BREAKING NEWS
latest

728x90

header-ad

468x60

header-ad

International

International
Showing posts with label Entertainment. Show all posts
Showing posts with label Entertainment. Show all posts

ഇത് ലോകോത്തര നിലവാരമുള്ള 3ഡി അനുഭവം; ARM ന് തിയേറ്ററുകളിൽ വൻ വരവേൽപ്പ്



 ലോകമെമ്പാടുള്ള സിനിമ പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന 3ഡി ചിത്രം ARM ന് തിയേറ്ററുകളിൽ വൻ വരവേൽപ്പ്. ഏറെ നാളുകൾക്ക് ശേഷം ഇറങ്ങുന്ന മലയാള 3ഡി ചിത്രമെന്ന നിലയ്ക്ക് ഗംഭീര തിയറ്റർ അനുഭവമാണ് ARM പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. 4 ദിവസങ്ങൾകൊണ്ട് 35 കോടിക്ക് മേലെ ലോകമെമ്പാടുനിന്നും കളക്റ്റ് ചെയ്യാൻ ARM നായി. തൻ്റെ സിനിമാജീവിതത്തിൽ ഏറ്റവും വലിയ വിജയചരിത്രം രചിക്കുകയാണ് A.R.M ലൂടെ ടൊവിനോ.


പ്രേക്ഷകപ്രശംസയും നിരൂപക പ്രശംസയും ഒരുപോലെ സ്വന്തമാക്കിയാണ് A.R.M ബോക്സ് ഓഫീസിൽ വേട്ട തുടരുന്നത്. "ഇത് ലോകോത്തര നിലവാരമുള്ള 3ഡി അനുഭവമെന്നാണ്" ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകർ പറയുന്നത്. കുടുംബപ്രേക്ഷകർ ഒന്നടങ്കം ഇതിനോടകം ചിത്രത്തെ ഏറ്റെടുത്ത് കഴിഞ്ഞു.



മാജിക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും UGM മോഷൻ പിക്ച്ചേഴ്‌സിന്റെ ബാനറിൽ ഡോക്‌ടർ സക്കറിയ തോമസും ചേർന്നാണ് അഞ്ചു ഭാഷകളിൽ റിലീസ് ചെയുന്ന ഈ ത്രീ ഡി ചിത്രം നിർമിച്ചിരിക്കുന്നത്. നവാഗതനായ ജിതിൻ ലാൽ സംവിധാനം ചെയുന്ന ചിത്രത്തിൻ്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത് സുജിത് നമ്പ്യാരാണ്


തമിഴ് തെലുങ്ക് ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മ‌ി എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്. ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, കബീർ സിങ്, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.


മലയാള സിനിമകളിൽ തുടങ്ങി ഇപ്പോൾ ബോളിവുഡിൽ വരെ എത്തിനിൽക്കുന്ന ജോമോൻ ടി ജോൺ ആണ് A.R.Mൻ്റെ ചായാഗ്രഹണം നിർവഹിക്കുന്നത്. എഡിറ്റിംഗ് നിർവഹിക്കുന്നത് ഷമീർ മുഹമ്മദ്.



കോ പ്രൊഡ്യൂസർ - ജസ്റ്റിൻ സ്റ്റീഫൻ,എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: നവീൻ പി തോമസ്, പ്രിൻസ് പോൾ, അഡീഷണൽ സ്ക്രീൻ പ്ലേ - ദീപു പ്രദീപ്,പ്രോജക്ട് ഡിസൈൻ: എൻ.എം. ബാദുഷ, ലൈൻ പ്രൊഡ്യൂസർ സന്തോഷ് കൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ: പ്രിൻസ് റാഫേൽ, ഹർഷൻ പട്ടാഴി, ഫിനാൻസ് കൺട്രോളർ: ഷിജോ ഡൊമനിക്,പ്രൊഡക്ഷൻ ഡിസൈൻ: ഗോകുൽ ദാസ്, മേക്കപ്പ് ആൻഡ് ഹെയർ : റോണക്‌സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈൻ: പ്രവീൺ വർമ്മ, സ്റ്റണ്ട്: വിക്രം മോർ, ഫീനിക്‌സ് പ്രഭു, അഡീഷണൽ സ്റ്റണ്ട്‌സ് -സ്റ്റന്നർ സാം ആൻഡ് പി സി,



കൊറിയോഗ്രാഫി- ലളിത ഷോബി, ക്രിയേറ്റീവ് ഡയറക്‌ടർ: ദിപിൽ ദേവ്, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ: ശ്രീലാൽ, അസോസിയേറ്റ് ഡയറക്‌ടർ: ശരത് കുമാർ നായർ, ശ്രീജിത്ത് ബാലഗോപാൽ, അസോസിയേറ്റ് സിനിമട്ടോഗ്രാഫർ - സുദേവ്, കാസ്റ്റിങ് ഡയറക്‌ടർ: ഷനീം സയീദ്, കളരി ഗുരുക്കൾ - പി വി ശിവകുമാർ ഗുരുക്കൾ, സൗണ്ട് ഡിസൈൻ: സച്ചിൻ ആൻഡ് ഹരിഹരൻ (സിംഗ് സിനിമ), ഓഡിയോഗ്രാഫി: എം.ആർ രാജാകൃഷ്‌ണൻ, പോസ്റ്റ് പ്രൊഡക്ഷൻ സൂപ്പർവൈസർ- അപ്പു എൻ ഭട്ടതിരി,ഡി ഐ സ്റ്റുഡിയോ - ടിന്റ്, സ്റ്റിരിയോസ്കോപ്പിക് 3 ഡി കൺവെർഷൻ - രാജ് എം സയിദ്( റെയ്‌സ് 3ഡി )കോൺസപ്റ്റ് ആർട്ട് & സ്റ്റോറിബോർഡ്: മനോഹരൻ ചിന്ന സ്വാമി, കോൺസെപ്റ്റ് ആർട്ടിസ്റ്റ് - കിഷാൽ സുകുമാരൻ, വി എഫ് ഏക് സ് സൂപ്പർ വൈസർ - സലിം ലാഹിർ, വി എഫ്‌ എക്‌സ് - എൻവിഷൻ വി എഫ് എക്സ്, വിഷ്വൽ ബേർഡ്‌സ് സ്റ്റുഡിയോ, മൈൻഡ് സ്റ്റീൻ സ്റ്റുഡിയോസ്, കളറിസ്റ്റ് - ഗ്ലെൻ കാസ്റ്റിലോ, ലിറിക്‌സ്: മനു മൻജിത്ത്,,പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്: ലിജു നാടേരി, ഫഹദ് പേഴുംമൂട്, പ്രീവീസ് - റ്റിൽറ്റ്ലാബ്, അഡ്‌മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബൂഷൻ ഹെഡ് - ബബിൻ ബാബു, പ്രൊഡക്ഷൻ ഇൻ ചാർജ് -അഖിൽ യശോദരൻ,സ്റ്റിൽസ് - ബിജിത്ത് ധർമടം, ഡിസൈൻസ് യെല്ലോ ടൂത്ത്സ്,പി ആർ ഒ ആൻഡ് മാർക്കറ്റിംഗ് - വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ. വാർത്താപ്രചാരണം ബ്രിങ്ഫോർത്ത് മീഡിയ.



ജയപാൽ അനന്തന് ജാപനീസ് ഫിലിം ക്രിട്ടിക്സ് അവാർഡ്

കൊച്ചി: പ്രശസ്ത തിരക്കഥാകൃത്ത് ജയപാൽ അനന്തൻ ജാപനീസ് ഫിലിം ക്രിട്ടിക്സ് അവാർഡിന് അർഹനായി. സിസ്റ്റർ റാണി മരിയയുടെ ജീവിത കഥ ആസ്പദമാക്കി നിർമ്മിച്ച ഫേസ് ഓഫ് ഫേസ് ലെസിൻ്റെ തിരക്കഥയ്ക്കാണ് വളരെ പ്രശസ്തമായ ഫിലിം ക്രിട്ടിക്സ് അവാർഡ് ലഭിച്ചത്.



ഫേസ് ഓഫ് ഫേസ് ലെസിന് 75 ഓളം അന്താരാഷ്ട്ര അവാർഡുകൾ ലഭിച്ചു കഴിഞ്ഞു.
അഞ്ച് വർഷത്തോളം സമയമെടുത്താണ് ഫേസ് ഓഫ് ഫേസ് ലെസിൻ്റെ തിരക്കഥ തയ്യാറാക്കിയത്. സിസ്റ്റർ റാണി മരിയ സേവനം ചെയ്ത സ്ഥലങ്ങളിലെല്ലാം താമസിച്ച് വളരെ വിശദമായി പഠിച്ചാണ് ജയപാൽ   തിരക്കഥയ്ക്ക് ആവശ്യമായ വിവരങ്ങൾ ശേഖരിച്ചത്.

എഴുപതോളം അന്താരാഷ്ട്ര പുരസ്‌കാരങ്ങൾക്ക് പുറമേ  ഓസ്കാർ എൻട്രി നേടിയ ചിത്രം കൂടിയാണ് ഫേസ് ഓഫ് ദി ഫേസ്ലസ്.

15 വർഷമായി ടെലിവിഷൻ മേഖലയിൽ പ്രവർത്തിക്കുന്ന ജയപാൽ അനന്തൻ 2017 മുതൽ അവധിയെടുത്താണ് ഈ സിനിമയുടെ തിരക്കഥ പൂർത്തിയാക്കിയത്. ടെലിവിഷനിൽ സംപ്രേഷണം ചെയ്ത കായംകുളം കൊച്ചുണ്ണിയുടെ സംഭാഷണവും കുഞ്ഞാലിമരയ്ക്കാർ, പഴശ്ശിരാജ എന്നീ ചരിത്ര സീരിയലുകളുടെ തിരക്കഥയും ജയപാലിന്റേതാണ്.

വാഹന അപകടത്തെക്കുറിച്ച് 79 ആം വയസ്സിൽ " ഡ്രൈവർമാരുടെയും യാത്രക്കാരുടെയും ശ്രദ്ധയ്ക്ക് "എന്ന പുസ്തകം എഴുതിയ കൂത്തുപറമ്പ് പാട്യം സ്വദേശി പരേതനായ കൊട്ടയോടൻ അനന്തനാണ് ജയപാലിന്റെ അച്ഛൻ.അമ്മ :ശാന്ത, എരുമേലി സ്വദേശി നീനയാണ് ഭാര്യ




#jayapalanandan #faceofthefaceless

'ആട്ടിയകറ്റിയ ഗർവിനോട് നീ ചിരിച്ച ചിരിയാണ് യഥാർത്ഥ സംഗീതം അമ്മ ആസിഫിനൊപ്പം'

 


സംഗീതഞ്ജന്‍ രമേഷ് നാരായണ്‍ അപമാനിച്ച സംഭവത്തില്‍ ആസിഫ് അലിക്ക് പൂർണ പിന്തുണയുമായി മലയാള സിനിമാഭിനേതാക്കളുടെ സംഘടനയായ 'അമ്മ'.


