BREAKING NEWS
latest

728x90

header-ad

468x60

header-ad

International

International
Showing posts with label Technology. Show all posts
Showing posts with label Technology. Show all posts

ഇന്ത്യയുടെ ബഹിരാകാശ നിലയം, വീനസ് ഓർബിറ്റർ മിഷൻ ഉൾപ്പടെ നാല് ബഹിരാകാശ ദൗത്യങ്ങൾക്ക് ഫണ്ട് അനുവദിച്ച് കേന്ദ്രമന്ത്രിസഭ


 നാല് ബഹിരാകാശ ദൗത്യങ്ങൾക്ക് ഫണ്ട് അനുവദിച്ച് കേന്ദ്രമന്ത്രിസഭ. ചന്ദ്രയാൻ-4, ശുക്രനെ ലക്ഷ്യമിട്ടുള്ള വീനസ് ഓർബിറ്റർ മിഷൻ, ഇന്ത്യയുടെ ബഹിരാകാശ നിലയ ദൗത്യമായ ഭാരതീയ അന്തരീക്ഷ സ്‌റ്റേഷൻ, നെക്സ്റ്റ് ജനറേഷൻ ലോഞ്ച് വെഹിക്കിൾ (എൻജിഎൽവി) എന്നിവയ്ക്ക് വേണ്ടിയാണ് സർക്കാർ ഫണ്ട് അനുവദിച്ചത്.


ആകെ 22750 കോടി രൂപയാണ് ഈ നാല് ബഹിരാകാശ ദൗത്യങ്ങൾക്കുമായി സർക്കാർ മാറ്റിവെച്ചിരിക്കുന്നത്.


2027 ൽ വിക്ഷേപണത്തിന് പദ്ധതിയിട്ടിരിക്കുന്ന ഇന്ത്യയുടെ നാലാമത് ചാന്ദ്രദൗത്യമായ ചന്ദ്രയാൻ നാലിന് 2104.06 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ചന്ദ്രനിൽ നിന്ന് സാമ്പിൾ ശേഖരിച്ച് തിരികെ എത്തിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ദൗത്യം.


ശുക്രനെ ലക്ഷ്യമാക്കിയുള്ള ഇന്ത്യയുടെ ആദ്യ ദൗത്യമാണ് വീനസ് ഓർബിറ്റർ മിഷൻ. 2028 മാർച്ചിൽ വിക്ഷേപിക്കാൻ ലക്ഷ്യമിടുന്ന ഈ ദൗത്യം ശുക്രന്റെ അന്തരീക്ഷത്തെ കുറിച്ചും ഭൂമിശാസ്ത്രത്തെ കുറിച്ചും പഠിക്കാൻ ലക്ഷ്യമിടുന്നു. 1236 കോടി രൂപയാണ് ഈ ദൗത്യത്തിനായി അനുവദിച്ചിരിക്കുന്നത്. 



ഗഗൻയാൻ പദ്ധതിയുടെ ഭാഗമായി ഇന്ത്യ സ്വന്തമായി ബഹിരാകാശ നിലയം സ്ഥാപിക്കാനുള്ള ശ്രമത്തിലാണ്. ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ എന്ന് വിളിക്കുന്ന ഈ ദൗത്യത്തിൻ്റെ ആദ്യ മൊഡ്യൂൾ 2028 ൽ വിക്ഷേപിക്കാനാണ് ലക്ഷ്യമിടുന്നത്. 2035-ഓടെ നിലയത്തിൻ്റെ നിർമാണം പൂർത്തിയാക്കാനും ഉദ്ദേശിക്കുന്നു. ഈ ദൗത്യത്തിനായി 11,170 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചിരിക്കുന്നത്.


പുനരുപയോഗം സാധ്യമായതും വലിയ ഭാരമുള്ള പേലോഡുകൾ ബഹിരാകാശത്തെത്തിക്കാൻ കെൽപ്പുള്ളതുമായ നെക്സ്റ്റ് ജനറേഷൻ ലോഞ്ച് വെഹിക്കിൾ (എൻജിഎൽവി) നിർമിക്കുന്നതിനായി 8240 കോടി രൂപയാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്. ഗഗൻയാൻ ഉൾപ്പടെ ഭാവി ചാന്ദ്രദൗത്യങ്ങൾക്ക് ഈ വിക്ഷേപണ വാഹനം ഉപയോഗപ്പെടുത്താനാവും.



