറ്റ് ലോഗിനിലൂടെ പരിശോധിക്കാം. പ്രവേശനസാധ്യത മനസ്സിലാക്കാൻ ഇതിലൂടെ കഴിയും. അപേക്ഷകളുടെ അന്തിമപരിശോധനയ്ക്കും വേണമെങ്കിൽ തിരുത്തൽ വരുത്താനും ഈ അവസരം പ്രയോജനപ്പെടുത്താം. തിരഞ്ഞെടുത്ത സ്‌കൂളും വിഷയവും ഉൾപ്പെടെ മാറ്റാം.



ബോണസ് പോയിൻ്റ്, ടൈ ബ്രേക്ക് പോയിൻ്റ് എന്നിവയ്ക്ക് അർഹതയുള്ളവർ അപേക്ഷയിൽ അക്കാര്യം ഉൾപ്പെടുത്തണം. പ്രവേശനസമയത്ത് അതിനുള്ള സർട്ടിഫിക്കറ്റു ഹാജരാക്കണം. ഹാജരാക്കാൻ കഴിയാത്തവർ ട്രയൽ അലോട്മെന്റിനു പിന്നാലെ അപേക്ഷയിൽ ആവശ്യമായ തിരുത്തൽ വരുത്തണം. തെറ്റായവിവരം നൽകി നേടുന്ന അലോട്‌മെൻ്റ് റദ്ദാക്കും.



ജൂൺ അഞ്ചിനാണ് ആദ്യ അലോട്മെൻ്റ്. 19-നാണ് മുഖ്യ അലോട്മെന്റ് ഘട്ടം പൂർത്തിയാകുക. അതിനിടെ മൂന്ന് അലോട്‌മെൻ്റുകളുണ്ടാകും. ക്ലാസ് ജൂൺ 24- നു തുടങ്ങും. മുഖ്യ അലോട്മെൻ്റിൽ പ്രവേശനം കിട്ടാത്തവർ സപ്ലിമെന്ററിയിൽ പരിഗണിക്കുന്നതിനായി അപേക്ഷ പുതുക്കണം. നേരത്തേ അപേക്ഷിക്കാത്തവർക്കും അപ്പോൾ അപേക്ഷിക്കാം. ജൂലായ് രണ്ടുമുതൽ 31 വരെയാണ് സപ്ലിമെൻ്ററി അലോട്മെന്റ്.



ആദ്യ ഓപ്ഷനിൽത്തന്നെ അലോട്‌മെൻ്റ് കിട്ടുന്നവർ ഫീസടച്ച് സ്ഥിരം പ്രവേശനം നേടണം. താഴ്ന്ന ഓപ്ഷനിലാണ് കിട്ടിയതെങ്കിൽ  യോഗ്യതസർട്ടിഫിക്കറ്റ് ഹാജരാക്കി താത്കാലിക പ്രവേശനം നേടാം. ഫീസ് അടയ്‌ക്കേണ്ടതില്ല.അടുത്ത അലോട്മെന്റിൽ ഉയർന്ന ഓപ്ഷൻ ലഭിച്ചാൽ സർട്ടിഫിക്കറ്റുകൾ തിരികെവാങ്ങി പുതിയ സ്‌കൂളിൽ ചേരാം. മുഖ്യ അലോട്‌മെൻ്റുകൾ പൂർത്തിയാകുന്നതുവരെ ഈ രീതിയൽ താത്കാലിക പ്രവേശനത്തിന് അവസരമുണ്ടാകും.




മലപ്പുറത്ത് പ്ലസ് വൺ സീറ്റ് പ്രതിസന്ധിയുണ്ട്, മൂന്നാം അലോട്ട്മെന്‍റോടെ പരിഹരിക്കും: വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.

