International
പാരാലിമ്പിക്‌സിൽ വീണ്ടും ചരിത്രം കുറിച്ച് ഇന്ത്യയുടെ പ്രീതിപാലിന് രണ്ടാം മെഡൽ. അത്ലറ്റിക്‌സ് വനിതാ ടി-35 വിഭാഗം 200 മീറ്റർ ഓട്ടത്തിൽ പ്രീതി വെങ്കലം നേടി. നേരത്തേ 100 മീറ്ററിലും ഇന്ത്യൻ താരം വെങ്കലം നേടിയിരുന്നു.
പാരലിമ്പിക്സ് അത്ലറ്റിക്‌സിൽ ഇരട്ടമെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതയായി ഉത്തർപ്രദേശ് മീററ്റ് സ്വദേശിയായ പ്രീതി. മികച്ച വ്യക്തിഗത സമയം (30.01) കുറിച്ചാണ് പ്രീതി ഫൈനലിൽ മൂന്നാമതെത്തിയത്. ചൈനീസ് താരങ്ങളായ സിയ സോ (28.15), ഗുവ ക്വിയാൻക്വിൻ (29.09) സ്വർണവും വെള്ളിയും നേടി.
അടുത്തകാലത്തായി ഇന്‍റര്‍നെറ്റില്‍ ചന്ദ്രനിലും ബഹിരാകാശത്തും സ്ഥലവില്‍പ്പന പൊടിപൊടിക്കുകയാണ്. കേരളത്തിലെ പലരും ഇത്തരത്തില്‍ ചന്ദ്രനില്‍ സ്ഥലം വാങ്ങിയ വാര്‍ത്തകള്‍ നമ്മള്‍ ഇടയ്ക്ക് കേള്‍ക്കാറുമുണ്ട്. ബഹിരാകാശ ടൂറിസവും മനുഷ്യന് ബഹിരാകാശത്ത് താമസിക്കാനുള്ള സാധ്യതകളെ കുറിച്ചുമുള്ള ആലോചനകള്‍ക്ക് പിന്നാലെയാണ് ഇത്തരം സ്ഥല വില്പന വാര്‍ത്തകള്‍ക്ക് പ്രചാരം ലഭിച്ചതും. എന്നാല്‍, മെക്സിക്കോയിലെ ഒരു സഭ ഒരു പടികൂടി കടന്ന് സ്വര്‍ഗത്തില്‍ ഭൂമി വാഗ്ദാനം ചെയ്യുന്നു. അതും വളരെ തുച്ഛമായ തുകയ്ക്ക്. 'ഭൂമിയിലെ ഏറ്റവും വലിയ റിയൽ എസ്റ്റേറ്റ് അഴിമതി' എന്നാണ് സഭയുടെ ഈ നടപടിയെ വിശേഷിപ്പിക്കപ്പെടുന്നത്.
'ചർച്ച് ഓഫ് ദി എൻഡ് ഓഫ് ടൈംസ്' (the Church of the End of Times) എന്നറിയപ്പെടുന്ന ഇഗ്ലേഷ്യ ഡെൽ ഫൈനൽ ഡി ലോസ് ടൈംപോസ് എന്ന സഭയാണ് സ്വര്‍ഗത്തില്‍ മനുഷ്യന് ഭൂമി വാഗ്ദാനം ചെയ്യുന്നത്. 2017 -ല്‍ ദൈവവുമായുള്ള തികച്ചും വ്യക്തിപരമായ ഒരു മീറ്റിംഗിൽ സഭയുടെ പാസ്റ്റർക്ക് സ്വര്‍ഗ ഭൂമി മനുഷ്യന് വില്‍ക്കാനുള്ള ദൈവിക അംഗീകാരം ലഭിച്ചുവെന്നാണ് സഭ അവകാശപ്പെടുന്നത്.
ചതുരശ്ര മീറ്ററിന് 100 ഡോളര്‍ (ഏകദേശം 8,335 രൂപ) കൊടുത്ത് സ്വർഗത്തിൽ മനുഷ്യന് ഭൂമി സുരക്ഷിതമാക്കാമെന്നാണ് സഭയുടെ വാഗ്ദാനം. തീര്‍ന്നില്ല, ദൈവത്തിന്‍റെ കൊട്ടാരത്തിനടുത്തുള്ള പ്രധാന സ്ഥലങ്ങളും സ്വർഗത്തിൽ ഏറ്റവും സുരക്ഷിതവും ഉറപ്പുമുള്ള സ്ഥലവും പാസ്റ്റർ, ഭൂമിയിലെ മനുഷ്യര്‍ക്ക് വാഗ്ദാനം ചെയ്യുന്നു..