 സംഘടനയുടെ ഓഫീഷ്യൽ സോഷ്യൽ മീഡിയ പേജ് വഴിയാണ് ആസിഫ് അലിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത്. 'ആട്ടിയകറ്റിയ ഗർവിനോട് നീ ചിരിച്ച  ചിരിയാണ് യഥാർത്ഥ സംഗീതം അമ്മ ആസിഫിനൊപ്പം', എന്നാണ് നടന്റെ ഫോട്ടോയ്ക്ക് ഒപ്പം സംഘടന കുറിച്ചത്. 




'സംഗീതബോധം മാത്രം പോരാ അമ്പാനേ, അല്പം സാമാന്യബോധം കൂടി വേണം'

 



നടൻ ആസിഫ് അലിയെ അപമാനിച്ചെന്ന് ആരോപിച്ച് സംഗീതസംവിധായകൻ പണ്ഡിറ്റ് രമേശ് നാരായണനെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത പ്രതിഷേധം തുടരുകയാണ്. സംഭവത്തിൽ പ്രതികരണവുമായി താരങ്ങളും രാഷ്ട്രീയപ്രവർത്തകരും ഉൾപ്പടെയുള്ളവർ എത്തിയിട്ടുണ്ട്. ഇപ്പോഴിതാ സംഭവത്തിൽ പരോക്ഷപ്രതികരണവുമായി എത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ നാദിർഷ.



ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് നാദിർഷയുടെ പ്രതികരണം. 'സംഗീതബോധം മാത്രം പോരാ അമ്പാനേ, അല്പം സാമാന്യബോധം കൂടി വേണം' എന്ന് നാദിർഷ കുറിച്ചു. നിരവധിയാളുകളാണ് പോസ്റ്റിനെ പിന്തുണച്ചുകൊണ്ട് എത്തുന്നത്.



എം ടി വാസുദേവൻ നായരുടെ ഒൻപത് കഥകളെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചലച്ചിത്ര സമാഹാരമായ 'മനോരഥങ്ങളു'ടെ ട്രെയ്‌ലർ ലോഞ്ച് ചടങ്ങിനിടെയായിരുന്നു സംഭവം.പരിപാടിയിൽ പങ്കെടുത്ത രമേശ് നാരായണന് പുരസ്കാരം സമ്മാനിക്കാൻ സംഘാടകർ ആസിഫ് അലിയെയായിരുന്നു ക്ഷണിച്ചത്. എന്നാൽ ആസിഫ് അലിയിൽനിന്ന് രമേശ് നാരായണൻ പുരസ്കാരം സ്വീകരിച്ചില്ലെന്നാണ് ആരോപണം. അതേസമയം, സംഭവത്തിൽ വിശദീകരണവുമായി രമേശ് നാരായണനും എത്തി. ആസിഫ് അലിയെ ഞാൻ അപമാനിച്ചിട്ടില്ലെന്നും അങ്ങനെ തോന്നിയെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും രമേശ് നാരായണൻ പറഞ്ഞു.



'ദ ലാസ്റ്റ് ടൈം ഈസ് നൗ'; ഡബ്ല്യു.ഡബ്ല്യു.ഇയിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ജോൺ സീന

 


ലോകമെമ്പാടുമുള്ള റെസ്ലിങ് ആരാധകരെ ഞെട്ടിച്ച് പ്രിയ താരം ജോൺ സീന ഡബ്ല്യു.ഡബ്ല്യു.ഇയിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ടൊറന്റോയിൽ നടന്ന 'മണി ഇൻ ദ ബാങ്ക്' ലൈവ് മത്സരത്തിനിടെ അപ്രതീക്ഷിതമായി റിങ്ങിലെത്തിയാണ് താരം വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. 2025 ഡിസംബറോടെ മത്സരങ്ങൾ മതിയാക്കുമെന്നാണ് 47- കാരനായ സീന അറിയിച്ചത്.


'മൈ ടൈം ഈസ് നൗ' എന്ന ഏറെ പ്രസിദ്ധമായ തൻ്റെ ഉദ്ധരണിയെ ഓർമിപ്പിക്കുന്ന തരത്തിൽ 'ദ ലാസ്റ്റ് ടൈം ഈസ് നൗ' എന്ന ടീ ഷർട്ട് ധരിച്ചെത്തിയായിരുന്നു താരത്തിൻ്റെ പ്രഖ്യാപനം. ഇതേ വാചകം എഴുതിയ ഒരു ടൗവ്വലും താരം ഉയർത്തിക്കാട്ടി.


ഡബ്ല്യു.ഡബ്ല്യു.ഇ റോയുടെ നെറ്റ്ഫ്ളിക്‌സ് അരങ്ങേറ്റത്തിൽ സീനയുണ്ടാകും. 2025-ലെ റോയൽ റംബിൾ, എലിമിനേഷൻ ചേംബർ എന്നിവയ്ക്ക് ശേഷം നടക്കുന്ന റെസ്സൽമാനിയ 41 ആയിരിക്കും ജോൺ സീനയുടെ ഡബ്ല്യു.ഡബ്ല്യു.ഇയ്‌ക്കൊപ്പമുള്ള അവസാന ഇവന്റ്.


2002-ൽ റെസ്ലിങ് കരിയർ ആരംഭിച്ച സീന 16 തവണ ലോക ചാമ്പ്യനായിട്ടുണ്ട്. നേരത്തേ 96-ാമത് ഓസ്‌കർ പുരസ്‌കാര വേദിയിൽ പൂർണനഗ്നയായി പ്രത്യക്ഷപ്പെട്ട് ജോൺ സീന ശ്രദ്ധ നേടിയിരുന്നു. മികച്ച വസ്ത്രാലങ്കാരത്തിനുള്ള പുരസ്കാരം നൽകാനാണ് സീനയയെ അവതാരകനായ ജിമ്മി കിമ്മൽ ക്ഷണിച്ചത്.



 തുടക്കത്തിൽ വേദിയിൽ പ്രവേശിക്കാൻ മടിച്ച സീനയെ ജിമ്മി കിമ്മലാണ് നിർബന്ധിച്ച വേദിയിലെത്തിച്ചത്. നോമിനേഷനുകൾ എഴുതിയ കാർഡുകെണ്ട് മുൻഭാഗം മറച്ചാണ് സീന വേദിയിൽ നിന്നത്. ഹോളിവുഡ് താരം കൂടിയായ ജോൺ സീന ഏതാനും ചിത്രങ്ങളിലും വേഷമിട്ടിരുന്നു.




പോപ്പ് സംഗീത ചക്രവർത്തി മൈക്കള്‍ ജാക്സൺ വിട പറഞ്ഞിട്ട് 15 വർഷം.

പോപ്പ് സംഗീത ചക്രവർത്തി മൈക്കള്‍ ജാക്സൺ വിട പറഞ്ഞിട്ട് 15 വർഷം. ഒറ്റവാക്കില്‍ പോപ് രാജാവ് എന്ന വിശേഷണം കൊണ്ട്മാത്രം ഒതുക്കിനിര്‍ത്താന്‍ കഴിയുന്ന പ്രതിഭയല്ല മൈക്കള്‍ ജാക്സണ്‍.
 മരണാന്തരവും ജാക്സൺ ആരാധകരുടെ മനസ്സിൽ ജീവിക്കുന്നു. ആരാധകർക്ക് അവസാനമായി മികച്ച ഒരു സ്റ്റേജ് ഷോ എന്ന ലക്ഷ്യത്തിനായി തയ്യാറെടുക്കുന്നതിനിടയിലാണ് 2009 ജൂൺ 25ന് പുലർച്ചെ മൈക്കള്‍ ജാക്സൺ മരിച്ചെന്ന വാർത്ത എത്തുന്നത്.
ചടുലമായ ചുവടുകളും മനംനിറക്കുന്ന സംഗീതവുമായി നാല് പതിറ്റാണ്ടിലധികം നമ്മേ, മൈക്കിൾ ജാക്സൺ വിസ്‍മയിപ്പിച്ചു. സംഗീതത്തിലൂടെ സമൂഹത്തിന്റെ അപചയങ്ങൾക്കെതിരെ ശബ്ദിച്ച കലാകാരനായിരുന്നു ജാക്സൺ. 
ഗായകന്‍, ഗാനരചയിതാവ്, സംഗീത സംവിധായകന്‍, നർത്തകന്‍, അഭിനേതാവ്, ജീവകാരുണ്യ പ്രവർത്തകന്‍... എന്നീ വിശേഷണങ്ങളെല്ലാം ജാക്സന് സ്വന്തം. ലോകത്ത് ഏറ്റവും കൂടുതലാളുകളെ വിനോദിപ്പിച്ച വ്യക്തി എന്ന പേരിലാണ് ഗിന്നസ് റെക്കോർഡിൽ മൈക്കള്‍ ജാക്സനെ രേഖപ്പെടുത്തിയിരിക്കുന്നത്.

പതിനൊന്നാമത്തെ വയസ്സിൽ സഹോദരങ്ങളോടൊപ്പമാണ് മൈക്കൾ ജാക്സൺ സംഗീതലോകത്തേക്കെത്തുന്നത്. വംശീയാധിക്ഷേപത്തിൻറെ എല്ലാ മതിലുലുകളെയും തകർത്തെത്തിയ, ജാക്സണായി കാത്തിരുന്നത് പോപ്പ് സംഗീതത്തിന്റെ ലോകമായിരുന്നു. 1958 ഓഗസ്റ്റ് 29 ന് ജനിച്ച മൈക്കള്‍, സഹോദരങ്ങളോടൊപ്പം 1960 കളുടെ പകുതിയിൽ 'ദ ജാക്സൺ 5' എന്ന ബാന്റുമായാണ് സംഗീത ജീവിതം ആരംഭിക്കുന്നത്.

അച്ഛന്‍ ജോസഫിന്റെ ശിക്ഷണത്തില്‍ ജാക്‌സണ്‍ സഹോദരന്‍മാര്‍ (ജാക്കി, ടിറ്റോ, ജെര്‍മെയിന്‍, മാര്‍ലോണ്‍, മൈക്കിള്‍) ചേര്‍ന്ന്' ജാക്‌സണ്‍സ് ഫൈവ്' എന്ന മ്യൂസിക് ട്രൂപ്പുണ്ടാക്കി. ട്രൂപ്പിലെ ഏറ്റവും ഇളയവനായിട്ടും പാട്ടുകൊണ്ടും ദ്രുത ചലനങ്ങള്‍ കൊണ്ടും ആളുകളുടെ കയ്യടി നേടിയെടുക്കാൻ കൊച്ചു മൈക്കളിനായി. 