മലപ്പുറത്ത് പ്ലസ് വൺ സീറ്റ് വിഷയത്തിൽ പ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. എന്നാൽ ആദ്യ അലോട്ട്മെന്‍റ് തുടങ്ങുന്നതിന് മുൻപ് നടക്കുന്ന പ്രതിഷേധങ്ങൾ രാഷ്ട്രീയ ലക്ഷ്യം മുൻനിര്‍ത്തിയുള്ളതാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മൂന്നാം അലോട്ട്മെന്‍റ് കഴിയുമ്പോൾ രാഷ്ട്രീയക്കളി അവസാനിക്കുമെന്നും എല്ലാ പ്രശ്നങ്ങളും പരിഹരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
സ്കൂൾ പ്രവേശനോത്സവത്തിന് ഒരുക്കങ്ങൾ പൂർത്തിയായെന്ന് മന്ത്രി അറിയിച്ചു. പാഠപുസ്തകങ്ങൾ ക്ലാസുകൾ ആരംഭിക്കുന്നതിന് മുമ്പ് വിതരണം പൂർത്തിയാക്കും. ലഹരിക്കെതിരെ ശക്തമായ നടപടികളും സ്വീകരിക്കുമെന്നും മന്ത്രി പ്രസംഗത്തിൽ പറഞ്ഞു. പിന്നീട് മാധ്യമപ്രവര്‍ത്തകരോട് വാര്‍ത്താ സമ്മേളനത്തിലാണ് മന്ത്രി വിവാദ വിഷയങ്ങളിൽ പ്രതികരിച്ചത്. മലപ്പുറത്ത് പ്ലസ് വൺ പ്രതിസന്ധിയുണ്ടെന്ന് മന്ത്രി സമ്മതിച്ചു. എല്ലാം പരിഹരിച്ച് മുന്നോട്ട് പോകും. ബാർ കോഴ ആരോപമം പടച്ചുണ്ടാക്കിയ നുണയാണ്. നോട്ടെണ്ണുന്ന യന്ത്രം വിഡി സതീശൻ്റെ പക്കലാണ്. അദ്ദേഹത്തിൻ്റെ വീട് പരിശോധിക്കണം. പ്രതിപക്ഷം എന്തിനും ഏതിനും പ്രതിഷേധം ഉയർത്തുന്നവരാണ്. പഴയ ബാർ കോഴ പോലെയല്ല പുതിയതെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി സംസ്ഥാനത്തെ സ്കൂളുകളിൽ ശുചീകരണ ദിനം സംസ്ഥാനതലത്തിൽ ഉദ്ഘാടനം ചെയ്ത ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. തിരുവനന്തപുരം കരമന സര്‍ക്കാര്‍ സ്കൂളിലായിരുന്നു ശുചീകരണ ദിനം സംസ്ഥാനതല ഉദ്ഘാടനം നടന്നത്. തിരുവനന്തപുരം കോര്‍പറേഷൻ മേയര്‍ ആര്യാ രാജേന്ദ്രനും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

എസ്എസ്എൽസി പരീക്ഷ ഫലം വരുന്നതിനു മുൻപ് നാടുവിട്ടു; ഫലം വന്നപ്പോൾ ഒൻപത് എ പ്ലസും ഒരു എ ഗ്രേഡും

 


എസ്എസ്എൽസി പരീക്ഷ ഫലം വരുന്നതിനു മുൻപ് തിരുവല്ലയിൽ വിദ്യാർഥി നാടുവിട്ടു. എസ്എസ്എൽസി ഫലം വന്നപ്പോൾ കുട്ടിക്ക് ഒൻപത് എ പ്ലസും ഒരു എ ഗ്രേഡും. തിരുവനന്തപുരം റെയിൽവേ സ്‌റ്റേഷനിൽ കുട്ടി എത്തിയതായി സിസിടിവി ദൃശ്യങ്ങളിൽ നിന്നു വ്യക്‌തമായിരുന്നു. പിന്നീട് എങ്ങോട്ട് പോയി എന്നത് സംബന്ധിച്ച് വ്യക്‌തതയില്ല. ചുമത്രയിൽ നിന്നു രണ്ടാഴ്ച്‌ച മുൻപ് കാണാതായ കുട്ടിയെ കണ്ടെത്താൻ ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്നാണ് വീട്ടുകാരുടെ ആവശ്യം.