പണം നോട്ടായിട്ട് തന്നെ നല്‍കണമെന്നില്ല. പകരം പേപാൽ, ഗൂഗിൾ പേ, വിസ, മാസ്റ്റർകാർഡ്, അമേരിക്കൻ എക്സ്പ്രസ്, എന്നിവയ്ക്ക് പുറമെ ഫ്ലെക്സിബിൾ പേയ്‌മെന്‍റ് പ്ലാനുകളും സഭ മുന്നോട്ട് വയ്ക്കുന്നു. സ്ഥല വില്‍പന സാധൂകരിക്കുന്നതിനായി മേഘങ്ങള്‍ക്കിടയിലുള്ള വിശുദ്ധ ഭവനത്തിന്‍റെ ചിത്രങ്ങളും ഓണ്‍ലൈനുകളില്‍ വ്യാപകമായി പ്രചരിക്കുന്നു. ഇത്തരമൊരു വീഡിയോയില്‍ നാലംഗ സന്തുഷ്ട കുടുംബത്തോടൊപ്പം സ്വർണ്ണ കിരണങ്ങളാൽ ചുറ്റപ്പെട്ട ഒരു ആഡംബര മാളികയെ ചിത്രീകരിക്കുന്നു. 2017 മുതല്‍ സ്വര്‍ഗത്തിലെ സ്ഥലവില്പനയിലൂടെ മാത്രം സഭ ദശലക്ഷക്കണക്കിന് ഡോളർ സമ്പാദിച്ചതായി വീഡിയോയില്‍ പരാമര്‍ശിക്കുന്നു.
തമാശ പരിപാടികൾക്കായി ആരംഭിച്ച ഒരു ഫേസ്ബുക്ക് പേജിലാണ് ഈ വീഡിയോ ആദ്യം പങ്കുവയ്ക്കപ്പെട്ടത്. അവിടെ നിന്നും വീഡിയോ മറ്റ് സമൂഹ മാധ്യമങ്ങളിലേക്ക് വ്യാപകമായി പങ്കുവയ്ക്കപ്പെടുകയായിരുന്നു. വീഡിയോ പങ്കുവച്ച് കൊണ്ട് ഒരു എക്സ് ഉപയോക്താവ് എഴുതിയത് 'എനിക്ക് 100 ബസുകൾ വായ്‌പ തരാൻ ആർക്കാണ് കഴിയുക? എൻ്റെ സ്വർഗീയ വായ്‌പ സുരക്ഷിതമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു.'
'നൈജീരിയക്ക് ഭ്രാന്താണെന്ന് ഞാൻ കരുതി, മെക്‌സിക്കോ അതിനെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോയി.' എന്നായിരുന്നു മറ്റൊരു കുറിപ്പ്. 'നൂറ്റാണ്ടിന്റെ തമാശ' എന്നായിരുന്നു മറ്റൊരു കുറിപ്പ്. 'ഇത് ഏറ്റവും വലിയ റിയൽ എസ്റ്റേറ്റ് അഴിമതിയായിരിക്കും,' എന്നായിരുന്നു മറ്റൊരു കാഴ്‌ചക്കാരൻ എഴുതിയത്. അതേസമയം 'ഡൌൺപേമെന്റിനെ കുറിച്ച് അന്വേഷിച്ചവരും കുറവല്ല. 'അവർ മെറ്റാവേഴ്‌സസ് നിർമ്മിക്കുകയാണ്' എന്നായിരുന്നു ഒരു കുറിപ്പ്. 'ഇത്തരം വ്യാജ ദൈവ മനുഷ്യർ അവരുടെ നുണകൾ എങ്ങനെ ഇങ്ങനെ വിജയകരമായി വിൽക്കുന്നത്.' എന്നായിരുന്നു ഒരു കാഴ്ചക്കാരന്റെ സംശയം.
നിർമിത ബുദ്ധി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ആയുധങ്ങൾ നിരോധിക്കണമെന്ന് ജി7 ഉച്ചകോടിയിൽ ഫ്രാൻസിസ് മാർപാപ്പ ആവശ്യപ്പെട്ടു. സായുധ പോരാട്ടങ്ങൾ ദുരന്തമാകുന്നതിന്റെ വെളിച്ചത്തിൽ നിർമിതബുദ്ധി നിയന്ത്രിക്കുന്ന ആയുധങ്ങൾ വികസിപ്പിക്കുന്നതും ഉപയോഗിക്കുന്നതും സംബന്ധിച്ച് പുനർവിചിന്തനം നടത്തേണ്ട സമയം അതിക്രമിച്ചെന്നും അവ പൂർണമായും നിരോധിക്കണമെന്നും മാർപാപ്പ ആവശ്യപ്പെട്ടു.
"മനുഷ്യജീവനെടുക്കാൻ ഒരിക്കലും ഒരു യന്ത്രത്തെ നിയോഗിക്കരുത്. നിർമിത ബുദ്ധി ഒരേസമയം ആവേശവും ഭീഷണിയും ഉയർത്തുന്ന സംഗതിയാണ്. സ്വന്തം ജീവിതത്തെക്കുറിച്ച് തീരുമാനങ്ങളെടുക്കാനുള്ള കഴിവ് മനുഷ്യരിൽനിന്ന് എടുത്തുമാറ്റി പകരം യന്ത്രങ്ങളെ ആശ്രയിക്കുന്നത് ആശയറ്റ ഭാവിയിലേക്കുള്ള മനുഷ്യരാശിയുടെ യാത്രയാകും. അതിനാൽ ഈ നീക്കത്തെ നാം അപലപിക്കണം.'- മാർപാപ്പ ചൂണ്ടിക്കാട്ടി.
നിർമിത ബുദ്ധി ഉപയോഗത്തിൻ്റെ നൈതികതയെക്കുറിച്ചുള്ള ചർച്ചയിലാണ് ഫ്രാൻസിസ് മാർപാപ്പ ഭാഗമായത്. ഇതാദ്യമായാണ് ഒരു മാർപാപ്പ ജി7 ഉച്ചകോടിയുടെ ചർച്ചയിൽ പങ്കെടുക്കുന്നതും നിലപാട് വ്യക്തമാക്കുന്നതും.