1971 മുതൽ മൈക്കൾ ജാക്സൻ ഒറ്റക്ക് പാടാൻ തുടങ്ങി. 1970 -കളുടെ അവസാനത്തോടെ ജാക്സൻ ജനപ്രിയനായി മാറുകയായിരുന്നു. 
പോപ്പ് സംഗീതത്തിലെ കറുപ്പിനും വെളുപ്പിനുമിടയിൽ ജീവിച്ച കലാകാരനായിരുന്നു മൈക്കൽ ജാക്സൺ. കടുത്ത വർണ വിവേചനത്തിന്റെ നാളുകളിലായിരുന്നു മൈക്കൽ ജാക്സൺ രംഗപ്രവേശം ചെയ്തത്. സ്വന്തം രൂപത്തെ കുറിച്ചുള്ള അപകർഷതാബോധം സംഗീതം കൊണ്ട് മൈക്കൽ ജാക്സൺ തുടച്ചുമാറ്റി.

മൈക്കിള്‍ ജാക്സണ്‍ന്റെ ബീറ്റ് ഇറ്റ്, ബില്ലി ജീൻ, ത്രില്ലർ എന്നീ ഗാനങ്ങളുടെ വീഡിയോകളുടെ പ്രശസ്തി, വർണ്ണ വിവേചനത്തിന്റെ അതിർവരമ്പുകൾ തകർത്തു......... പതുക്കെ അദ്ദേഹം സംഗീത വ്യവസായത്തിലെ മുഖ്യകണ്ണിയായി മാറി.
ബ്ലാക്ക് ഓർ വൈറ്റ്, സ്ക്രീം എന്നീ വീഡിയോകളുടെ വിജയത്തോടെ 1990 കളിലെ, എംറ്റിവിയിലെ മുഖ്യ ആകർഷകമായി ജാക്സൺ മാറി. വളരെ പ്രയാസമുള്ള റോബോട്ട്, മൂൺവാക്ക് തുടങ്ങിയ നൃത്തശൈലികൾ ജാക്‌നറെ സംഭാവനകളാണ്. 

തന്റെ കൺമുന്നിൽക്കണ്ട തിന്മകളെ ചോദ്യം ചെയ്ത ജാക്‌സണിലൂടെയായിരുന്നു ആധുനിക പോപ്പ് സംഗീതത്തിന്റെ വളർച്ച. പ്രണയം, വർണവിവേചനം, ഏകാന്തത, വന നശീകരണം, മലിനീകരണം, ദാരിദ്ര്യം, യുദ്ധക്കെടുതികൾ,......... ജാക്സൺ തന്റെ ഗാനങ്ങളിലൂടെ ചർച്ച ചെയ്ത വിഷയങ്ങൾ അനവധി. 1991 ൽ പുറത്തിറങ്ങിയ Dangerous എന്ന ആൽബം ലോകത്തെ ഏറ്റവും മൂല്യമേറിയ സംഗീതജ്ഞനാക്കി ജാക്‌സനെ മാറ്റി. 

അനേകം ഗിന്നസ് വേൾഡ് റെക്കോർഡ്സ്, 13 ഗ്രാമി പുരസ്കാരങ്ങൾ (കൂടാതെ ഗ്രാമി ലെജൻഡ് പുരസ്കാരവും ഗ്രാമി ലൈഫ് ടൈം അച്ചീവ്മെന്‍റ് പുരസ്കാരവും), 26 അമേരിക്കൻ മ്യൂസിക്ക് പുരസ്കാരങ്ങൾ, കൂടാതെ നൂറ്റാണ്ടിന്റെ കലാകാരൻ, ദശാബ്ദത്തിന്റെ കലാകാരൻ പുരസ്കാരങ്ങൾ, 13 നമ്പർ വൺ സിംഗിൾസ് ഇൻ ദ യുണൈറ്റഡ് സ്റ്റേറ്റ്സ് പുരസ്കാരങ്ങളും ജാക്സൻറെത് മാത്രമായി. 
മറ്റൊരു ഗായകനും നേടാനാകാത്ത 13 ഗ്രാമി അവാർഡ് റെക്കോർഡുകൾ മൈക്കൾ ജാക്സന്റെ പേരിലാണ്. മരണാനന്തരം ഏറ്റവും കൂടുതൽ പണം സമ്പാദിക്കുന്ന കലാകാരൻ എന്ന പേരും മൈക്കൾ ജാക്സന് സ്വന്തം.

സംഗീതം, നൃത്തം, ഫാഷൻ മുതലായ മേഖലകളിലെ അദ്ദേഹത്തിന്റെ സംഭാവനകൾ നാല് പതിറ്റാണ്ടുകളിലേറെ ലോകത്തെ തന്നെ ഏറ്റവും പ്രശസ്തനായ വ്യക്തിയാക്കി മൈക്കള്‍ ജാക്സനെ മാറ്റി. സ്മൂത്ത് ക്രിമിനൽ എന്ന ഗാനത്തിനായി നിർമിച്ച പ്രത്യേക ആന്റി – ഗ്രാവിറ്റി ഷൂവിന്റെ പേറ്റന്റ് ജാക്‌സന്റെ പേരിലാണ്. 

 മരണപ്പെട്ട സെലിബ്രിറ്റികളിലെ അതിസമ്പന്നന്മാരെക്കുറിച്ച് 2018 ൽ ഫോബ്‌ മാസിക തയാറാക്കിയ ലിസ്റ്റിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്നത് ജാക്സന്റെ പേരായിരുന്നു. 50 കോടി ഡോളർ വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ജാക്സൺ ചിലവഴിച്ചിട്ടുണ്ട്. ഇത് അദ്ദേഹത്തെ ഏറ്റവും കുടുതൽ കാരുണ്യ സ്ഥാപനങ്ങളെ സഹായിച്ച പോപ് താരം എന്ന നിലയിൽ ഗിന്നസ് റെക്കോർഡിൽ എത്തിച്ചു.

2009 ജൂൺ 25 ന് പ്രൊപ്പഫോൾ, ലോറാസെപാം മുതലായ മയക്കുമരുന്നുകളുടെ അമിതമായ ഉപയോഗം മൂലമുണ്ടായ ഹൃദയാഘാതത്തെത്തുടർന്ന് ജാക്സന് മരണം സംഭവിക്കുകയായിരുന്നു. തുടർന്ന് ലോസ് ഏഞ്ചൽസ് കോടതി ജാക്‌സന്റെ മരണം നരഹത്യയാണെന്ന് വിധിക്കുകയും അദ്ദേഹത്തിന്റെ ഡോക്ടർ ആയിരുന്ന കോൺറാഡ് മുറേയെ മനഃപൂർവമല്ലാത്ത നരഹത്യക്കെതിരായി ശിക്ഷിക്കുകയും ചെയ്തു. 

2009 ൽ തിരിച്ചുവരവിനായി തയ്യാറെടുക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി മരണം മൈക്കളിനെ തിരികെ വിളിക്കുന്നത്. 2010 മാർച്ചിൽ, സോണി മ്യൂസിക്ക് എന്റർടൈൻമെന്റ മൈക്കൾ ജാക്സന്റെ പാട്ടുകളുടെ 2017 വരെയുള്ള വിതരണാവകാശം 25 കോടി അമേരിക്കൻ ഡോളറുകൾക്ക് സ്വന്തമാക്കി.  

അൻപതാം വയസിൽ ദുരൂഹമായി മരണത്തോട് കീഴടങ്ങിയ ജാക്സന്റെ അവസാന യാത്ര 250 കോടിയോളം ആളുകളാണ് തത്സമയം കണ്ടത്. പോപ്പ് സംഗീതത്തിൽ പകരക്കാരനില്ലാത്ത പ്രതിഭയുടെ ഓർമകൾക്ക് പ്രണാമം.

'ഗ്രാൻഡ് പ്രി' പുരസ്‌കാരം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ സിനിമ; ഇന്ത്യൻ ചലച്ചിത്രലോകത്തിന് അഭിമാനമേറ്റി 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്'

 


ഇന്ത്യൻ ചലച്ചിത്രലോകത്തിന് അഭിമാനമേറ്റി പായൽ കപാഡിയയുടെ 'ഓൾ വി ഇമാജിൻ ആസ് ലൈറ്റി'ന് 77-ാം കാൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ 'ഗ്രാൻഡ് പ്രി' പുരസ്‌കാരം. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ സിനിമയെന്ന ചരിത്ര നേട്ടവും ചിത്രം സ്വന്തമാക്കി. ആദ്യമായാണ് ഇന്ത്യൻ സംവിധായികയ്ക്ക് ഗ്രാൻഡ് പ്രി ലഭിക്കുന്നത്. 80 ശതമാനവും മലയാളഭാഷയിലുള്ള ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളായി അഭിനയിച്ചത് മലയാളികളായ കനി കുസൃതിയും ദിവ്യപ്രഭയുമാണ്. അസീസ് നെടുമങ്ങാടും ചിത്രത്തിൽ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.


വെള്ളിയാഴ്ച കാനിൽ പ്രദർശിപ്പിച്ച ചിത്രത്തിന് വൻ സ്വീകരണമാണ് ലഭിച്ചത്. കാണികൾ എഴുന്നേറ്റുനിന്ന് എട്ടുമിനിറ്റ് കൈയടിച്ചു. പ്രഭ (കനി കുസൃതി), അനു (ദിവ്യപ്രഭ) എന്നീ മലയാളി നഴ്‌സുമാരുടെ മുംബൈ ജീവിതത്തിലെ സംഘർഷങ്ങളുടെയും അതിജീവനത്തിന്റെയും കഥയാണ് 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്.' മുംബൈയിലും രത്നഗിരിയിലും 40 ദിവസം ചിത്രീകരിച്ച സിനിമയുടെ തിരക്കഥാകൃത്തും പായൽ കപാഡിയയാണ്.



'കാവ്യാത്മകം', 'ലോലം', 'ഹൃയദയാവർജകം' എന്നെല്ലാമാണ് കാനിലെ ആദ്യ പ്രദർശനത്തിനുശേഷം ചിത്രത്തിനു ലഭിച്ച വിശേഷണങ്ങൾ. 'ബാർബി' സിനിമയുടെ സംവിധായിക ഗ്രെറ്റ ഗെർവിഗ് അധ്യക്ഷയായ ജൂറിയാണ് മത്സരവിഭാഗം ചിത്രങ്ങൾ വിലയിരുത്തിയത്.

ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെ പൂർവ വിദ്യാർഥിയായ പായൽ കപാഡിയയുടെ ഡോക്യുമെൻ്ററി 'എ നൈറ്റ് ഓഫ് നോയിങ് നത്തിങ്ങി'ന് 2021-ൽ കാനിലെ 'ഗോൾഡൻ ഐ' പുരസ്‌കാരം ലഭിച്ചിരുന്നു.