ഈ മാസം ഏഴിന് എസ്എസ്എൽസി പരീക്ഷ ഫലം അറിയുന്നതിന് തലേ ദിവസമാണ് ഷൈൻ ജയിംസ് (15) വീട് വിട്ട് ഇറങ്ങിയത്. ഞാൻ പോവുകയാണ് എന്നെ ആരും അന്വേഷിക്കരുത് എന്ന് കത്ത് കണ്ടെത്തിയിരുന്നു. മുത്തശ്ശി തിരുവല്ല നഗരസഭാ മുൻ കൗൺസിലർ പന്നിതടത്തിൽ കെ.കെ.സാറാമ്മയ്ക്ക് ഒപ്പമാണ് കുട്ടി കഴിഞ്ഞിരുന്നത്. കുട്ടിയുടെ അമ്മ നേരത്തെ മരിച്ചിരുന്നു.


കുട്ടിയെ കാണാതായ ദിവസം തന്നെ പരാതി നൽകിയെങ്കിലും നാലാം ദിവസം മാത്രമാണ് പ്രദേശത്തെ സിസി ടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചതെന്നും സാറാമ്മ പറഞ്ഞു. കുട്ടി രണ്ട് കിലോമീറ്ററോളം നടന്ന് മല്ലപ്പള്ളി തിരുവല്ല റോഡിൽ എത്തി പ്രൈവറ്റ് ബസ് സ്‌റ്റാൻഡിൽ ഇറങ്ങി. അവിടെ നിന്നു കെഎസ്ആർടിസി സ്‌റ്റാൻഡിൽ എത്തിയെന്നും വിവരം ലഭിച്ചു. ബസിൽ തിരുവനന്തപുരം റെയിൽവേ സ്‌റ്റേഷനിൽ എത്തിയതായും സിസിടിവി ദൃശ്യങ്ങളിൽ വ്യക്‌തമാണ്.





നാല് വർഷ ബിരുദം; കോഴ്സുകളിലേക്ക് കാലിക്കറ്റ് സർവകലാശാല അപേക്ഷ ക്ഷണിച്ചു

 

2024-25 അധ്യയന വർഷത്തേക്കുള്ള നാല് വർഷ ബിരുദ കോഴ്സുകളിലേക്ക് കാലിക്കറ്റ് സർവകലാശാല അപേക്ഷ ക്ഷണിച്ചു. ഇതിനായുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. ജൂൺ ഒന്നിന് വൈകീട്ട് അഞ്ചുമണിവരെ അപേക്ഷ സമർപ്പിക്കാം.


admission.uoc.ac.in എന്ന വെബ്‌സൈറ്റിലൂടെയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. അപേക്ഷാഫീസ് എസ്.സി/എസ്.ടി. വിഭാഗങ്ങൾക്ക് 195 രൂപയും മറ്റുള്ളവർക്ക് 470 രൂപയുമാണ്.



കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, തൃശ്ശൂർ ജില്ലകളിലെ 311 കോളേജുകളിലേക്കാണ് പ്രവേശനം. ഇതിൽ 35 സർക്കാർ കോളേജുകൾ, 47 എയ്ഡഡ് കോളേജുകൾ, 219 സ്വാശ്രയ കോളേജുകൾ, സർവകലാശാലയുടെ 10 സ്വാശ്രയ സെൻ്ററുകൾ എന്നിവ ഉൾപ്പെടുന്നു.



ബി.എ, ബി.എസ്.സി, ബി.കോം, ബി.വോക് എന്നീ കോഴ്‌സുകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചത്. കൂടുതൽ വിവരങ്ങൾക്കായി 0494 2407016 എന്ന നമ്പറിൽ ബന്ധപ്പെടാം.