ഇന്ത്യയിലെ ഇന്റർനെറ്റ് വേഗം നാലിരട്ടിയായി ഉയരാൻ പോവുന്നു; 3 സമുദ്രാന്തര്‍ കേബിള്‍ ലൈനുകൾ ഉടൻ തുറക്കും

 




ഇന്ത്യയിലെ ഇന്റർനെറ്റ് കണക്‌ടിവിറ്റി വേഗം നാലിരട്ടിയായി ഉയരാൻ പോവുന്നു. ഇന്ത്യയുടെ മൂന്ന് സമുദ്രാന്തർ കേബിൾ പദ്ധതികൾ ഉദ്ഘാടനത്തിനൊരുങ്ങുകയാണ്. 2 ആഫ്രിക്ക പേൾസ്, ഇന്ത്യ-ഏഷ്യ- എക്സ്‌പ്രെസ് (IAX), ഇന്ത്യ-യൂറോപ്പ്-എക്‌സ്പ്രസ് (IEX) എന്നിവയാണവ. ഇവ മൂന്നും ഈ വർഷം ഒക്ടോബറിനും അടുത്ത വർഷം മാർച്ചിനും ഇടയിലായി പ്രവർത്തനക്ഷമമാകുമെന്നാണ് വിവരം.


ഈ പദ്ധതികൾ യാഥാർത്ഥ്യമാവുന്നതോടെ നിലവിലുള്ള സമുദ്രാന്തർ കേബിൾ സംവിധാനങ്ങളുടെ ശേഷിയുടെ നാല് മടങ്ങ് ശേഷി കൈവരിക്കാനാവും.


സമുദ്രത്തിനടിയിലൂടെ വൻകരകളെ ബന്ധിപ്പിക്കുന്ന ശക്തിയേറിയ ഒപ്റ്റിക്കൽ കേബിളുകളാണ് സബ് മറൈൻ കേബിളുകൾ. ആഗോള തലത്തിൽ അതിവേഗ ഡാറ്റാ കൈമാറ്റം സാധ്യമാക്കുന്നതിന് വേണ്ടിയാണിവ ഉപയോഗിക്കുന്നത്.



പദ്ധതികൾ പ്രവർത്തനക്ഷമമാവുന്നതോടെ ഇന്ത്യയുടെ ഡിജിറ്റൽ രംഗം കൂടുതൽ മെച്ചപ്പെടും. അതിവേഗ കണക്‌ടിവിറ്റിയും ആഗോള തലത്തിലുള്ള മെച്ചപ്പെട്ട ഡാറ്റാ കൈമാറ്റവും ഇന്ത്യയിൽ സാധ്യമാവും.


 Most Commented Login To advertise here, Contact Us ലോകത്തിലെ തന്നെ ഏറ്റവും വലിയ സമുദ്രാന്തർ കേബിൾ സംവിധാനമായിരിക്കും 2ആഫ്രിക്ക കേബിൾ സംവിധാനം. 45000 കിലോമീറ്ററിലേറെ ദൈർഘ്യമുള്ള ഈ കേബിൾ വഴി സെക്കന്റിൽ 180 ടെറാബൈറ്റ് ഡാറ്റ കൈമാറാൻ സാധിക്കും. 33 രാജ്യങ്ങളെയാണ് ഇത് ബന്ധിപ്പിക്കുന്നത്. ഭാരതി എയർടെലിൻ്റെ മുംബൈയിലുള്ള ലാൻഡിങ് സ്റ്റേഷനാണ് അതിലൊന്ന്. ഭാരതി എയർടെൽ, മെറ്റ, സൗദി ടെലികോം ഉൾപ്പടെ വിവിധ കമ്പനികളുടെ നിക്ഷേപത്തിലാണ് പദ്ധതി. 


IAX, IEX കേബിൾ പദ്ധതികളിൽ ജിയോ, ചൈന മൊബൈൽ ഉൾപ്പടെ വിവിധ കമ്പനികളാണ് നിക്ഷേപകരായുള്ളത്. ഇവ യഥാക്രമം മുംബൈ, ചെന്നൈ എന്നിവിടങ്ങളിലാണ് എത്തിച്ചേരുക. 



