International
1978 ലെ ഏ കെ ആൻ്റണിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് മന്ത്രിസഭയുടെ കാലഘട്ടത്തിലാണ് എഞ്ചൽവാലി - പമ്പാവാലി പ്രദേശങ്ങൾ പെരിയാർ ടൈഗർ റിസർവ്വിൻ്റെ ഭാഗമായി മാറുന്നത്. ടൈഗർ റിസർവ്വ് വനമേഖയിൽ പെടുന്ന പ്രദേശങ്ങൾ കേന്ദ്രം വനം വന്യജീവി വകുപ്പിൻ്റെ കർശന നിയന്ത്രണത്തിലാവുന്നത് സാധാരണമാണ്. 1978 കാലഘട്ടത്തിൽ കൃഷിക്കാർ തിങ്ങിപ്പാർക്കുന്ന ഈ പ്രദേശം ടൈഗർ റിസർവ്വിൽ ഉൾപ്പെട്ടതിനെതിരെ ശക്തമായി പ്രതികരിക്കാൻ പോലും രാഷ്ട്രീയ പാർട്ടി നേതാക്കളാരും തയ്യാറായിരുന്നില്ല.
നാല് പതിറ്റാണ്ടോളം പമ്പാവാലി മേഖലയിലെ ജനങ്ങൾ ആശങ്കയിൽ തുടരുകയായിരുന്നു.
2021-ൽ രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വരുകയും പൂഞ്ഞാർ എം എൽ എ ആയി അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ ആയി തിരഞ്ഞെടുക്കപ്പെടുകയും ചെയ്ത ശേഷമാണ് പമ്പാവാലി മേഖലയിലുള്ളവരുടെ ആശങ്ക അകറ്റാൻ ആത്മാർത്ഥ പരിശ്രമമുണ്ടായത്. എം എൽ എ യുടെ പരിശ്രമങ്ങളുടെ നാൾ വഴികൾ ചുവടെ:-
2023 ജനുവരി 4
എരുമേലി ഗ്രാമപഞ്ചായത്തിലെ 11, 12 വാർഡുകൾ വന മേഖലയായി ചിത്രീകരിക്കപ്പെട്ടതിനെ തുടർന്ന് ജനങ്ങൾക്കുണ്ടായ ആശങ്കകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടും, ഈ പ്രദേശം പതിറ്റാണ്ടുകളായി റവന്യൂ ഭൂമിയും, ജനവാസ മേഖലയുമാണ് എന്ന വസ്തുത അംഗീകരിച്ച് പിശകുകൾ പരിഹരിച്ച് വ്യക്തത വരുത്തണമെന്നും, ബഫർ സോൺ വിഷയത്തിൽ ജനവാസ മേഖലകളെ ഒഴിവാക്കുന്നതിന് നടപടികൾ സ്വീകരിക്കണമെന്നും അഭ്യർത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയനെയും, വനവകുപ്പ് മന്ത്രി എ. കെ. ശശീന്ദ്രനെയും സന്ദർശിച്ച് നിവേദനം നൽകുകയും ചർച്ച നടത്തുകയും ചെയ്തു.പമ്പാവാലി, എയ്ഞ്ചൽവാലി മേഖലകൾ വന മേഖലയായി ചിത്രീകരിക്കപ്പെട്ട സാങ്കേതിക പിഴവ് പരിഹരിക്കുമെന്ന് മുഖ്യമന്ത്രിയും, വനം വകുപ്പ് മന്ത്രിയും ഉറപ്പുനൽകി.
2023 ജനുവരി 19
വന്യജീവി ബോര്‍ഡ് യോഗം ചേര്‍ന്നു
പമ്പാവാലി, ഏഞ്ചല്‍വാലി-
ജനവാസ മേഖലകളെ ഒഴിവാക്കാന്‍ തീരുമാനം
സംസ്ഥാന വന്യജീവി ബോര്‍ഡിന്റെ യോഗം മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്നു. തട്ടേക്കാട് പക്ഷിസങ്കേതം, പമ്പാവാലി, ഏഞ്ചല്‍വാലി എന്നീ പ്രദേശങ്ങളെ വന്യജീവി സങ്കേതങ്ങളില്‍ നിന്നും ഒഴിവാക്കുന്നതിനുള്ള അജണ്ട യോഗം പരിഗണിച്ചു.
തട്ടേക്കാട് പക്ഷി സങ്കേതത്തിനകത്തെ ജനവാസ പ്രദേശങ്ങളെ പക്ഷി സങ്കേതത്തില്‍ നിന്നും ഒഴിവാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ യോഗം തീരുമാനിച്ചു.