ഇന്ത്യയിലെ ആദ്യതലമുറ വീഡിയോ ആർട്ടിസ്റ്റുകളിൽ ഒരാളായ നളിനി മാലനിയുടെ മകളാണ് പായൽ. ഫ്രഞ്ച് കമ്പനിയായ പെറ്റിറ്റ് കെയോസും ഇന്ത്യൻ കമ്പനികളായ ചോക്ക് ആൻഡ് ചീസും അനദർ ബെർത്തും ചേർന്നാണ് ചിത്രം നിർമിച്ചത്.


മുംബൈയിൽ നഴ്‌സുമാരായി ജോലി ചെയ്യുന്ന പ്രഭ, അനു എന്നിവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങൾ. ഭർത്താവിൽ നിന്ന് വേർപിരിഞ്ഞാണ് പ്രഭ ജീവിക്കുന്നത്. അനു ഒരു യുവാവുമായി കടുത്ത പ്രണയത്തിലാണ്. ഇവരുടെ ജീവിതത്തിലൂടെയുള്ള ഒരു മനോഹരയാത്രയാണ് ഓൾ വി ഇമാജിൻ ആസ് ലൈറ്റ്.


ചിത്രത്തിന്റെ പ്രദർശനത്തിന് മുന്നോടിയായി ചിത്രത്തിലെ സംവിധായക പായൽ കപാഡിയ, ചിത്രത്തിലെ പ്രധാന താരങ്ങളായ ദിവ്യ പ്രഭ, കനി കുസൃതി, ഹൃദ്ദു ഹാറൂൺ, ഛായാ ഖദം എന്നിവരോടൊപ്പം രണബീർ ദാസ്, ജൂലിയൻ ഗ്രാഫ്, സീക്കോ മൈത്രാ, തോമസ് ഹക്കിം എന്നിവർ റെഡ് കാർപ്പറ്റിൽ ചുവടുവച്ചത് വലിയ ശ്രദ്ധ നേടിയിരുന്നു. ഇന്ത്യൻ താരങ്ങളെ ആവേശത്തോടെയാണ് കാൻ ഫെസ്റ്റിവലിൽ സ്വീകരിച്ചത്.



മഡ് ഹൗസ് മുതൽ മിനി പാർക്ക് വരെ...എരുമേലി Wild Mist homestay കുറഞ്ഞ ചിലവിൽ ആസ്വദിക്കാം ആഘോഷിക്കാം

മഡ് ഹൗസ് മുതൽ മിനി പാർക്ക് വരെ...ആരേയും ആകർഷിക്കുന്ന ആർട്ട് വർക്ക്.....ഗൃഹാതുരത്വമുണർത്തുന്ന പുരാവസ്തുക്കൾ...എരുമേലി  Wild Mist homestay കുറഞ്ഞ ചിലവിൽ ആസ്വദിക്കാം ആഘോഷിക്കാം. 


ദൂരെ നിന്നും ഗവിയിലേക്കും വാഗമണ്ണിലേക്കും വരുന്ന സഞ്ചാരികൾക്കും ശബരിമല തീർത്ഥാടകർക്കും ഒരു പോലെ പ്രയോജനപ്പെടുന്ന തരത്തിൽ വളരെ ശാന്തവും മനോഹരവുമായ സ്ഥലത്താണ് (എരുമേലിയിൽ നിന്നും 8 കി.മീ മാറി മുട്ടപ്പള്ളി) ഇത് സ്ഥിതി ചെയ്യുന്നത്. ഗവി പാക്കേജും (online tickets, Jeep with driver) മിതമായ നിരക്കിൽ ചെയ്തു കൊടുക്കുന്നുണ്ട്.



Booking number 9544828493 / 8089393708

Website https://wildmisthomestay.com/

വൈൽഡ് മിസ്റ്റ് ഹോം സ്റ്റേയ്ക്ക് വേണ്ടി വിഡിയോ ചെയ്തത്

Biju-R (Jayan)

TVM, Pongummodu

മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടന് ജന്മദിനാശംസകൾ.

64 ന്റെ നിറവിലാണ് മലയാളികളുടെ സ്വന്തം ലാലേട്ടൻ.. മികച്ച ചിത്രങ്ങൾ സമ്മാനിച്ച് പ്രേക്ഷകരെ ചേർത്ത പിടിച്ച താരത്തിന് ജനമുഖം ന്യൂസിന്റെ ജന്മദിനാശംസകൾ. മുൻഗാമികളും പിൻഗാമികളുമില്ലാത്ത നടനവിസ്മയം. മലയാള സിനിമ ഉള്ളടിത്തോളം കാലം മലയാളി മറക്കാത്ത പേരാണ് മോഹൻലാല്‍.
വിശ്വനാഥൻ നായരുടേയും ശാന്താകുമാരിയുടേയും മകനായി, 1960 മേയ് 21-ന് പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിലാണ് ജനനം. തിരുവനന്തപുരത്തുള്ള മുടവൻമുകളിലെ തറവാട്ടു വീട്ടിലായിരുന്നു മോഹൻലാലിന്റെ കുട്ടിക്കാലം. മുടവൻമുകളിലുള്ള സ്‌കൂളിലാണ് വിദ്യാഭ്യാസകാലം ആരംഭിക്കുന്നത്. തുടർന്ന് തിരുവനന്തപുരം മോഡല്‍ സ്‌കൂളിലും, എംജി കോളേജിലുമായി പഠനം പൂർത്തീകരിച്ചു. മോഹൻലാല്‍ ആദ്യമായി അഭിനയിച്ച സിനിമ തിരനോട്ടം ആയിരുന്നു. ലാലിന്റെ സുഹൃത്തുക്കളുടെ തന്നെ നിർമ്മാണ സംരംഭമായ ഭാരത് സിനി ഗ്രൂപ്പ് ആണ് ഈ ചിത്രം നിർമ്മിച്ചത്. മോഹൻലാല്‍ ഈ ചിത്രത്തില്‍ ഒരു ഹാസ്യ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. സെൻസർ ബോർഡുമായി ബന്ധപ്പെട്ട ചില തടസ്സങ്ങള്‍ മൂലം ഈ ചിത്രം പുറത്തിറങ്ങിയില്ല.

മോഹൻലാല്‍ അഭിനയിച്ച്‌, പ്രേക്ഷകരുടെ മുന്നിലെത്തിയ ആദ്യത്തെ സിനിമ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ (1980) ആയിരുന്നു. ആദ്യചിത്രം പുറത്തിറങ്ങുമ്ബോള്‍ മോഹൻലാലിന് 20 വയസ്സായിരുന്നു പ്രായം. ആ ചിത്രത്തില്‍ വില്ലൻ വേഷമായിരുന്നു മോഹൻലാലിന്. ശങ്കർ ആയിരുന്നു മോഹൻലാലിന്റെ ആദ്യ ചിത്രത്തില്‍ നായക കഥാപാത്രത്തെ അവതരിപ്പിച്ചത്. സംവിധാനം ചെയ്തത് ഫാസിലും. 
മഞ്ഞില്‍ വിരിഞ്ഞ പൂക്കളിനു ശേഷം മോഹൻലാലിന് ധാരാളം അവസരങ്ങള്‍ ലഭിക്കുകയുണ്ടായി. 1983-ല്‍ 25-ഓളം ചിത്രങ്ങളില്‍ മോഹൻലാല്‍ അഭിനയിക്കുകയുണ്ടായി.

1986 മുതല്‍ 1995 വരെയുള്ള കാലഘട്ടം മലയാള സിനിമയുടെ സുവർണ്ണ കാലഘട്ടം എന്നു വിശേഷിപ്പിക്കാവുന്നതാണ്. ഈ കാലഘട്ടത്തിലാണ് നല്ല തിരക്കഥയും, സംവിധാനവും, അഭിനയവും കൂടി ചേർന്ന നല്ല ചലച്ചിത്രങ്ങള്‍ കൂടുതലായും പിറവിയെടുത്തത്. ഈ കാലഘട്ടത്തിലാണ് മോഹൻലാലിന്റെ അഭിനയ മികവ് പ്രകടമാക്കുന്ന നിരവധി ചലച്ചിത്രങ്ങള്‍ ധാരാളമായി പുറത്തിറങ്ങിയത്. ഈ കാലഘട്ടത്തില്‍ മികച്ച സംവിധായകരോടൊപ്പവും, മികച്ച തിരക്കഥാകൃത്തുക്കളോടൊപ്പവും പ്രവർത്തിക്കാൻ മോഹൻലാലിന് സാധിച്ചു.

മലയാള ചലച്ചിത്ര വേദിയില്‍ മോഹൻലാലിന്റെ മികച്ച വർഷങ്ങളില്‍ ഒന്നാണ് 1986. ഈ വർഷത്തില്‍ പുറത്തിറങ്ങിയ ടി.പി. ബാലഗോപാലൻ എം.എ. എന്ന സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രത്തിലെ അഭിനയത്തിന് മോഹൻലാലിന് ആദ്യമായി മികച്ച നടനുള്ള കേരള സംസ്ഥാന സർക്കാർ പുരസ്‌കാരം ലഭിക്കുകയുണ്ടായി. പിന്നീട് പുറത്തിറങ്ങിയ രാജാവിന്റെ മകൻ എന്ന ചിത്രം മോഹൻലാലിന് ധാരാളം ആരാധകരെ നേടിക്കൊടുത്തു. ഈ ചിത്രവും വൻ വിജയമായിരുന്നു. ഈ ചിത്രം മൂലം മോഹൻലാല്‍ മലയാള സിനിമയിലെ സൂപ്പർ സ്റ്റാർ പദവിയിലേക്കുയർന്നു. മോഹൻലാല്‍ ഒരു അധോലോക നായകന്റെ വേഷം കൈകാര്യം ചെയ്ത ഈ ചിത്രം സംവിധാനം ചെയ്തത് തമ്ബി കണ്ണന്താനം ആയിരുന്നു. ഇതേ വർഷം തന്നെയാണ് മാനസിക നില തെറ്റിയ യുവാവായി താളവട്ടത്തിലൂടെ എത്തിയത്.

1996 മുതൽ പിന്നീട് ഇങ്ങോട്ടുള്ള മലയാള സിനിമ ചരിത്രപുസ്‌തകത്തിന്‍റെ താളുകൾ മറിച്ച് നോക്കിയാൽ മോഹൻലാൽ എന്ന നടന്‍റെ പ്രശസ്‌തിയും താരപദവിയും പരമാവധി ഉപയോഗപ്പെടുത്തിക്കൊണ്ട് നിർമാതാക്കളും സംവിധായകരും സൂപ്പർ ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയതായി കാണാം.