IEX ന് സെക്കന്റിൽ 200 ടിബിയിൽ ഏറെ ഡാറ്റ കൈമാറാനുള്ള ശേഷിയുണ്ട്. 9775 കിമീ ആണ് ദൈർഘ്യം. IAX നും സെക്കൻ്റിൽ 200 ടിബിയിൽ ഏറെ ഡാറ്റ കൈമാറാൻ സാധിക്കും. മുംബൈ, സിംഗപൂർ, മലേഷ്യ, തായ്‌ലാൻഡ്, ശ്രീലങ്ക എന്നിവിടങ്ങളെ ബന്ധിപ്പിക്കുന്ന ഈ കേബിൾ ശൃംഖലയ്ക്ക് 16000 കിമീ ദൈർഘ്യമുണ്ട്. 


2023 ലെ കണക്കനുസരിച്ച് 17 അന്താരാഷ്ട്ര സമുദ്രാന്തർ കേബിളുകൾ ഇന്ത്യയിലെ അഞ്ച് നഗരങ്ങളിലായി 14 സ്റ്റേഷനുകളിൽ എത്തിച്ചേരുന്നുണ്ട്. ഇവയുടെ പരമാവധി ഡാറ്റാ കൈമാറ്റ ശേഷി സെക്കൻ്റിൽ 138.55 ടിബിയും ആക്‌ടിവേറ്റഡ് കപ്പാസിറ്റി സെക്കൻ്റിൽ 111.11 ടിബി ആണ്. 


വെറും നാല് മിനിറ്റിൽ ഫുൾ ചാർജ്; ലോകത്തെ ഏറ്റവും വേഗമേറിയ ചാർജിങ് സാങ്കേതിക വിദ്യ അവതരിപിച്ച് റിയൽമി


ലോകത്തെ ഏറ്റവും വേഗമേറിയ ചാർജിങ് സാങ്കേതിക വിദ്യ അവതരിപ്പിച്ചിരിക്കുകയാണ് റിയൽമി. റിയൽമി സ്‌മാർട്ഫോൺ വെറും നാല് മിനിറ്റിൽ പൂജ്യത്തിൽ നിന്ന് 100 ശതമാനം ചാർജ് ചെയ്യാനാവുന്ന 320 വാട്ട് സൂപ്പർസോണിക് ചാർജ് സാങ്കേതിക വിദ്യയാണ് റിയൽമി അവതരിപ്പിച്ചത്. തങ്ങളുടെ ഭാവി സ്‌മാർട്ഫോണുകളിൽ ഈ സാങ്കേതിക വിദ്യ ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. ഏത് ഫോണിലാണ് ഇത് ഉൾപ്പെടുത്തുകയെന്ന് റിയൽമി വ്യക്തമാക്കിയില്ല.


ചാർജിങ് വേഗത്തിൽ റിയൽമിയുടെ എതിരാളിയാണ് ഷാവോമി. മുമ്പ് ജിടി സീരീസില് ഫോണിൽ 240 വാട്ട് ചാർജിങ് റിയൽമി അവതരിപ്പിച്ചിരുന്നു. 300 വാട്ട് ചാർജിങ് സാങ്കേതിക വിദ്യ റെഡ്‌മി അവതിരിപ്പിച്ചിരുന്നുവെങ്കിലും ഒരു ഫോണിലും അത് ഇതുവരെ ഉൾപ്പെടുത്തിയിട്ടില്ല.


നിലവിലുള്ള 240 വാട്ട് ചാർജിങിൽ നിന്നാണ് റിയൽമി 320 വാട്ട് ചാർജിങ് വേഗത്തിലേക്ക് ചാടിയത്. എന്നാൽ ചാർജിങ് അഡാപ്റ്ററിൻ്റെ വലിപ്പത്തിൽ മാറ്റമൊന്നുമില്ല. ഈ ചാർജറിന് രണ്ട് യുഎസ്‌ബി പോർട്ടുകളുണ്ടാവും. ഇവ ഉപയോഗിച്ച് 150 വാട്ട് വേഗത്തിൽ റിയൽമി ഫോണുകളും 65 വാട്ട് വേഗത്തിൽ ലാപ്ടോപ്പുകളും മറ്റ് ഉപകരണങ്ങളും ചാർജ് ചെയ്യാം.