പെരിയാര്‍ ടൈഗര്‍ റിസര്‍വ്വിലെ പമ്പാവാലി, ഏഞ്ചല്‍വാലി പ്രദേശങ്ങളെ പെരിയാര്‍ ടൈഗര്‍ റിസര്‍വ്വിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കാനും യോഗം തീരുമാനിച്ചു.
പെരിയാര്‍ ടൈഗര്‍ റിസര്‍വ്വ് 1978-ലാണ് രൂപീകൃതമായത്.
യോഗത്തില്‍ സംസ്ഥാന വനം വന്യജീവി ബോര്‍ഡ് ചെയർമാൻ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ,വൈസ് ചെയര്‍പേഴ്‌സണ്‍ വനം-വന്യജീവി വകുപ്പുമന്ത്രി എ.കെ. ശശീന്ദ്രന്‍, പൂഞ്ഞാര്‍ എം.എല്‍.എ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, വനം വകുപ്പ് മേധാവി ബെന്നിച്ചന്‍ തോമസ്, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ഞാൻ ഗംഗാസിംഗ് തുടങ്ങിയവർ യോഗത്തില്‍ പങ്കെടുത്തു.
2024 ജനുവരി 3
19-01-2023-ൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയിൽ കൂടിയ സംസ്ഥാന വന്യജീവി ബോർഡ് തീരുമാനം നടപ്പാക്കി കിട്ടുന്നതിന് അനുമതിക്കായി കേന്ദ്ര ഗവൺമെൻ്റിലേക്കയയ്ക്കാൻ വനം മന്ത്രി ഏ കെ ശശീന്ദ്രന് ഓർമ്മപ്പെടുത്തൽ കത്ത് നല്കി
2024 ഏപ്രിൽ 22
പ്രദേശത്തെ ജനങ്ങളുടെ ആശങ്കകളും പരാതികളും കേൾക്കാനും പരിഹാരം ചർച്ച ചെയ്യുന്നതിനുമായി വനം മന്ത്രി ഏ കെ ശശീന്ദ്രനും കോട്ടയം ജില്ലയുടെ ചുമതലയുള്ള മന്ത്രി വി എൻ വാസവനും എം എൽ എയും ത്രിതല പഞ്ചായത്ത് പ്രതിനിധികളും പങ്കെടുത്ത യോഗം എരുമേലി ശബരി ഹാളിൽ നടത്തി
2024 മെയ് 29
മുഖ്യമന്ത്രിയുടെ 19-01-2023 -ൽ സംസ്ഥാന വന്യജീവി ബോർഡിൻ്റെ തീരുമാനത്തിന് കേന്ദ്ര വനം വന്യജീവി വകുപ്പിൻ്റെ അംഗീകാരം കിട്ടുന്നതിന് പരിവേഷ് പോർട്ടൽ വഴി അപ്ലോഡ് ചെയ്ത് സമർപ്പിക്കണമെന്ന കേന്ദ്ര നിർദ്ദേശം നടപ്പാക്കുന്നതിന് വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നല്കണമെന്ന് അപേക്ഷിച്ച് വനം മന്ത്രി ഏ കെ ശശീന്ദ്രന് കത്ത് നല്കി.
2024 ജൂൺ 6
സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ വനം വകുപ്പ് മന്ത്രി ഏ കെ ശശീന്ദ്രന് വീണ്ടും ഓർമ്മിപ്പിക്കൽ കത്ത് നല്കി
2024 ഒക്ടോബർ 9
പൂഞ്ഞാർ എം എൽ എ സെബാസ്റ്റ്യൻ കുളത്തുങ്കലിൻ്റെ നിരന്തര പ്രയത്നങ്ങൾ ഫലപ്രാപ്തിയിലേക്ക്
പെരിയാര്‍ കടുവാ സങ്കേതത്തിന്റെ അതിര്‍ത്തിക്കുള്ളില്‍ വരുന്ന ജനവാസമേഖലകളായ പമ്പാവാലി, ഏയ്ഞ്ചല്‍വാലി പ്രദേശങ്ങളും തട്ടേക്കാട് പക്ഷിസങ്കേതത്തിനകത്ത് വരുന്ന ജനവാസമേഖലകളും സങ്കേതത്തിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെയും സംസ്ഥാന വന്യജീവി ബോര്‍ഡിന്റെയും ശുപാര്‍ശ കേന്ദ്ര വന്യജീവി ബോര്‍ഡ് തത്വത്തില്‍ അംഗീകരിച്ചു.