ലോക കേരള സഭയിലെ പ്രത്യേക ക്ഷണിതാവായി സന്ദീപ് കൊക്കൂൺ പങ്കെടുക്കും. ബാംഗ്ലൂരിലെ പ്രമുഖ ടെക്സ്റ്റൈയിൽ വ്യവസായിയാണ് സന്ദീപ് കൊക്കൂൺ. വസ്ത്ര നിർമ്മാണ മേഖലയിലെ പ്രശസ്‌ത സ്ഥാപനമായ കോക്കൂൺ അപ്പാരൽസിന്റെ ഡയറക്‌ടറായ സന്ദീപ് SCOTWILSON, WARRIOR, MAURYA VASTRA തുടങ്ങിയ ബ്രാൻ്റുകളുടെ നിർമ്മാതാവ് കൂടിയാണ്. വസ്ത്ര വ്യാപാര രംഗത്ത് യുവാക്കൾക്കിഷ്ടപ്പെട്ട പുതിയ ടെൻ്റ്രുകൾ കൊണ്ടുവരുന്ന മികച്ചൊരു ടെക്സ്റ്റയിൽ വ്യവസായിയുമാണ് ഇദ്ദേഹം. സന്ദീപ് കൊക്കൂൺ പാലക്കാട് മണ്ണാർക്കാട് സ്വാദേശിയാണ്.ഇന്ത്യയിലെ സിൽക്ക് വസ്ത്ര നിർമ്മാണ രംഗത്തും ശുദ്ധ (Pure) സിൽക്ക് എക്സ്പോർട്ടിങ് രംഗത്തും, വിവാഹ വസ്ത്ര വിപണിയിലും ഒഴിച്ചുകൂടാനാവാത്ത ഒരു പേരാണ് കോക്കൂൺ അപ്പാരൽസ്.
കുവൈത്ത് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ ഉദ്ഘാടന ചടങ്ങും ആഘോഷവുമെല്ലാം ഇല്ലാതെയാണ് ഇത്തവണ ലോക കേരള സഭ നടക്കുക. 14, 15 തീയ്യതികളിൽ നിശ്ചയിച്ച പ്രകാരം മറ്റു പരിപാടികൾ നടക്കും.
103 രാജ്യങ്ങളിലെ പ്രതിനിധികളാണ് ഇത്തവണ ലോക കേരള സഭയിൽ പങ്കെടുക്കുന്നത്. 14ന് വെള്ളിയാഴ്‌ച രണ്ട് മുതൽ മൂന്നര വരെ എട്ട് വിഷയങ്ങളിൽ ചർച്ച നടക്കും. ശനിയാഴ്‌ച രാവിലെ മുതലാണ് മേഖലാ യോഗവും റിപ്പോർട്ടിംഗും. തുടർന്ന് എട്ട് വിഷയത്തിലെ ചർച്ചകളുടെ റിപ്പോർട്ട് സമർപ്പണം. വൈകീട്ട് മുഖ്യമന്ത്രി മറുപടി പറയും.
കുവൈത്തില്‍ തൊഴിലാളികളുടെ ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരിൽ 21 ഇന്ത്യക്കാര്‍. 11 പേർ മലയാളികളാണ്. ഇതില്‍ ഒരാള്‍ കൊല്ലം സ്വദേശിയാണ്. കൊല്ലം പൂയപ്പള്ളി പയ്യക്കോട് സ്വദേശി ഷമീർ ആണ് മരിച്ചത്. നിലവിൽ കൊല്ലം-ആലപ്പുഴ ജില്ലാ അതിർത്തിയിൽ വയ്യാങ്കരയിലാണ് താമസം. 46 ഇന്ത്യക്കാരാണ് ചികിത്സയിലുള്ളത്.
മരിച്ച 40 പേരിൽ 21 പേരുടെ വിവരങ്ങൾ ലഭ്യമായി. ഷിബു വർഗീസ്, തോമസ് ജോസഫ്, പ്രവീൺ മാധവ് സിംഗ്, ഷമീർ, ലൂക്കോസ് വടക്കോട്ട് ഉണ്ണുണ്ണി, ഭുനാഫ് റിച്ചാർഡ് റോയ് ആനന്ദ, കേളു പൊന്മലേരി, സ്റ്റെഫിൻ എബ്രഹാം സാബു, അനിൽ ഗിരി, മുഹമ്മദ് ഷെരീഫ് ഷെരീഫ, സാജു വർഗീസ്, ദ്വാരികേഷ് പട്ടനായക്, മുരളീധരൻ പി.വി , വിശ്വാസ് കൃഷ്ണൻ, അരുൺ ബാബു, സാജൻ ജോർജ്, രഞ്ജിത്ത് കുണ്ടടുക്കം, റെയ്മണ്ട് മഗ്പന്തയ് ഗഹോൽ, ജീസസ് ഒലിവറോസ് ലോപ്സ്, ആകാശ് ശശിധരൻ നായർ, ഡെന്നി ബേബി കരുണാകരൻ എന്നിവരാണ് മരിച്ചത്.