റിയൽമി പങ്കുവെച്ച ഡെമോ വീഡിയോയിൽ 4420 എംഎഎച്ച് ബാറ്ററി 320 വാട്ട് അഡാപ്റ്റർ ഉപയോഗിച്ച് നാല് മിനിറ്റ് 30 സെക്കൻ്റിൽ മുഴുവൻ ചാർജ് ചെയ്തു. നിലവിലുള്ള അതിവേഗ ചാർജിങ് സാങ്കേതിക വിദ്യകളെ മറികടക്കുന്ന നേട്ടമാണിത്. ഷാവോമിയുടെ 300 വാട്ട് ചാർജറിൽ 4100 എംഎഎച്ച് ബാറ്ററി 5 മിനിറ്റിലാണ് മുഴുവൻ ചാർജ് ചെയ്യാനാവുക.



ബജറ്റ് ഫ്രണ്ട്‌ലി ഫോണ്‍ വിപണി വണ്‍പ്ലസ് കീഴടക്കുമോ; നോര്‍ഡ് സിഇ 4 ലൈറ്റ് ജൂണ്‍ 24ന് പുറത്തിറക്കുമെന്ന് കമ്പനി.

വണ്‍പ്ലസ് കുടുംബത്തില്‍ നിന്ന് മറ്റൊരു ബജറ്റ് സൗഹാര്‍ദ സ്‌മാര്‍ട്ട്‌ഫോണ്‍ കൂടി ഇന്ത്യന്‍ വിപണിയിലേക്ക് വരുന്നു. വണ്‍പ്ലസ് നോര്‍ഡ് സിഇ 4 ലൈറ്റ് ജൂണ്‍ 24ന് പുറത്തിറക്കുമെന്ന് കമ്പനി അറിയിച്ചു.
 നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഈ 5ജി ഫോണ്‍ ഇന്ത്യയിലെത്തുന്നത്. 
കൂടുതല്‍ ബാറ്ററി ലൈഫ്, ഫാസ്റ്റ് ചാര്‍ജിംഗ്, മികച്ച ഫോട്ടോഗ്രഫി അനുഭവം തുടങ്ങിയവ വണ്‍പ്ലസ് നോര്‍ഡ് സിഇ 4 ലൈറ്റ് നല്‍കും എന്നാണ് പ്രതീക്ഷ. 5ജി നെറ്റ്‌വര്‍ക്ക് ടെക്‌നോളജിയിലാണ് ഫോണിന്‍റെ വരവ്. 'ബഡ്‌ജറ്റ് സ്‌മാര്‍ട്ട്‌ഫോണ്‍ മാര്‍ക്കറ്റില്‍ വിപ്ലവകരമായ ഫോണായിരിക്കും വണ്‍പ്ലസ് നോര്‍ഡ് സിഇ 4 ലൈറ്റ്. വണ്‍പ്ലസിന്‍റെ ഫ്ലാഗ്‌ഷിപ്പ് മോഡലുകളിലേതിന് സമാനമായ ബാറ്ററി ലൈഫ്, ഫാസ്റ്റ് ചാര്‍ജിംഗ്, ഡിസ്‌പ്ലെ ക്വാളിറ്റി, ക്യാമറ എന്നിവയെല്ലാം വളരെ കുറഞ്ഞ വിലയില്‍ പുതിയ ഫോണ്‍ വാഗ്ദാനം ചെയ്യുന്നു. ബജറ്റ് സ്മാര്‍ട്ട്‌ഫോണ്‍ മാര്‍ക്കറ്റില്‍ പുതിയ ബഞ്ച്‌മാര്‍ക്കായിരിക്കും' നോര്‍ഡ് സിഇ 4 ലൈറ്റ് എന്ന് വണ്‍പ്ലസ് സിഒഒയും പ്രസിഡന്‍റുമായ കിന്‍ഡര്‍ ലിയു വ്യക്തമാക്കി. 