ആറാം തമ്പുരാൻ, ഉസ്‌താദ്, നരസിംഹം, പ്രജ, നരൻ എന്നിവ ഇങ്ങനെയുള്ള ചിത്രങ്ങളാണ്. ഈ നിരയിലെ ആദ്യ ചില ചിത്രങ്ങൾ വിജയിച്ചെങ്കിലും പിന്നീട് പരാജയം രുചിക്കുകയും മോഹൻലാൽ പലവിധ വിമർശനങ്ങൾക്ക് വിധേയനാവുകയും ചെയ്‌തു. എന്നാൽ 90കളുടെ അവസാനത്തിൽ പ്രിയദർശന്‍റെ 'കാലാപാനി'യിലൂടെ മോഹൻലാൽ വിമർശകരുടെ നാവടച്ചു. 'ഗുരു' എന്ന മറ്റൊരു ചിത്രം ഓസ്‌കറിൽ വിദേശ ചലച്ചിത്രങ്ങളുടെ പട്ടികയിൽ ഇടം നേടുകയും ചെയ്‌തു. 'ഹരികൃഷ്‌ണൻസ്, കന്മദം, വാനപ്രസ്ഥം' എന്നിവയെല്ലാം അക്കാലത്ത് പുറത്തുവന്ന സിനിമകളാണ്.

മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലുള്ള ചിത്രങ്ങളിലും ലാല്‍ അഭിനയിച്ചിട്ടുണ്ട്. 1997-ലാണ് മോഹൻലാല്‍, മണിരത്‌നം സംവിധാനം ചെയ്ത 'ഇരുവർ' എന്ന തമിഴ് സിനിമയിൽ അഭിനയിക്കുന്നത്. ഈ ചിത്രത്തില്‍ എം.ജി.ആറിന്റെ വേഷത്തില്‍ അഭിനയിച്ചു. ഐശ്വര്യ റായുടെ ആദ്യ ചിത്രമായിരുന്നു ഇത് എന്നത് ചരിത്രം. ഇതിനു ശേഷമാണ് മോഹൻലാല്‍ മലയാള ഭാഷേതര ചിത്രങ്ങളില്‍ ശ്രദ്ധേയനാകുന്നത്. ബോളിവുഡ് ചിത്രമായ കമ്ബനി എന്ന ചിത്രത്തില്‍ 2002-ല്‍ അഭിനയിച്ചു.

2007-ല്‍ പുറത്തിറങ്ങിയ ഹിന്ദി ചിത്രമായ രാം ഗോപാല്‍ വർമ്മയുടെ ഷോലെയുടെ പുതിയ പതിപ്പായ ആഗിലെ ഒരു പ്രധാന കഥാപാത്രമായി അഭിനയിച്ചതും മോഹൻലാലാണ്. 2009-ല്‍ കമലഹാസനോടൊപ്പം തമിഴില്‍, ഉന്നൈ പോല്‍ ഒരുവൻ എന്ന ചിത്രത്തിലും ലാല്‍ അഭിനയിച്ചു. ഒരു ഹിന്ദി ചിത്രമായ എ വെനസ്‌ഡേ എന്ന ചിത്രത്തിന്റെ തമിഴ് പതിപ്പായിരുന്നു ഈ ചിത്രം. തമിഴില്‍ മോഹൻലാല്‍ അഭിനയിച്ച കഥാപാത്രം ഹിന്ദിയില്‍ അനുപം ഖേർ ആണ് അവതരിപ്പിച്ചത്. 2014-ല്‍ പുറത്തിറങ്ങിയ തമിഴ് ചലച്ചിത്രം ജില്ലയില്‍ വിജയ്‌ക്ക് ഒപ്പം നായക തുല്യമായ വേഷത്തില്‍ അഭിനയിച്ചു. 

താന്‍ ഒരു സിനിമ നടനായി പരിണമിക്കുന്നത് തന്‍റെ സൗഹൃദങ്ങളിലൂടെയാണെന്ന് മോഹൻലാൽ തന്നെ പറഞ്ഞിട്ടുണ്ട്. അയാളുടെ സിനിമകളുടെ നീണ്ട ലിസ്റ്റ് നോക്കിയാൽ ഇന്നും സൗഹൃദത്തിന്‍റെ ഇത്തരം കൂട്ടുകെട്ടുകൾ കാണാം. നാല് ദേശീയ പുരസ്‌കാരങ്ങൾ, ഒൻപത് സംസ്ഥാന പുരസ്‌കാരങ്ങൾ, പത്മശ്രീ, പത്മഭൂഷൺ, കേണൽ പദവി... നാല് പതിറ്റാണ്ടുകൾ നീണ്ട അഭിനയ ജീവിതത്തിലൂടെ മോഹൻലാൽ സ്വന്തമാക്കിയത് ഒട്ടനവധി നേട്ടങ്ങളാണ്. അഭ്രപാളികളില്‍ പകരക്കാരനില്ലാത്ത നായകനായി തുടരുന്ന മലയാളത്തിന്റെ ലാലേട്ടന് ജന്മദിനാശംസകള്‍.

മൾട്ടിപ്ലെക്‌സ് - ഓടിടി യുഗത്തിലും നൂറു തിയേറ്ററുകളിൽ അമ്പത് ദിവസം പിന്നിട്ട് ആടുജീവിതം


 മലയാളികൾ ഒന്നടങ്കം നെഞ്ചിലേറ്റിയ ആടുജീവിതം പുതിയ ഉയരങ്ങൾ കയ്യടക്കുന്നു. ഈ മൾട്ടിപ്ലെക്‌സ് - ഓടിടി യുഗത്തിലും നൂറു തിയേറ്ററുകളിൽ അമ്പത് ദിവസം പിന്നിട്ടിരിക്കുകയാണ് പൃഥ്വിരാജിനെ നായകനാക്കി ബ്ലെസ്സി സംവിധാനം ചെയ്‌ത ചിത്രം. മലയാളസിനിമയിലെ തന്നെ ഏറ്റവും പണംവാരി പടങ്ങളിൽ ഒന്നായി മാറാനും ആടുജീവിതത്തിന് ഇക്കാലയളവിൽ സാധിച്ചിട്ടുണ്ട്. നിരൂപകപ്രശംസയും പ്രേക്ഷകപ്രശംസയും ബോക്സോഫീസ് വിജയവും ഒരേപോലെ കൈവരിക്കാൻ കഴിഞ്ഞ ചുരുക്കം ചിത്രങ്ങളിൽ ഒന്നായി മാറിയിരിക്കുകയാണ് ആടുജീവിതം.


ആടുജീവിതം വെള്ളിത്തിരയിലെത്തിക്കാനുള്ള സംവിധായകൻ ബ്ലെസ്സിയുടെ ഒരു വ്യാഴവട്ടക്കാലത്തിലധികം നീണ്ടുനിന്ന പരിശ്രമവും, ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ നജീബിനെ അതിൻ്റെ പൂർണ്ണതയിൽ അവതരിപ്പിക്കാനുള്ള പൃഥ്വിരാജിൻ്റെ കഠിനാധ്വാനവും, പ്രതികൂല സാഹചര്യങ്ങളെയൊന്നും വകവയ്ക്കാതെ ചിത്രത്തെ അത്രയേറെ മികവുറ്റതാക്കിയ അണിയറപ്രവർത്തകരുടെ നിശ്ചയദാർഢ്യവും ഫലം കണ്ടെന്നതിന്റെ നേർക്കാഴ്‌ച തന്നെയാണ് പ്രേക്ഷകർ ആടുജീവിതത്തിനു നൽകുന്ന അഭൂതപൂർവമായ ഈ വരവേൽപ്പ്.



പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയായ ആടുജീവിതത്തിൽ നായികയായെത്തിയത് അമല പോളാണ്. വിഷ്വൽ റൊമാൻസിന്റെ ബാനറിൽ ഒരുക്കിയ ചിത്രത്തിൽ ജിമ്മി ജീൻ ലൂയിസ് (ഹോളിവുഡ് നടൻ), കെ ആർ ഗോകുൽ, പ്രശസ്‌ത അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കബി എന്നിവരാണ് മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം പുറത്തിറങ്ങിയിരുന്നു.



പ്രൊഡക്ഷൻ കൺട്രോളർ - പ്രിൻസ് റാഫേൽ, ദീപക് പരമേശ്വരൻ, കോസ്റ്റ്യൂം ഡിസൈനർ - സ്റ്റെഫി സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - റോബിൻ ജോർജ്, ലൈൻ പ്രൊഡ്യൂസർ - സുശീൽ തോമസ്, പ്രൊഡക്ഷൻ ഡിസൈനർ - പ്രശാന്ത് മാധവ്, മേക്കപ്പ് - രഞ്ജിത്ത് അമ്പാടി, വീഡിയോഗ്രാഫി - അശ്വത്, സ്റ്റിൽസ് - അനൂപ് ചാക്കോ, മാർക്കറ്റിംഗ്: ക്യാറ്റലിസ്റ്റ്, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സ്ക്യൂറ എൻ്റർടൈൻമെന്റ്റ്സ്, പിആർഒ: ആതിര ദിൽജിത്ത്



ടൈറ്റാനിക് സിനിമയിലെ ക്യാപ്റ്റന് വിട. നടൻ ബെർണാഡ് ഹിൽ അന്തരിച്ചു.

ഹോളിവുഡ് നടന്‍ ബെര്‍ണാഡ് ഹില്‍ അന്തരിച്ചു. 79 വയസായിരുന്നു. ലിയനാർഡോ ഡികാപ്രിയോയും കേറ്റ് വിൻസ്‌ലെറ്റും അഭിനയിച്ച 1997 ലെ ചിത്രത്തില്‍ ടൈറ്റാനിക്കിലെ ക്യാപ്റ്റനായിരുന്ന എഡ്വേർഡ് സ്മിത്തിനെയാണ് ഹിൽ അവതരിപ്പിച്ച് ശ്രെദ്ധ നേടിയത്. 11 അക്കാദമി അവാർഡുകളും ഈ ചിത്രം നേടിയിരുന്നു. 
ഒസ്കാര്‍ അവാര്‍ഡ് വാങ്ങിക്കൂട്ടിയ മറ്റൊരു പടത്തിലും ഇദ്ദേഹം പ്രധാന വേഷത്തില്‍ എത്തിയിരുന്നു. പീറ്റർ ജാക്സൺ സംവിധാനം ചെയ്ത ദ ലോര്‍ഡ് ഓഫ് റിംഗ്സ് പരമ്പരയിലെ 2002-ലെ "ദ ടൂ ടവേഴ്‌സ്" എന്ന രണ്ടാമത്തെ ചിത്രമായ റോഹാന്‍ രാജാവായ തിയോഡന്‍റെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

ഞായറാഴ്ച പുലര്‍ച്ചെയോടെയാണ് അദ്ദേഹം അന്തരിച്ചതെന്നാണ് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അഞ്ച് പതിറ്റാണ്ട് നീണ്ട അഭിനയ ജീവിതത്തില്‍ ഒട്ടനവധി നാടകത്തിലും ടെലിവിഷനിലും സിനിമയിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 1944ല്‍ ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിലായിരുന്നു ജനനം. നാടകമേഖലയിലെ ഉന്നതവിദ്യാഭ്യാസത്തിനു ശേഷം 1970 മുതലാണ് അഭിനയരംഗത്ത് സജീവമായത്.