തീപിടിത്തമുണ്ടായത് മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയിലെ ജീവനക്കാർ താമസിച്ച ഫ്ലാറ്റിലാണ്. മാംഗെഫിൽ എൻബിടിസി കമ്പനിയുടെ നാലാം നമ്പർ ക്യാംപിലാണ് അഗ്നിബാധയുണ്ടായത്. പുലർച്ചെ നാലിനാണ് തീപിടിത്തമുണ്ടായത്. മുഴുവൻ പേരും ഉറക്കത്തിലായിരുന്നപ്പോഴാണ് തീ പടര്‍ന്നു പിടിച്ചത്. 20 ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചത് അപകടത്തിന്റെ വ്യാപ്തി കൂട്ടി. രക്ഷപ്പെടാൻ ഉള്ള വ്യഗ്രതയിൽ തിക്കും തിരക്കും ഉണ്ടായി. രക്ഷപ്പെടാനായി കെട്ടിടത്തിനു പുറത്തേക്ക് ചാടി നട്ടെല്ലിന് പരിക്ക് പറ്റിയ നിരവധി പേർ ചികിത്സയിലാണ്. അഞ്ച് ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റു.
അൽ അദാൻ ആശുപത്രിയിൽ 30 ഇന്ത്യക്കാർ ചികിത്സയിലുണ്ട്. അൽ കബീർ ആശുപത്രിയിൽ ചികിത്സയിലുള്ളത് 11 പേരാണ്. 10 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്യും. ഫർവാനിയ ആശുപത്രിയിൽ 6 പേർ ചികിത്സയിലുണ്ട്. 4 പേരെ ഡിസ്ചാർജ് ചെയ്‌തു. പരിക്ക് പറ്റി ചികിത്സയിൽ ഉള്ളവർ മിക്കവരും ഇന്ത്യക്കാരാണ്. മുഴുവൻ സഹായവും നൽകുമെന്ന് അംബാസഡര്‍ അറിയിച്ചു.
ഹെലികോപ്റ്റർ അപകടത്തിൽപെട്ട ഇറാൻ പ്രസിഡൻ്റ് ഇബ്രാഹിം റെയ്‌സിയെ ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്ന് റിപ്പോർട്ട്. തകർന്ന ഹെലികോപ്റ്ററിന് അരികിൽ രക്ഷാപ്രവർത്തകരെത്തി. എന്നാൽ, അപകടത്തിൽ ജീവനോടെ ആരും രക്ഷപ്പെട്ടതിൻ്റെ സൂചനകളൊന്നും സ്ഥലത്ത് നിന്നും ലഭിച്ചിട്ടില്ലെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്‌തു.
തകർന്ന ഹെലികോപ്റ്ററും രക്ഷാപ്രവർത്തകർ കണ്ടെത്തിയെങ്കിലും ഇതിന് സമീപത്തായി ആരെയും ഇതുവരെ കണ്ടെത്താനായിട്ടില്ല. ഹെലികോപ്റ്ററിലുണ്ടായിരുന്ന ഇറാൻ പ്രസിഡന്റും വിദേശകാര്യ മന്ത്രിയും മരിച്ചെന്ന സൂചനകളാണ് വാർത്താ ഏജൻസികൾ പുറത്തുവിടുന്നതെങ്കിലും ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെയുണ്ടായിട്ടില്ല.
രക്ഷാദൗത്യത്തിന് റഷ്യയുടെയും തുർക്കിയുടെയും സഹായം ലഭിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനായി പ്രത്യേക പരിശീലനം ലഭിച്ച സംഘത്തെ അയച്ചതായി റഷ്യ വ്യക്തമാക്കിയിരുന്നു. 14 മണിക്കൂറായി നാൽപതിലേറെ സംഘങ്ങൾ തെരച്ചിൽ തുടരുകയാണ്. ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട സംഭവത്തിൽ അപകടസ്ഥലം കണ്ടെത്തിയെന്നും ഉസി ഗ്രാമത്തിനടത്താണ് ഹെലികോപ്റ്റർ ഇറക്കിയെന്നും വാർത്താ ഏജൻസി നേരത്തെ റിപ്പോർട്ട് ചെയ്‌തിരുന്നു. മോശം കാലാവസ്ഥാ രക്ഷാദൗത്യത്തിന് തടസമാവുകയാണെന്നും റിപ്പോർട്ട് പറയുന്നു. അപകടസമയം പ്രസിഡന്റും ഇറാൻ വിദേശകാര്യ മന്ത്രിയും ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നുവെന്നാണ് വാർത്താ ഏജൻസി സ്ഥിരീകരിച്ചിരുന്നു.
അസർബൈജാൻ അതിർത്തിക്ക് സമീപം ജോൽഫ നഗരത്തിലാണ് അപകടമുണ്ടായത് എന്നായിരുന്നു വിവരം. ടെഹ്റാനിൽ നിന്ന് 600 കിലോ മീറ്റർ അകലെയാണ് ഈ സ്ഥലം. മോശം കാലാവസ്ഥയെ തുടർന്ന് ഹെലികോപ്റ്റർ തിരിച്ചിറക്കിയതാണെന്നാണ് ഇറാൻ വാർത്താ ഏജൻസി വിശദീകരിക്കുന്നത്.