നോര്‍ഡ് സിഇ 4 ലൈറ്റ് ഡിസൈനില്‍ പുതുമ കൊണ്ടുവരുന്നുണ്ട് എന്നാണ് വണ്‍പ്ലസ് പുറത്തുവിട്ട ചിത്രങ്ങളില്‍ നിന്ന് വ്യക്തമാവുന്നത്. ചതുരാകൃതിയില്‍ നീല നിറത്തിലാണ് ഫോണിന്‍റെ വരവ്. ഒരു ഗുളികയുടെ ആകൃതിയിലുള്ള ക്യാമറ മൊഡ്യൂളില്‍ ചെറിയ സെന്‍സറുകളാണ് ഈ ഫോണിനുള്ളത്. 50 എംപി പിന്‍ക്യാമറയും 16 എംപി മുന്‍ ക്യാമറയുമായാണ് ഫോണിനുണ്ടാവുക. 5500 എംഎഎച്ച് ബാറ്ററിക്കൊപ്പം 80 വാട്ട് ഫാസ്റ്റ് ചാര്‍ജിംഗ് സംവിധാനമുണ്ട്. 6.67 ഇഞ്ച് അമോള്‍ഡ് ഡിസ്‌പ്ലെ വരുന്ന നോര്‍ഡ് സിഇ 4 ലൈറ്റിന് 20000 രൂപയാണ് വില പ്രതീക്ഷിക്കുന്നത്. 

മുമ്പിറങ്ങിയ വണ്‍പ്ലസ് നോര്‍ഡ് സിഇ 3യുടെ വില 19,999 രൂപയായിരുന്നു. ഇപ്പോള്‍ ഈ മോഡല്‍ ആമസോണില്‍ 17,499 രൂപയ്‌ക്കാണ് വില്‍ക്കുന്നത്.

ആപ്പിളിന്റെ ഐഫോണ്‍ 15ന് വീണ്ടും വില കുറഞ്ഞു; ഈ വിലയ്ക്ക് ഫോണ്‍ വാങ്ങാം!

എല്ലാ ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമിലും ആപ്പിള്‍ ഇപ്പോള്‍ ഡിസ്‌കൗണ്ടുകള്‍ നല്‍കുന്നുണ്ട്. ഐഫോണ്‍ വാങ്ങണമെന്ന് ആഗ്രഹിച്ച് നില്‍ക്കുന്നവര്‍ക്ക് ഫോണ്‍ വാങ്ങാന്‍ ഏറ്റവും നല്ല സമയം കൂടിയാണിത്. ഐഫോണ്‍ പതിനഞ്ചിന് തന്നെയാണ് ഏറ്റവും നല്ല ഓഫറുകള്‍ ലഭ്യമാവുക. ഐഫോണ്‍ പതിനഞ്ച് സീരീസിന് മൊത്തത്തില്‍ മികച്ച ഡിസ്‌കൗണ്ട് ഇപ്പോള്‍ ആമസോണില്‍ ലഭ്യമാണ്.
ഐഫോണ്‍ കുറഞ്ഞ വിലയ്ക്ക് വാങ്ങാന്‍ ആരാധകര്‍ക്ക് സുവര്‍ണാവസരം കൂടിയാണ് ലഭിച്ചിരിക്കുന്നത്. ഐഫോണ്‍ 15 പ്ലസ്, 15 പ്രൊ, 15 പ്രൊ മാക്‌സ് എന്നീ മോഡലുകള്‍ക്കും ആമസോണ്‍ ഡിസ്‌കൗണ്ട് നല്‍കുന്നുണ്ട്. ഐഫോണ്‍ പതിനഞ്ചിന്റെ 128 ജിബി വേരിയന്റിന് കിടിലന്‍ ഡിസ്‌കൗണ്ടാണ് ഒരുക്കിയിരിക്കുന്നത്.

8901 രൂപയാണ് ഐഫോണ്‍ പതിനഞ്ചിന്റെ ബേസ് മോഡലിന് കുറഞ്ഞിരിക്കുന്നത്. 79900 രൂപയ്ക്കാണ് ഈ ഫോണ്‍ ലോഞ്ച് ചെയ്തത്. ഇപ്പോഴത് 70999 രൂപയ്ക്ക് വാങ്ങാനാവും. ചില ബാങ്കിന്റെ കാര്‍ഡുകള്‍ ഉപയോഗിക്കുന്നവരെ കാത്ത് നാലായിരം രൂപയുടെ മറ്റൊരു ഡിസ്‌കൗണ്ടുമുണ്ട്. ഇതോടെ 66999 രൂപയ്ക്ക് ഈ കിടിലന്‍ ഫ്‌ളാഗ്ഷിപ്പ് ഫോണ്‍ വാങ്ങാന്‍ സാധിക്കും.