ഇദ്ദേഹം അവസാനമായി അഭിനയിച്ച "ദി റെസ്‌പോണ്ടർ"എന്ന സീരിസിന്‍റെ സംപ്രേഷണ ദിവസം തന്നെയാണ് ഇദ്ദേഹത്തിന്‍റെ മരണം സംഭവിച്ചത്. ഷോയിലെ നായകന്‍ മാർട്ടിൻ ഫ്രീമാന്‍റെ പിതാവായാണ് ഇതില്‍ അദ്ദേഹം അഭിനയിച്ചിരിക്കുന്നത്. പ്രമുഖ അഭിനേതാക്കളും ചലച്ചിത്ര പ്രവര്‍ത്തകരും ബെര്‍ണാഡ് ഹില്ലിന്‍റെ മരണത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ചു.

സുരാജ് വെഞ്ഞാറമൂട് ഇനി തമിഴ് സിനിമയില്‍, ഞെട്ടിക്കുന്ന ലുക്കില്‍ ചിയാൻ വിക്രമിനൊപ്പം

ചിയാൻ വിക്രം നായകനാകുന്ന തമിഴ് ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂടും.



മലയാളി പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളായ സുരാജ് വെഞ്ഞാറമൂട് തമിഴിലേക്ക്. ചിയാൻ വിക്രം നായകനാകുന്ന തമിഴ് ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂടും നിര്‍ണായകമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കും. എസ് യു അരുണ്‍ കുമാറായിരിക്കും സംവിധാനം നിര്‍വഹിക്കുക. ജി വി പ്രകാശ് കുമാര്‍ സംഗീതം പകരുന്ന ചിത്രത്തില്‍ എസ് ജെ സൂര്യയും പ്രധാനപ്പെട്ട വേഷത്തില്‍ എത്തുമ്പോള്‍ റിയാ ഷിബുവാണ് നിര്‍മാണം. 

ചിയാൻ വിക്രം നായകനായി വരാനിരിക്കുന്ന ചിത്രം തങ്കലാനാണ്. പ്രകടനത്തില്‍ വിക്രം വീണ്ടും വിസ്‍മയിപ്പിക്കുന്ന ചിത്രമായിരിക്കും തങ്കലാൻ എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ജി വി പ്രകാശ് കുമാറാണ് സംഗീതം പകരുന്നത്. വിക്രം നായകനാകുന്ന 'തങ്കലാനിലേത് വേറിട്ട സംഗീതമാണ് എന്ന്  ജി വി പ്രകാശ് കുമാര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു.

സ്റ്റുഡിയോ ഗ്രീനിന്റെയും നീലം പ്രൊഡക്ഷന്‍സിന്റെയും ബാനറിലാണ് വിക്രം നായകനാകുന്ന തങ്കലാന്റെ നിര്‍മാണം. ഉയര്‍ന്ന ബജറ്റിലുള്ളതാകും വിക്രമിന്റെ തങ്കലാൻ സിനിമ എന്നാണ് നിര്‍മാതാവ് ജ്ഞാനവേല്‍ രാജ വ്യക്തമാക്കിയത്. സംവിധായകൻ പാ രഞ്‍ജിത്തിന്റെ പുതിയ ചിത്രത്തിന്‍റെ പശ്ചാത്തലം കര്‍ണാടകത്തിലെ കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്‍സ് ആണ് എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് കാലഘട്ടത്തിൽ കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്‍സില്‍ നടന്ന ഒരു സംഭവത്തെ ആസ്‍പദമാക്കിയാണ് 'തങ്കലാൻ' എന്ന ചിത്രം ഒരുങ്ങുന്നതെന്നാണ് വിവരം.

മാളവിക മോഹനനും പാര്‍വതി തിരുവോത്തും ചിത്രത്തില്‍ പ്രധാന സ്‍ത്രീ വേഷങ്ങളിലെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. വിക്രം നായകനാകുന്ന 'തങ്കലാൻ' എന്ന ചിത്രത്തില്‍ പശുപതി, ഹരി കൃഷ്‍ണൻ, അൻപു ദുരൈ തുടങ്ങി താരങ്ങളും ഭാഗമാണ്. ഛായാഗ്രാഹണം എ കിഷോറാണ്. ചിയാൻ വിക്രം നായകനാകുന്ന അറുപത്തിയൊന്നാമത്തെ ചിത്രം 'തങ്കലാന്' എസ് എസ് മൂർത്തിയാണ് കലാ സംവിധാനം.


 

ജയിലറില്‍ ശമ്പളം വെറും 35 ലക്ഷം മാത്രമെന്ന് ചിലര്‍ പ്രചരിപ്പിച്ചു, എനിക്ക് കിട്ടിയത്.. : വിനായകന്‍

ഇത്രയൊക്കെയെ വിനായകന് കിട്ടേണ്ടു എന്ന് ചിന്തിക്കുന്നവരാണ് അവരൊക്കെ. എന്നെ പൊന്നു പോലെയാണ് അവർ ഷൂട്ടിംഗ് ലൊക്കേഷനുകളിലൊക്കെ കൊണ്ടുനടന്നത്. 



പുതിയ അഭിമുഖത്തില്‍ വിനാകന്‍ പറയുന്നത് ഇങ്ങനെ,  ജയലറിലെ എന്റെ പ്രതിഫലം 35 ലക്ഷം രൂപയൊന്നുമല്ല. പ്രൊഡ്യൂസര്‍ കേള്‍ക്കേണ്ട അതൊക്കെ നുണയാണ്. ഇരട്ടിയുടെ ഇരട്ടിയുടെ ഇരട്ടി കിട്ടിയിട്ടുണ്ട്. ചിലര്‍ക്ക് എനിക്കിത്രയൊക്കെ പൈസ കിട്ടി എന്ന് സഹിക്കാന്‍ പറ്റുന്നില്ല അതാണ് ഇങ്ങനെ നാട്ടിലുള്ള വിഷങ്ങൾ എഴുതി വിടുന്നതാണ്. 

ഇത്രയൊക്കെയെ വിനായകന് കിട്ടേണ്ടു എന്ന് ചിന്തിക്കുന്നവരാണ് അവരൊക്കെ. എന്നെ പൊന്നു പോലെയാണ് അവർ ഷൂട്ടിംഗ് ലൊക്കേഷനുകളിലൊക്കെ കൊണ്ടുനടന്നത്. എനിക്ക് അത്രയൊക്കെ മതി. ഞാൻ ചെയ്ത ജോലിക്ക് കൃത്യമായ ശമ്പളം കിട്ടുന്നുണ്ടെങ്കിൽ അത് മതി. ആളുകൾ എന്തെങ്കിലും പറയട്ടെ എന്ന് വിനായകന്‍ പറഞ്ഞു. 

ജയിലര്‍ ഇത്രയും വലിയ വിജയമാകുമെന്ന് കരുതിയില്ലെന്നും. ജീവിതത്തിലെ ഏറ്റവും വലിയൊരു ഹിറ്റാണ് ജയിലരെന്നും വിനായകന്‍ പറഞ്ഞു. ഇതൊക്കെ ഒരു ഭാഗ്യം ആണ്. സംവിധായകൻ നെൽസണും പടം കണ്ട ജനവും ഹാപ്പിയാണ് . മറ്റുള്ളവര്‍ എന്തെങ്കിലുമൊക്കെ പറയട്ടെ .ജയിലറിലെ വര്‍മന്‍ എന്ന കഥാപാത്രം ഒരു വര്‍ഷ കാലത്തോളം ഹോള്‍ഡ് ചെയ്തു. ഇത്രയും കാലം താന്‍ മുഴുകിയ മറ്റൊരു കഥാപാത്രം ഇല്ലെന്നം വിനായകന്‍ പറഞ്ഞു. 

20 കൊല്ലമെടുത്തു ഞാൻ ഒന്ന് ഇരിക്കാൻ. രാജീവിന്റെ കമ്മട്ടിപ്പാടത്തോട് കൂടിയാണ് ഞാൻ ഒന്ന് ഇരുന്നത്. ഇല്ലെങ്കിൽ ഇപ്പോഴും ഞാൻ ജൂനിയർ ആർട്ടിസ്റ്റ് ആയി നിൽക്കേണ്ടി വന്നേനെ എന്നും വിനായകന്‍ പറഞ്ഞു. സിനിമയിൽ അല്ലാതെ പുറത്ത് ഇറങ്ങി അഭിനയിക്കുന്നത് എനിക്ക് ഇഷ്ടമില്ലെന്നും. അതാണ് ‍ഞാൻ പുറത്തേക്ക് അധികമായി പോകാത്തതെന്നും വിനായകന്‍ പറഞ്ഞു. ഞാൻ കമ്മ്യൂണിസ്റ്റ് അല്ല, സോഷ്യലിസ്റ്റ് ആണ്. ദൈവ വിശ്വാസിയാണ് ഞാനെന്നും വിനായകന്‍ പറഞ്ഞു. 


ഞെട്ടിക്കാൻ രായൻ, തമിഴില്‍ ധനുഷിന്റെ സംവിധാനത്തില്‍ മലയാളത്തിന്റെ സൂപ്പര്‍ നായികയും

രായനില്‍ നായകനാകുന്നതും ധനുഷാണ്.


ഞെട്ടിക്കാൻ ഒരുങ്ങിയിരിക്കുകയാണ് ധനുഷ്. സംവിധായകനായും നടനായും ധനുഷ് എത്തുന്ന ചിത്രം രായനില്‍ വൻ പ്രതീക്ഷകളാണ് പ്രേക്ഷകര്‍ക്ക്. ധനുഷ് വൻ മേക്കോവറിലാണെത്തുന്നത് എന്ന് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ നിന്ന് വ്യക്തമായിരുന്നു. മലയാളത്തിന്റെ പ്രിയപ്പെട്ട അപര്‍ണാ ബാലമുരളിയും ചിത്രത്തില്‍ ഉണ്ടാകും എന്നതാണ് പുതിയ അപ്‍ഡേറ്റ്.

