International
മോദി സർക്കാരിൻ്റെ ബജറ്റിൽ കേരളത്തിനോട് അവഗണനയില്ലെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. കേരളത്തിൽ എയിംസ് വരും, വന്നിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. "കേരളത്തിൽ യുവാക്കളില്ലേ? യുവാക്കൾക്കു വേണ്ടിയുള്ള തൊഴിലവസരങ്ങൾ സൃഷ്‌ടിച്ചില്ലേ? കേരളത്തിൽ ഫിഷറീസും സ്ത്രീകളും ഇല്ലേ?" - സുരേഷ് ഗോപി ചോദിച്ചു.
സംസ്ഥാന സർക്കാർ എയിംസിന് മതിയായ സ്‌ഥലം നൽകിയിട്ടില്ല. കോഴിക്കോട് സംസ്‌ഥാന സർക്കാർ നൽകിയ 150 ഏക്കർ സ്‌ഥലം മതിയാകില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. കേരളത്തിനു കേന്ദ്രമന്ത്രിമാർ മാത്രമേ ഉള്ളൂവെന്ന് പ്രതിപക്ഷം ആക്ഷേപിക്കുന്നതായി മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ ആരോപിച്ചോട്ടെ എന്നായിരുന്നു മറുപടി.
നിർമല സീതാരാമൻ്റെ ഏഴാം ബജറ്റിൽ കേരളത്തിന് കാര്യമായി ഒന്നും കിട്ടിയില്ല. സാമ്പത്തിക പ്രതിസന്ധി മാറ്റാൻ 24,000 കോടിയുടെ പാക്കേജ്, സിൽവർ ലൈൻ, ഉയർന്ന ജിഎസ്‌ടി വിഹിതം, എയിംസ്, റബറിന് 250 രൂപ താങ്ങുവില തുടങ്ങി സംസ്ഥാനത്തിൻ്റെ ഒട്ടേറെ പ്രതീക്ഷകളാണു വീണുടഞ്ഞത്.
സംസ്ഥാനത്തെ ക്ഷേമപെൻഷൻ വിതരണം 27 മുതൽ ആരംഭിക്കും. ജൂണിലെ പെൻഷനാണ് നൽകുന്നത്. 900 കോടി രൂപ അനുവദിച്ചു. 5 മാസത്തെ കുടിശിക ബാക്കിയുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ പെൻഷൻ വിതരണം ഉൾപ്പെടെയുള്ള കാര്യങ്ങൾ ത്വരിതപ്പെടുത്തുമെന്നു സർക്കാർ അറിയിച്ചിരുന്നു.
1600 രൂപ വീതമാണ് ഗുണഭോക്‌താക്കൾക്ക് ലഭിക്കുകയെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. ബാങ്ക് അക്കൗണ്ട് നമ്പർ നൽകിയിട്ടുള്ളവർക്ക് അക്കൗണ്ട് വഴിയും, മറ്റുള്ളവർക്ക് സഹകരണ സംഘങ്ങൾ വഴി നേരിട്ടു വീട്ടിലും എത്തിക്കും.
അതത് മാസം പെൻഷൻ വിതരണത്തിന് നടപടി സ്വീകരിക്കുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ച് മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിലും പെൻഷൻ നൽകിയിരുന്നുവെന്നു മന്ത്രി പറഞ്ഞു.
Labels
Popular Posts
-
മാഞ്ചസ്റ്റര്‍ സിറ്റിയില്‍ സന്തുഷ്ടനാണെങ്കിലും ഭാവിയില്‍ ക്ലബ്ബ് വിടാനുള്ള സാധ്യതയും ഹാളണ്ട് തള്ളിക്കളഞ്ഞില്ല. കോപ്പഹേഗന്‍ : ലോക ഫുട്ബോളിലെ...
-
ഇപ്പോള്‍ 30 വയസായ പോഗ്ബയ്ക്ക് നാല് വര്‍ഷത്തിന് ശേഷം ഒരു തിരിച്ചുവരവ് അസാധ്യമായിരിക്കും. 2018ല്‍ ഫ്രാന്‍സ് ഫിഫ ലോകകപ്പ് ഉയര്‍ത്തുമ്പോള്‍ ടീ...
-
ഇക്കഴിഞ്ഞ ഓഗസ്റ്റ് 30നായിരുന്നു കേരളത്തിന്റെ മനഃസാക്ഷിയെ ഞെട്ടിച്ച സംഭവമുണ്ടായത്. ആദ്യ ഘട്ടത്തില്‍ അപകടമാണെന്ന് തെറ്റിദ്ധരിച്ചെങ്കിലും പിന്ന...
-
പ്രവൃത്തിദിനം അഞ്ചായി ചുരുക്കണമെന്ന ബാങ്ക് ജീവനക്കാരുടെ ദീർഘകാല ആവശ്യം ഈ വർഷം കേന്ദ്രം പരിഗണിച്ചേക്കും. വിഷയം ധനകാര്യമന്ത്രാലയത്തിന്റെ പരിഗണ...
-
44 കന്നഡ ഭാഷാ പുസ്തകങ്ങളിലും 70 സാമൂഹിക ശാസ്ത്ര പുസ്തകങ്ങളിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പാഠപുസ്തകങ്ങൾ(Text books) പരിഷ്കരിക്കുന്നതിന്...