പ്രസിഡൻ്റ് ഇബ്രാഹിം റെയ്സി, വിദേശകാര്യ മന്ത്രി ഹുസൈൻ അമിർ, ഈസ്റ്റേൺ അസർബൈജാൻ ഗവർണർ മലേക് റഹ്മതി, തബ്റിസ് ഇമാം മുഹമ്മദ് അലി അലെഹസം, പൈലറ്റ്, സഹപൈലറ്റ്, ക്രൂ ചീഫ്, സുരക്ഷാ മേധാവി, ബോഡി ഗാർഡ് എന്നിവരാണ് ഹെലികോപ്ടറിലുണ്ടായിരുന്നത്.
ഭൂമിയുടെ ധ്രുവങ്ങളിലേക്ക് വെളിച്ചം വീശുന്നതാണ് പുതിയ കണ്ടെത്തലുകള്‍. ഭൂമിയുടെ അകകാമ്പിലെ ഇത്തരം പ്രത്യേകതകളെ കുറിച്ച് നേരത്തെ പല വിവരങ്ങളും പുറത്തുവന്നിരുന്നു. ഓരോ 8.7 വര്‍ഷം കൂടുമ്പോഴും ഭൂമിയുടെ ചലനത്തില്‍ ഒരു താളം കടന്നുവരുമെന്നാണ് കണ്ടെത്തല്‍. ഈ അകകാമ്പ് ഒരു വശത്തേക്ക് ചെരിഞ്ഞ് ഇരിക്കുകയാണ്. ഇവ അച്ചുതണ്ടില്‍ നിന്ന് സ്ഥാനം തെറ്റിയാണ് നില്‍ക്കുന്നത്. ഇത്തരത്തില്‍ സ്ഥാനം തെറ്റി ചലനം തുടരുന്നുണ്ടെന്നും കണ്ടെത്തലിലുണ്ട്. സാന്ദ്രതാ മാറ്റം അകകാമ്പിന്റെ അതിര്‍ത്തി വരമ്പുകളില്‍ ഉണ്ടായിട്ടുണ്ട്. ഇവ ഭൂമിയുടെ പുറംതോടിനെ ചലനത്തെ സ്വാധീനിക്കാമെന്നാണ് വിലയിരുത്തല്‍.
125 ബില്യണ്‍ ഡോളര്‍ ഇന്ത്യയിലേക്ക് വരുമ്പോള്‍ രണ്ടാം സ്ഥാനത്തുള്ള മെക്‌സിക്കോയിലേക്ക് എത്തുന്ന പ്രവാസി പണം 67 ബില്യണ്‍ ഡോളറാണ്. മൂന്നാം സ്ഥാനത്തുള്ള ചൈനയിലേക്ക് 50 ബില്യണ്‍ ഡോളറാണ് എത്തിയത്. 40 ബില്യണ്‍ ഡോളറുമായി ഫിലിപ്പീന്‍സ് നാലാം സ്ഥാനത്തും 24 ബില്യണ്‍ ഡോളറുമായി ഈജിപ്ത് അഞ്ചാം സ്ഥാനത്തുമുണ്ട്.
ദിര്‍ഹം-രൂപ ഇടപാടുകള്‍ എളുപ്പമാക്കുന്ന കരാറോടെ ഔദ്യോഗിക ചാനല്‍ വഴി ഇടപാടുകള്‍ വര്‍ധിച്ചു. അനൗദ്യോഗിക ഇടപാടുകള്‍ കുറയുകയും ചെയ്തു. അതേസമയം, 2023 പോലെയാകില്ല 2024 എന്ന പ്രവചനങ്ങളുണ്ട്. വരുന്ന വര്‍ഷം ആഗോളതലത്തില്‍ പണപ്പെരുപ്പം വര്‍ധിക്കാനുള്ള സാധ്യതയുണ്ട് എന്ന് പറയപ്പെടുന്നു. മാത്രമല്ല, വളര്‍ച്ചാ നിരക്ക് കുറയുമെന്നും കരുതുന്നു. ഇത് പ്രവാസി പണത്തിന്റെ വരവിനെ ബാധിച്ചേക്കുമെന്നും ലോകബാങ്ക് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
ഐഇഎല്‍ടിഎസില്‍ ബാന്‍ഡ് 6 സ്‌കോർ ഉള്ള വിദ്യാർത്ഥികൾക്ക് പോലും പഠന വിസ ലഭിക്കുന്നുണ്ട്. PTE (Pearson test of English) പരീക്ഷയിൽ പോലും, 60 സ്കോറാണ് മാനദണ്ഡം. എന്നാല്‍ 57, 58, 59 സ്കോറുകൾ ഉള്ള അപേക്ഷകർക്കും കാനഡ വിസ നല്‍കുന്നുണ്ട്. ഇന്ത്യയും കാനഡയും തമ്മിലുള്ള തർക്കം ഉയർന്നുവന്നതിന് ശേഷവും വിദ്യാർത്ഥികളുടെ വിസ അനുവദിക്കുന്ന നിരക്ക് 90 മുതൽ 95% വരെയാണെന്നാണ് പഞ്ചാബിലെ ഐഇഎൽടിഎസ്, പിടിഇ പരിശീലന സ്ഥാപനങ്ങളുടെ പ്രധാന കേന്ദ്രമായ ദോബ മേഖലയിലുള്ളവർ വ്യക്തമാക്കുന്നു.