അപര്‍ണ ബാലമുരളി രായൻ സിനിമയിലെ തന്റെ ലുക്ക് പുറത്തുവിട്ടിട്ടുണ്ട്. രായനില്‍ അവസരം നല്‍കിയതിന് നന്ദി പറയുന്നതായും അപര്‍ണാ ബാലമുരളി എഴുതുന്നു. താങ്കളുടെ കടുത്ത ആരാധികയെന്ന നിലയില്‍ ചിത്രത്തില്‍ വേഷമിടാൻ അവസരം ലഭിച്ചത് ഒരു സ്വപ്‍നത്തിന്റെ യാഥാര്‍ഥ്യം പോലെയാണ്. ധനുഷ് ഒരു പ്രചോദനമാണ് എന്നും പറയുന്നു സൂര്യ നായകനായ സൂരരൈ പൊട്രുവിലൂടെ മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് നേടിയ അപര്‍ണ ബാലമുരളി.

മലയാളത്തില്‍ നിന്ന് അപര്‍ണയ്‍ക്ക് പുറമേ ചിത്രത്തില്‍ നിത്യ മേനൻ, കാളിദാസ് ജയറാം എന്നിവരും എത്തുമ്പോള്‍ ധനുഷ് സംവിധായകനായ രായനില്‍ മറ്റ് പ്രധാന താരങ്ങള്‍ സുന്ദീപ് കിഷൻ, വരലക്ഷ്‍മി ശരത്‍കുമാര്‍, ദുഷ്‍റ വിജയൻ. എസ് ജെ സൂര്യ, പ്രകാശ് രാജ്, സെല്‍വരാഘവൻ എന്നിവരാണ്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ഓം പ്രകാശാണ്. സംഗീതം എ ആര്‍ റഹ്‍മാനാണ്. സണ്‍ പിക്ചേഴാണ് നിര്‍മാണം. എന്താണ് പ്രമേയം എന്ന് പുറത്തുവിട്ടില്ല. ചിത്രത്തിന്റെ റിലീസ് 2024ല്‍ തന്നെയുണ്ടാകും.

രായനിലെ ധനുഷ് അവതരിപ്പിക്കുന്ന നായക കഥാപാത്രം ഒരു കുക്കാണ് എന്ന് റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ മുമ്പ് അധോലോക നായകനും. അങ്ങനെയൊരു രഹസ്യമായ ഭൂതകാലം നായകനുണ്ട് ചിത്രത്തില്‍ എന്നുമാണ് റിപ്പോര്‍ട്ട്. എസ് ജെ സൂര്യയാണ് ധനുഷിന്റെ ചിത്രത്തില്‍ പ്രതിനായകനായി എത്തുന്നത് എന്ന് റിപ്പോര്‍ട്ടുകളുണ്ട്.

'അന്വേഷിപ്പിൻ കണ്ടെത്തും' ഒടിടിയിലേക്ക്: തീയതി പുറത്ത്, എപ്പോൾ, എവിടെ കാണാം..

Anweshippin Kandethum OTT release: മലയാളത്തിലിറങ്ങിയ കുറ്റാന്വേഷണ സിനിമകളിൽ പുതുവഴിയെ നീങ്ങിയ സിനിമയാണ് 'അന്വേഷിപ്പിൻ കണ്ടെത്തും'.



Anweshippin Kandethum OTT release: ടൊവിനോ തോമസ് (Tovino Thomas) നായകനായി എത്തിയ അന്വേഷിപ്പിൻ കണ്ടെത്തും (Anweshippin Kandethum) ഒടിടിയിലേക്ക് (OTT). നെറ്റ്ഫ്ലിക്സ് ആണ് ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്.  മാർച്ച് എട്ടിന് ചിത്രം സ്ട്രീമിംഗ് ആരംഭിക്കും. ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്ത അന്വേഷിപ്പിൻ കണ്ടെത്തും തെന്നിന്ത്യൻ സെൻസേഷൻ സന്തോഷ് നാരായണൻ സംഗീതമൊരുക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണ്.

മലയാളത്തിലിറങ്ങിയ കുറ്റാന്വേഷണ സിനിമകളിൽ പുതുവഴിയെ നീങ്ങിയ സിനിമയാണ് 'അന്വേഷിപ്പിൻ കണ്ടെത്തും'. തിയേറ്ററിലും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ഒരു സിനിമയിൽ തന്നെ രണ്ട് വ്യത്യസ്ത കഥകളും അതിന് വ്യത്യസ്ത രീതിയിലുള്ള ക്ലൈമാക്സുകളുമായി തിയേറ്ററുകളിലെത്തിയ ചിത്രം പ്രേക്ഷകർ നിറഞ്ഞ മനസ്സോടെ ഏറ്റെടുത്തിരുന്നു. 

തീയറ്റർ ഓഫ് ഡ്രീംസിൻറെ ബാനറിൽ ഡോൾവിൻ കുര്യാക്കോസ്, ജിനു വി. എബ്രാഹാം, വിക്രം മെഹ്‌റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവർ ചേർന്നാണ് നിർമ്മിച്ചത്. ജിനു വി. എബ്രാഹാമാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. 'കൽക്കി'ക്കും 'എസ്ര'യ്ക്കും ശേഷം ടൊവിനോ പോലീസ് കഥാപാത്രമായെത്തുന്ന സിനിമയിൽ ടൊവിനോയുടെ പിതാവ് അഡ്വ. ഇല്ലിക്കൽ തോമസും ആദ്യമായി അഭിനയിച്ചിരുന്നു. 

സിദ്ദിഖ്, ഹരിശ്രീ അശോകൻ, പ്രേം പ്രകാശ്, പ്രമോദ് വെളിയനാട്, വിനീത് തട്ടിൽ, രാഹുൽ രാജഗോപാൽ, ഇന്ദ്രൻസ്, സിദ്ദിഖ്, ഷമ്മി തിലകൻ, കോട്ടയം നസീർ,മധുപാൽ, അസീസ് നെടുമങ്ങാട്, വെട്ടുകിളി പ്രകാശൻ, സാദിഖ്, ബാബുരാജ്, അർത്ഥന ബിനു, രമ്യ സുവി, ശരണ്യ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


കഴിഞ്ഞ ജന്മം ബുദ്ധ സന്ന്യാസിയെന്ന് പറഞ്ഞ ട്രോൾ വീഡിയോ കണ്ടാണ് പ്രശാന്ത് എന്നെ വിളിച്ചത്: തുറന്നു പറഞ്ഞ് ലെന

Lena About her Wedding: ബഹിരാകാശയാത്രിക സംഘത്തിലെ എയർഫോഴ്സ് ഗ്രൂപ്പ് ക്യാപ്റ്റനായ പ്രശാന്ത് ബാലകൃഷ്ണൻ നായർ തന്റെ ഭർത്താവാണെന്ന് വെളിപ്പെടുത്തി നടി ലെന എത്തിയിരുന്നു



Lena About her Wedding: പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗൻയാൻ  ബഹിരാകാശയാത്രിക സംഘത്തിലെ എയർഫോഴ്സ് ഗ്രൂപ്പ് ക്യാപ്റ്റനായ പ്രശാന്ത് ബാലകൃഷ്ണൻ നായർ തന്റെ ഭർത്താവാണെന്ന് വെളിപ്പെടുത്തി നടി ലെന എത്തിയിരുന്നു. 2024 ജനുവരി 17-ന് താനും പ്രശാന്ത് ബാലകൃഷ്ണനും ഒരു പരമ്പരാഗത ചടങ്ങിൽ വിവാഹിതരായെന്നും പ്രധാനമന്ത്രി ബഹിരാകാശ യാത്രികരെ പ്രഖ്യാപിച്ചതിന് ശേഷം ഈ വിവരം പുറത്തറിയിക്കാൻ കാത്തിരിക്കുകയായിരുവെന്നുമാണ് ലെന പറഞ്ഞത്. ഇപ്പോഴിതാ പ്രശാന്തിനെ പരിചയപ്പെട്ടത് എങ്ങനെയെന്ന് തുറന്നു പറഞ്ഞ് എത്തിയിരിക്കുകയാണ് ലെന.

ട്രോളായി മാറിയ തന്റെ അഭിമുഖം കണ്ടപ്പോഴാണ് പ്രശാന്ത് തന്നെ വിളിച്ചത് എന്നാണ് ലെന പറയുന്നത്. മതം, ആത്മീയത, മാനസികാരോഗ്യം എന്നീ കാര്യങ്ങളെ കുറിച്ച് ലെന ഒരു അഭിമുഖത്തില്‍ സംസാരിച്ചിരുന്നു. കഴിഞ്ഞ ജന്മത്തില്‍ താന്‍ ബുദ്ധ സന്യാസിനിയായിരുന്നു എന്നൊക്കെ ലെന പറഞ്ഞിരുന്നു. ആ വീഡിയോ കണ്ടാണ് പ്രശാന്ത് ലെനയെ വിളിക്കുന്നത്.  മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് ലെന ഇക്കാര്യങ്ങൾ പറയുന്നത്.

പ്രശാന്തിനെ പരിചയപ്പെട്ടപ്പോള്‍ ഞങ്ങള്‍ രണ്ടാളും ഒരേ വൈബില്‍ ഉള്ളവരാണെന്ന് മനസിലായി. കുടുംബങ്ങള്‍ ആലോചിച്ചാണ് ഞങ്ങള്‍ വിവാഹത്തിലെത്തിയത്. ജാതകം നോക്കിയപ്പോഴും ചേര്‍ച്ചയുണ്ടെന്ന് മനസിലായി. ജനുവരി 17ന് ബെംഗളൂരു മല്ലേശ്വരം ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. പ്രോട്ടക്കോള്‍ പ്രശ്‌നങ്ങള്‍ കൊണ്ടായിരുന്നു വിവാഹത്തെ കുറിച്ച് നേരത്തെ ആരെയും അറിയിക്കാതിരുന്നത് എന്നാണ് ലെന പറയുന്നത്. യൂട്യൂബിലൂടെയാണ് താന്‍ ലെനയെ കണ്ടതെന്നും അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളോട് തനിക്ക് യോജിപ്പായിരുന്നുവെന്നും പ്രശാന്തും വ്യക്തമാക്കി.

കഴിഞ്ഞ ജന്മം താനൊരു ബുദ്ധ സന്യാസി ആയിരുന്നുവെന്നും 63 വയസിൽ താൻ മരിച്ചുവെന്നും ആ ജീവിതം മുഴുവൻ തനിക്ക് ഓർമ്മയുണ്ടെന്നും ലെന  വൈറലായ അഭിമുഖത്തിൽ പറയുന്നുണ്ട്. ലെനയുടെ വാക്കുകൾ ഇങ്ങനെ: 'ഫിലിം ലൈനിൽ എന്നെ ഏറ്റവുമധികം സ്വാധീനിച്ചിട്ടുള്ള വ്യക്തിയാണ് ലാലേട്ടൻ. ലാലേട്ടനൊപ്പം ഒരു സിനിമ ചെയ്യുക എന്നത് തന്റെ ആഗ്രഹമായിരുന്നു. 