ബുധനാഴ്ച (09.10.2024) പരിഗണനയ്ക്ക് വന്ന ഈ വിഷയത്തില്‍ തുടര്‍നടപടികള്‍ക്കായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സംഘം സ്ഥലപരിശോധന നടത്തുന്നതാണ്. വസ്തുതകള്‍ പരിശോധിച്ച ശേഷം ആയത് കേന്ദ്ര വന്യജീവി ബോര്‍ഡിന്റെ അടുത്ത വരുന്ന യോഗത്തില്‍ വീണ്ടും പരിഗണിക്കുന്നതാണ്. അതിന് ശേഷം ഫോറസ്റ്റ് ക്ലിയറന്‍സ് കൂടി ലഭ്യമാകേണ്ടതുണ്ട്.
വിഷയത്തിന്റെ അടിയന്തര സ്വഭാവം പരിഗണിച്ച് കഴിഞ്ഞ അഞ്ചാം തീയതി സസ്ഥാന വന്യജീവി ബോര്‍ഡിന്റെ അടിയന്തര യോഗം മുഖ്യമന്ത്രി വിളിച്ചുചേര്‍ക്കുകയും ഇവ പ്രത്യേക അജണ്ടകളായി പരിഗണിച്ച് കേന്ദ വന്യജീവി ബോര്‍ഡിന് വീണ്ടും ശുപാര്‍ശ സമര്‍പ്പിക്കുകയുമാണ് ഉണ്ടായത്. ഈ വിഷയം ചുരുങ്ങിയ സമരപരിധിക്കുള്ളില്‍ കേന്ദ്ര വന്യജീവി ബോര്‍ഡിന്റെ യോഗത്തിനുള്ള അജണ്ടയില്‍ ഉള്‍പ്പെടുത്തുന്നതിനായി ചീഫ് വൈല്‍ഡ് ലൈഫ് വര്‍ഡന്‍ പ്രമോദ് ജി കൃഷ്ണന്‍ ഐ.എഫ്.എസിനെ സര്‍ക്കാര്‍ പ്രത്യേകം ചുമതലപ്പെടുത്തുകയും അദ്ദേഹം ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി ബുധനാഴ്ച (09.10.2024) ചേര്‍ന്ന കേന്ദ്ര വന്യജീവി ബോര്‍ഡിന്റെ അജണ്ടയില്‍ ഉള്‍പ്പെടുത്തുകയുമാണുണ്ടായത്.
പ്രസ്തുത വന്യജീവി സങ്കേതങ്ങളുടെ പരിധിയില്‍ നിന്നും ജനവാസമേഖലകള്‍ പൂര്‍ണ്ണമായും ഒഴിവാക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നിശ്ചയദാര്‍ഢ്യത്തോടെയുള്ള തുടര്‍നപടികള്‍ സ്വീകരിക്കുന്നതാണെന്നും വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചിട്ടുണ്ട്.
Labels
Popular Posts
-
മാഞ്ചസ്റ്റര്‍ സിറ്റിയില്‍ സന്തുഷ്ടനാണെങ്കിലും ഭാവിയില്‍ ക്ലബ്ബ് വിടാനുള്ള സാധ്യതയും ഹാളണ്ട് തള്ളിക്കളഞ്ഞില്ല. കോപ്പഹേഗന്‍ : ലോക ഫുട്ബോളിലെ...
-
ഇപ്പോള്‍ 30 വയസായ പോഗ്ബയ്ക്ക് നാല് വര്‍ഷത്തിന് ശേഷം ഒരു തിരിച്ചുവരവ് അസാധ്യമായിരിക്കും. 2018ല്‍ ഫ്രാന്‍സ് ഫിഫ ലോകകപ്പ് ഉയര്‍ത്തുമ്പോള്‍ ടീ...
-
ഇക്കഴിഞ്ഞ ഓഗസ്റ്റ് 30നായിരുന്നു കേരളത്തിന്റെ മനഃസാക്ഷിയെ ഞെട്ടിച്ച സംഭവമുണ്ടായത്. ആദ്യ ഘട്ടത്തില്‍ അപകടമാണെന്ന് തെറ്റിദ്ധരിച്ചെങ്കിലും പിന്ന...
-
പ്രവൃത്തിദിനം അഞ്ചായി ചുരുക്കണമെന്ന ബാങ്ക് ജീവനക്കാരുടെ ദീർഘകാല ആവശ്യം ഈ വർഷം കേന്ദ്രം പരിഗണിച്ചേക്കും. വിഷയം ധനകാര്യമന്ത്രാലയത്തിന്റെ പരിഗണ...
-
44 കന്നഡ ഭാഷാ പുസ്തകങ്ങളിലും 70 സാമൂഹിക ശാസ്ത്ര പുസ്തകങ്ങളിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പാഠപുസ്തകങ്ങൾ(Text books) പരിഷ്കരിക്കുന്നതിന്...