കനേഡിയൻ പൗരനും ഖലിസ്ഥാന്‍ വാദിയുമായ ഹർദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതിൽ ഇന്ത്യയുടെ പങ്കാളിത്തമുണ്ടെന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണത്തെത്തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാവുകായിരുന്നു. എന്നാല്‍ ഈ തർക്കമൊന്നും ഇന്ത്യന്‍ വിദ്യാർത്ഥികളെ സ്വീകരിക്കുന്ന കാനഡയുടെ നയങ്ങളില്‍ മാറ്റമൊന്നും ഉണ്ടാക്കിയിട്ടില്ല. പ്രതിസന്ധി ആരംഭിച്ചതിന് ശേഷം ഈ അപേക്ഷകളിൽ വലിയ കുതിച്ചു ചാട്ടമാണ് ഉണ്ടായതെന്നും വേണമെങ്കില്‍ പറയാം.
കാരണം ഇത് സങ്കീര്‍ണമായ പ്രക്രിയയാണ്. അതിന് ഒരുപാട് സമയം ആവശ്യമാണ്. ഈ ദൗത്യത്തിന് നേതൃത്വം നല്‍കിയ ഡാന്റെ ലോറെറ്റ ഇവ വിശദമായി പരിശോധിക്കുന്നുണ്ടെന്ന് സ്ഥിരീകരിച്ചു. നാസയുടെ ഒസിരിസ് റെക്‌സാണ് ബെന്നുവില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിച്ചത്. അതൊരു ക്യാപ്‌സൂളിലാക്കി ഭൂമിയിലേക്ക് അയക്കുകയായിരുന്നു. ഇന്റേണല്‍ സാമ്പിള്‍ ചേംബറുകളുടെ പുറത്തായി കറുത്ത മണലും, പൊടിപടലങ്ങള്‍ ചിതറി കിടക്കുന്നുണ്ടായിരുന്നു. വലിയൊരു അളവില്‍ ഇനിയും ഈ മണ്ണ് പരിശോധിക്കാനുണ്ടെന്ന് ലോറെറ്റ പറഞ്ഞു.വിലമതിക്കാനാവാത്തതാണ് ബെന്നുവില്‍ നിന്നുള്ള സാമ്പിളുകള്‍ എന്നാണ് നാസ പറയുന്നത്. അതേസമയം ജോണ്‍സന്‍ സെന്ററിലെ ആഘോഷങ്ങളുടെ ഭാഗമായ ഒരാള്‍ പോലും ഈ സാമ്പിളുകള്‍ നേരിട്ട് കണ്ടിട്ടില്ല. കാരണം ഇവ നാസയാണ് രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. സാമ്പിളിന്റെ ചിത്രങ്ങളും വീഡിയോകളും മാത്രമാണ് പുറത്തുവിട്ടത്.
അടച്ചിട്ടിരിക്കുന്ന പുതിയ ലാബിലാണ് ഈ സാമ്പിളുകള്‍ ഉള്ളതെന്നാണ് റിപ്പോര്‍ട്ട്. സംരക്ഷിത കവചങ്ങളുമായി ലാബില്‍ കയറുന്നവര്‍ക്ക് മാത്രമേ ഈ സാമ്പിളുകള്‍ പരിശോധിക്കാനാവൂ. അതുകൊണ്ട് നല്ലൊരു ശതമാനം ശാസ്ത്രജ്ഞരും ഈ സാമ്പിള്‍ കണ്ടിട്ടില്ല. അതേസമയം കാര്‍ബണെ കൂടാതെ ബെന്നുവില്‍ നിന്നുള്ള ചരലില്‍ ജലത്തിന്റെ അംശവും കണ്ടെത്തിയിട്ടുണ്ട്. കളിമണ്‍ ധാതുക്കളുടെ രൂപത്തിലാണ് ഇവയില്‍ വെള്ളത്തിന്റെ അംശം കണ്ടെത്തിയതെന്ന് ലോറെറ്റ പറഞ്ഞു.
Wildfire in Texas: ഉണങ്ങിയ പുല്ലും ഉയർന്ന താപനിലയും ശക്തമായ കാറ്റുമാണ് തീ ആളിപ്പടരാൻ കാരണം
Wildfire in Texas:അമേരിക്കയിൽ (Amerca) നാശം വിതച്ച് കാട്ടുതീ. ടെക്സാസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീയാണ് (Wildfire) രേഖപ്പെടുത്തിയിരിക്കുന്നത്. ഉണങ്ങിയ പുല്ലും ഉയർന്ന താപനിലയും ശക്തമായ കാറ്റുമാണ് തീ ആളിപ്പടരാൻ കാരണമായത്. നിരവധി ആളുകളെ സുരക്ഷിതമായ ഇടത്തേയ്ക്ക് മാറ്റിയിട്ടുണ്ട്. നാല് ദിവസം തുടർച്ചയായി പടർന്നു പിടിക്കുന്ന കാട്ടുതീ ഏറ്റവും അധികം ബാധിച്ചത് വടക്കൻ മേഖലകളെയാണ്.
റിപ്പോർട്ടുകൾ പ്രകാരം ഇതുവരെ രണ്ട് പേർ കാട്ടുതീയിൽപ്പെട്ട് മരിച്ചതായാണ് സൂചന. വീടുകൾക്കും ജീവനോപാധികൾക്കും ഭീഷണിയാണ് ഈ കാട്ടുതീ. ടെക്സാസിലെ 1 ദശലക്ഷത്തിലധികം ഏക്കർ കത്തിനശിച്ചു, ഒക്ലഹോമയിലേക്ക് വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. അമേരിക്കയുടെ ചരിത്രത്തിലെ രണ്ടാമത്തെ വലിയ തീപിടിത്തമായാണ് അധികൃതർ കണക്കാക്കുന്നത്.