2008ൽ തനിക്ക് അതിന് അവസരം ലഭിച്ചു. ഭഗവാൻ എന്നായിരുന്നു ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ ലൊക്കേഷനിൽ ഞാൻ ഓഷോയുടെ കറേജ് എന്ന പുസ്തകം വായിക്കുകയായിരുന്നു. മോഹൻലാൽ എന്നോട് എന്താണ് വായിക്കുന്നത് എന്ന് ചോദിച്ചുകൊണ്ട് പുസ്തകമെടുത്ത് തുറന്നുനോക്കി. ഓഷോയുടെ ദി ബുക്ക് ഓഫ് സീക്രട്ട് വായിക്കാൻ ആവശ്യപ്പെട്ടു. 

ആ ദിവസം തന്നെ ആ പുസ്തകം വാങ്ങി. രണ്ടര വർഷം കൊണ്ട് എന്റെ ജീവിതം തന്നെ മാറി. കഴിഞ്ഞ ജന്മത്തിൽ താനൊരു ബുദ്ധസന്യാസി ആയിരുന്നു. 63 വയസിൽ ഞാൻ മരിച്ചു. ആ ജീവിതം മുഴുവൻ എനിക്ക് ഓർമയുണ്ട്....എന്റ ആത്മീയ ഗുരുവായി കാണുന്ന മോഹൻലാലിന് തന്റെ പുസ്തകം കൈമാറി' ലെന പറഞ്ഞു.

പുറത്തേക്ക് എടുത്തപ്പോൾ ദേഹത്ത് വസ്ത്രമൊന്നുമില്ല; അവിടെ വീണവർ വെള്ളവും ഭക്ഷണവും കിട്ടാതെ മരിച്ചതായിരിക്കും: 'മഞ്ഞുമ്മൽ ബോയ്സ്'

Manjummel Boys: മഞ്ഞുമ്മൽ ബോയ്സ്’ സിനിമ കണ്ടതിന് ശേഷമുള്ള തങ്ങളുടെ അനുഭവം പങ്കുവെക്കുകയാണ് യഥാർത്ഥ  ‘മഞ്ഞുമ്മൽ ബോയ്സ്’.




Manjummel Boys: ചിദംബരം (Chithambaram) സംവിധാനം ചെയ്ത സർവൈവൽ- ത്രില്ലർ ചിത്രം ‘മഞ്ഞുമ്മൽ ബോയ്സ്’ന് (Manjummel Boys) മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. യഥാർത്ഥ സംഭവ വികാസങ്ങളെ ആസ്പദമാക്കി ചിത്രീകരിച്ച സിനിമയിൽ സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ഗണപതി, ലാല്‍ ജൂനിയര്‍, ചന്തു സലീംകുമാര്‍, അഭിറാം രാധാകൃഷ്ണന്‍, ദീപക് പറമ്പോല്‍, ഖാലിദ് റഹ്‌മാന്‍, അരുണ്‍ കുര്യന്‍, വിഷ്ണു രഘു എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തിയത്. എറണാകുളത്തെ മഞ്ഞുമ്മൽ എന്ന സ്ഥലത്ത് നിന്നും കുറച്ച് യുവാക്കൾ കൊടൈക്കാനാലിലേക്ക് വിനോദയാത്ര പോവുന്നതും, തുടർന്ന് ഗുണ കേവ്സിലെ ഒരു ഗുഹയിൽ അകപ്പെടുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം.

 ‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമ കണ്ടതിന് ശേഷമുള്ള തങ്ങളുടെ അനുഭവം പങ്കുവെക്കുകയാണ് യഥാർത്ഥ  ‘മഞ്ഞുമ്മൽ ബോയ്സ്’. “സർക്കാരിന്റെ കണക്കാണ് 13 എന്നത്. 19 ഓളം പേർ അതിൽപ്പെട്ടു പോയിട്ടുണ്ടെന്നാണ് അവിടെയുള്ളവർ പറയുന്നത്. തിയേറ്ററിലിരുന്ന് ഞാൻ കരയുകയായിരുന്നു. എൻ്റെ കൂട്ടുകാരുടെ വിഷമം ഞാൻ നേരിട്ടുകാണുകയാണ്. അവർ എത്രത്തോളം വിഷമിച്ചു എന്ന് നേരിട്ട് എന്നോട് പറഞ്ഞിട്ടുണ്ട്. പക്ഷേ അത് സ്ക്രീനിൽ കണ്ടപ്പോൾ ഞങ്ങൾ എല്ലാവരും കരഞ്ഞുപോയി. അപകടം പറ്റിയാൽ പിന്നെ കാര്യങ്ങൾ മറന്നുപോകും. മൂന്ന് വർഷമെടുത്തു ഞാൻ ആരോഗ്യം വീണ്ടെടുക്കാൻ.” എന്നാണ് ചിത്രത്തിൽ ശ്രീനാഥ് ഭാസിയുടെ കഥാപാത്രമായ സുഭാഷ് പറയുന്നത്.

“സിനിമയിൽ കാണിക്കുന്നതുപോലെ അത്ര വെളിച്ചമൊന്നും അവിടെ ഉണ്ടായിരുന്നില്ല. നല്ല മഞ്ഞുണ്ടായിരുന്നു. ഞങ്ങൾ ഇങ്ങനെ നടക്കുകയാണ്. മൂന്ന് പേർ പാസ് ചെയ്‌തുപോയി. ബാക്കിയുള്ളവർ ഇവൻ്റെ പിറകിലായുണ്ട്. പെട്ടെന്ന് ഇവൻ താഴേക്ക് ഒറ്റപ്പോക്കാണ്. എവിടെയോ പോയി പതിക്കുന്ന ഒരു ശബ്ദമാണ് പിന്നെ കേൾക്കുന്നത്. ഞങ്ങൾ സ്‌തംബ്ധരായിപ്പോയി. 20 മിനുട്ടോളം ഞങ്ങൾ നിർത്താതെ അവനെ വിളിച്ചു. ഇവൻ വിളികേൾക്കുന്നില്ല. അവിടെയുള്ളവരെ അറിയിച്ചപ്പോൾ നിങ്ങൾ എത്രയും പെട്ടെന്ന് ഇവിടെ നിന്ന് പോയ്ക്കോ എന്ന് പറഞ്ഞ് നിർബന്ധിക്കുകയാണ്. പക്ഷേ ഞങ്ങൾ പോകാൻ തയ്യാറായായില്ല.
അവിടെ വീണവരാരും ആ സമയത്ത് മരിച്ചിട്ടുണ്ടാവില്ല. വെള്ളവും ഭക്ഷണവും കിട്ടാതെ മരിച്ചതായിരിക്കും. ആ കുഴിയിൽ വീണാൽ നേരെ ചെന്ന് തലയിടിക്കില്ല. ഒരു അമ്യൂസ്മെൻ്റ് പാർക്കിലെ റൈഡ് പോലെയുള്ള സ്ട്രക്‌ചറാണ്. ഒരാൾക്ക് കൃത്യമായി പോകാൻ പറ്റുന്ന രീതിയിലാണ്.

സുഭാഷിന് മുൻപ് ആ കുഴിയിൽ വീണവരെ കൂടെയുള്ളവർ ചിലപ്പോൾ വിളിച്ചു നോക്കിക്കാണും. എന്നാൽ അവർക്ക് മിണ്ടാൻ കഴിഞ്ഞു കാണില്ല. സുഭാഷിന്റെ അന്നത്തെ ഫിസിക്ക്, അവൻ്റെ മെൻ്റൽ സ്ട്രെങ്‌ത്, ഇവന്റെ ഉയരം, ഇതെല്ലാം ഇവനെ സഹായിച്ചിട്ടുണ്ടാകും. ഇവന് പകരം ഞങ്ങളിൽ വേറെ ആരായിരുന്നു വീണതെങ്കിലും കഥ മാറിയേനെ. ഞങ്ങൾക്ക് ഇവനെ കൊണ്ടല്ലാതെ പോകാൻ കഴിയില്ല. ഇവന്റെ അമ്മ ഞങ്ങളെ വെട്ടിക്കളയും. ഇവൻ്റെ ബോഡിയെങ്കിലും കിട്ടാതെ പോകില്ലെന്ന് ഞങ്ങൾ ഉറപ്പിച്ചിരുന്നു. നാട്ടുകാരും ഞങ്ങൾക്കൊപ്പം നിന്നു. ഇവൻ്റെ ശബ്ദം കുഴിയിൽ നിന്ന് കേട്ടത് അവരിലും പ്രതീക്ഷയുണ്ടാക്കി. ഡെവിൾസ് കിച്ചൺ എന്നാണല്ലോ പറയുന്നത്. അതിൽ നിന്ന് ആരും പുറത്തുവരില്ലെന്നും അപവാദമുണ്ടല്ലോ. അപ്പോൾ ഇവൻ്റെ ശബ്‌ദം കേട്ടപ്പോൾ നാട്ടുകാർക്കും പ്രതീക്ഷയായി. അവർ ഞങ്ങൾക്ക് വേണ്ടി വാദിച്ചു.

അങ്ങനെയാണ് ഞങ്ങളിൽ ഒരാൾ ഇറങ്ങാൻ തീരുമാനിക്കുന്നത്. ഇവന്റെ ജീൻസ് ഒരു കല്ലിൽ കൊരുത്ത് അതിൻ്റെ ബലത്തിൽ ഇവൻ തൂങ്ങിക്കിടക്കുകയാണ്. ഇവനെ പുറത്തേക്ക് എടുത്തപ്പോൾ ഇവൻ്റെ ദേഹത്ത് വസ്ത്രമൊന്നുമില്ല. കോട്ടും ജാക്കറ്റും അതിനുള്ളിൽ ബനിയനുമൊക്കെ ഇവൻ ധരിച്ചിരുന്നു. അതൊക്കെ എങ്ങനെ ഊരിപ്പോയെന്ന് പോലും ഇവന് ഓർമയില്ല.

എനിക്ക് അതൊരു അത്ഭുതമായിരുന്നു. ഭ്രാന്തമായ അവസ്ഥയിൽ വസ്ത്രങ്ങൾ ഞാൻ തന്നെ എന്തെങ്കിലും ചെയതതാണോ എന്നൊന്നും അറിയില്ല. ഞാൻ ടൂർ പോയത് മറന്നു, കുഴിയിലേക്ക് വീണത് മറന്നു. മരിച്ച് വേറെ ഏതോ ലോകത്ത് നിൽക്കുകയാണ് എന്നാണ് കരുതിയത്. ഇവരുടെ വിളി ഞാൻ കേൾക്കുന്നുണ്ട്. പക്ഷേ മറുപടി പറയാൻ കഴിയുണ്ടായിരുന്നില്ല.” - യഥാർത്ഥ മഞ്ഞുമ്മൽ ബോയ്സ് പറയുന്നു.