ഇതുവരെ 31,500 ഏക്കറിലധികം കത്തിനശിച്ചതായി സംസ്ഥാന ഫോറസ്ട്രി സർവീസ് റിപ്പോർട്ട് ചെയ്തു. ഇന്ത്യൻ തലസ്ഥാനമായ ഡൽഹിയുടെ വിസ്തൃതിയുമായി താരതമ്യപ്പെടുത്തുമ്പോൾ ഏകദേശം മൂന്നിരട്ടി വിസ്തീർണ്ണമുള്ള - 10 ലക്ഷം ഏക്കറിലധികം ഭൂമിയെ കാട്ടുതീ വിഴുങ്ങിക്കഴിഞ്ഞു. ദേശീയ തലസ്ഥാന മേഖലാ ആസൂത്രണ ബോർഡിൻ്റെ കണക്കനുസരിച്ച്, ഡൽഹിയുടെ ആകെ വിസ്തീർണ്ണം 36,6457 ഏക്കറാണ്,
2014ൽ ഉണ്ടായ തീപിടുത്തത്തിൽ നൂറുകണക്കിന് വീടുകൾ നശിച്ചിരുന്ന ഫ്രിച്ച് എന്ന ചെറുപട്ടണത്തേയും ഇപ്പോഴത്തെ കാട്ടുതീ ബാധിച്ചിട്ടുണ്ട്. 2200 ജനസംഖ്യയുടെ പട്ടണത്തിലെ 40-50 വീടുകൾ പൂർണ്ണമായും കത്തി നശിച്ചു. യുഎസ് മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, പ്രാദേശിക അധികാരികളുടെ കണക്കനുസരിച്ച് 400,000 ഏക്കർ കത്തിനശിച്ച ടെക്സാസിലെ ഹെംഫിൽ കൗണ്ടിയിൽ നാശനഷ്ടം വളരെ ഗുരുതരമാണ്.
പ്രവർത്തനത്തിനായി സൗരോർജ്ജത്തെ പ്രാഥമികമായി ആശ്രയിക്കുന്ന ഉപഗ്രഹം 2024 ഫെബ്രുവരി പകുതിയോടെ ഭൂമിയുടെ അന്തരീക്ഷത്തിൽ പ്രവേശിക്കുമെന്നു പ്രതീക്ഷിക്കുന്നു
European satellite to crash on Earth: പതിനാറു വർഷം ഭൂമിയെ നീരീക്ഷിച്ച ശേഷം യൂറോപ്യൻ റിമോട്ട് സെൻസിംഗ് ഉപഗ്രഹമായ (European Remote Sensing satellite) ERS-2 ഭൂമിയിലേക്ക് തിരിച്ചെത്തുന്നു. 13 വർഷത്തെ ക്രമാനുഗതമായ പരിക്രമണ ക്ഷയത്തിന് (gradual orbital decay) ശേഷമാണ് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് ERS-2 ഇറങ്ങാൻ ഒരുങ്ങുന്നത്.
ERS-1ന് പിൻഗാമിയായി 1995ൽ വിക്ഷേപിച്ച ERS-2 ഭൂമിയെക്കുറിച്ചും കലാവസ്ഥവത്യാനത്തെ കുറിച്ചും പഠിക്കാനായിരുന്നു ലക്ഷ്യമിട്ടത്. 2011-ൽ യൂറോപ്യൻ ബഹിരാകാശ ഏജൻസി (ESA) ERS-2ന്റെ പ്രവർത്തനം അവസാനിപ്പിച്ചിരുന്നു. പിന്നീട് ബഹിരാകാശ അവശിഷ്ടങ്ങൾ കുറയ്ക്കാനുള്ള ഉപായങ്ങൾക്ക് അനുസൃതമായി ഒരു നിയന്ത്രിത പരിക്രമണ പ്രക്രിയ ആരംഭിച്ചു.
പ്രവർത്തനത്തിനായി സൗരോർജ്ജത്തെ പ്രാഥമികമായി ആശ്രയിക്കുന്ന ഉപഗ്രഹം 2024 ഫെബ്രുവരി പകുതിയോടെ ഭൂമിയുടെ അന്തരീക്ഷത്തിൽ പ്രവേശിക്കുമെന്നു പ്രതീക്ഷിക്കുന്നു. ESA-യുടെ സ്‌പേസ് ഡെബ്രിസ് ഓഫീസ് ഉപഗ്രഹത്തിൻ്റെ പാത മറ്റ് അന്താരാഷ്ട്ര പങ്കാളികളികൾക്കൊപ്പം സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.
ഇമേജിംഗ് സിന്തറ്റിക് അപ്പേർച്ചർ റഡാർ, റഡാർ ആൾട്ടിമീറ്റർ, സമുദ്ര-ഉപരിതല താപനില, കടൽക്കാറ്റ് എന്നിവ അളക്കാൻ കഴിവുള്ള സെൻസറുകൾ എന്നിവയുൾപ്പെടെ അത്യാധുനിക ഉപകരണങ്ങളുടെ സജ്ജീകരണത്തോടെയാണ് ERS-1, ERS-2 1990കളിൽ വിക്ഷേപിച്ചത്. അന്തരീക്ഷ ഓസോൺ അളക്കുന്നതിനുള്ള ഒരു സെൻസർ ERS-2ൽ അധികമായിയുണ്ട്.
ERS-2ൻ്റെ പ്രവർത്തന ജീവിതത്തിലുടനീളം, പാരിസ്ഥിതിക പ്രശ്‌നങ്ങൾ നിരീക്ഷിക്കുന്നതിലും രേഖപ്പെടുത്തുന്നതിലും നിർണായക പങ്ക് വഹിച്ചു. ധ്രുവങ്ങളിലെ ഹിമപാളികൾ, കരയുടെ ഉപരിതലത്തിലെ മാറ്റങ്ങൾ, സമുദ്രനിരപ്പിന്റെ ഉയർച്ച, അന്തരീക്ഷ വ്യതിയാനങ്ങൾ എന്നിവയെക്കുറിച്ചുള്ള അമൂല്യമായ വിവരങ്ങളാണ് ERS-2 നൽകിയത്. ഒറ്റപ്പെട്ട പ്രദേശങ്ങളിലെ വെള്ളപ്പൊക്കത്തിനെയും ഭൂകമ്പത്തിനെയും കുറിച്ച് നിർണായക വിവരങ്ങൾ നൽകി, ദുരന്തനിവാരണത്തിലും നിർണായകമായ പങ്കുവഹിച്ചു.
എൻവിസാറ്റ് ദൗത്യം, മെറ്റോപ്പ് കാലാവസ്ഥാ ഉപഗ്രഹങ്ങൾ, എർത്ത് എക്സ്പ്ലോറർ സയൻ്റിഫിക് റിസർച്ച് മിഷനുകൾ, കോപ്പർനിക്കസ് സെൻ്റിനൽസ് തുടങ്ങിയ ദൗത്യങ്ങൾക്കുള്ള സാങ്കേതികവിദ്യകൾകുള്ള അടിത്തറ പാകിയ ERS-2 ൻ്റെ പൈതൃകം അതിന്റെ സ്വന്തം ദൗത്യത്തിനപ്പുറമാണ്.
കോപ്പർനിക്കസ് സെൻ്റിനൽ-1 മിഷൻ്റെ റഡാറായി പരിണമിച്ച റഡാർ സാങ്കേതികവിദ്യ, ക്രയോസാറ്റ് മിഷനിലുള്ള റഡാർ ആൾട്ടിമീറ്റർ, കോപ്പർനിക്കസ് സെൻ്റിനൽ-3ലെ റേഡിയോമീറ്റർ തുടങ്ങി, ഇആർഎസ്-2 ആദ്യമായി വഹിച്ച ട്രയൽബ്ലേസിംഗ് ഉപകരണങ്ങൾ പിൻഗാമികൾ ഉപയോഗിക്കുന്നുണ്ടെന്ന് യൂറോപ്യൻ ബഹിരാകാശ ഏജൻസി പറഞ്ഞു.
ബഹിരാകാശ അവശിഷ്ടങ്ങൾ നമ്മുടെ ഉത്തരവാദിത്വമാണെന്ന് ഓർമ്മിപ്പിക്കുമ്പോൾ ഉപഗ്രഹത്തിൻ്റെ ഭൂമിയിലേക്കുള്ള തിരിച്ചുവരവ് ഒരു യുഗത്തിൻ്റെ അവസാനത്തെ അടയാളപ്പെടുത്തുന്നു.
Labels
Popular Posts
-
മാഞ്ചസ്റ്റര്‍ സിറ്റിയില്‍ സന്തുഷ്ടനാണെങ്കിലും ഭാവിയില്‍ ക്ലബ്ബ് വിടാനുള്ള സാധ്യതയും ഹാളണ്ട് തള്ളിക്കളഞ്ഞില്ല. കോപ്പഹേഗന്‍ : ലോക ഫുട്ബോളിലെ...
-
ഇപ്പോള്‍ 30 വയസായ പോഗ്ബയ്ക്ക് നാല് വര്‍ഷത്തിന് ശേഷം ഒരു തിരിച്ചുവരവ് അസാധ്യമായിരിക്കും. 2018ല്‍ ഫ്രാന്‍സ് ഫിഫ ലോകകപ്പ് ഉയര്‍ത്തുമ്പോള്‍ ടീ...
-
ഇക്കഴിഞ്ഞ ഓഗസ്റ്റ് 30നായിരുന്നു കേരളത്തിന്റെ മനഃസാക്ഷിയെ ഞെട്ടിച്ച സംഭവമുണ്ടായത്. ആദ്യ ഘട്ടത്തില്‍ അപകടമാണെന്ന് തെറ്റിദ്ധരിച്ചെങ്കിലും പിന്ന...
-
പ്രവൃത്തിദിനം അഞ്ചായി ചുരുക്കണമെന്ന ബാങ്ക് ജീവനക്കാരുടെ ദീർഘകാല ആവശ്യം ഈ വർഷം കേന്ദ്രം പരിഗണിച്ചേക്കും. വിഷയം ധനകാര്യമന്ത്രാലയത്തിന്റെ പരിഗണ...
-
44 കന്നഡ ഭാഷാ പുസ്തകങ്ങളിലും 70 സാമൂഹിക ശാസ്ത്ര പുസ്തകങ്ങളിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പാഠപുസ്തകങ്ങൾ(Text books) പരിഷ്കരിക്കുന്നതിന്...