6.1 ഇഞ്ച് ഡിസ്‌പ്ലേ, 48 മെഗാപിക്‌സല്‍ ക്യാമറ, എ16 ബയോണിക് ചിപ്പ് എന്നിവയെല്ലാം ചേരുന്ന കിടിലന്‍ പെര്‍ഫോമന്‍സ് ഫോണാണ് ആപ്പിള്‍ ഐഫോണ്‍ പതിനഞ്ച്. നിലവില്‍ വിപണിയില്‍ ഉള്ളതില്‍ വെച്ച് ഏറ്റവും മികച്ച സ്മാര്‍ട്ട്‌ഫോണ്‍ ആണെന്നും ഇതിനെ വിശേഷിപ്പിക്കാം. ക്യാമറയില്‍ ഏറ്റവും മികവും ഈ ഐഫോണിനാണ്. ഐഫോണ്‍ പതിനഞ്ച് പ്ലസിനും കിടിലന്‍ ഡിസ്‌കൗണ്ട് ഇപ്പോള്‍ ലഭ്യമാണ്. 15 പ്ലസിന്റെ 128 ജിബി സ്റ്റോറേജ് വേര്‍ഷന് ഇപ്പോള്‍ 9400 രൂപയുടെ ഡിസ്‌കൗണ്ടാണ് ആമസോണ്‍ ഇപ്പോള്‍ നല്‍കുന്നത്. 89900 രൂപയാണ് ഈ ഫോണിന്റെ ലോഞ്ചിംഗ് പ്രൈസ്. എന്നാല്‍ ഡിസ്‌കൗണ്ട് വരുന്നതോടെ 80599 രൂപയ്ക്ക് നിങ്ങള്‍ക്ക് ഈ ഫോണ്‍ സ്വന്തമാക്കാനാവും.

ആമസോണില്‍ ചില ബാങ്ക് കാര്‍ഡുകള്‍ക്കും ഓഫര്‍ നല്‍കുന്നുണ്ട്. നാലായിരം രൂപ വരെയാണ് ഡിസ്‌കൗണ്ട് ലഭിക്കുക. അതിലൂടെ വലി 76590 ആയും കുറയും. 6.7 ഇഞ്ചിന്റെ കിടിലന്‍ ഡിസ്‌പ്ലേയാണ് ഇതിനുള്ളത്. 48 മെഗാ പിക്‌സല്‍ ക്യാമറയും ഇതിനുണ്ട്. ഗംഭീര ചിത്രങ്ങളും വീഡിയോ എക്‌സ്പീരിയന്‍സും ഇതില്‍ ലഭ്യമാവും. ആപ്പിളിന്റെ ഏറ്റവും കിടിലന്‍ ഫോണുകളില്‍ ഒന്നായ ഐഫോണ്‍ 15 പ്രൊയ്ക്കും ഇപ്പോള്‍ ഡിസ്‌കൗണ്ടുണ്ട്. 128 ജിബി വേരിയന്റിനാണ് ഡിസ്‌കൗണ്ട്. 1,34900 രൂപയാണ് ഐഫോണ്‍ പതിനഞ്ച് പ്രൊയുടെ വില. ഡിസ്‌കൗണ്ട് വരുന്നതോടെ 1,27990 രൂപയ്ക്ക് ഈ ഫോണ്‍ വാങ്ങാനാവും. ബാങ്ക് ഓഫറായി 3000 രൂപയും ലഭിക്കും. ഈ ഫോണിന് 6.1 ഇഞ്ച് ഡിസ്‌പ്ലേയാണ് ഉള്ളത്. ബയോണിക് എ17 പ്രൊ ചിപ്പും ഇതിലുണ്ട്. ഗംഭീരമായ ക്യാമറാ അനുഭവവും ഈ ഫോണ്‍ നല്‍കും.

പ്രതിദിനം 3,000 രൂപയുടെ ലാഭം; കെ.എസ്.ആർ.ടി.സി.യെ ലാഭത്തിലെത്തിക്കാൻ പഴയ ബസുകളിൽ സി.എൻ.ജി. ഇന്ധനം

 



പുഴയ്ക്കലിലെ ചാക്കപ്പൻ ഓട്ടോമൊബൈൽസ് ഉടമ പി.സി. ബാബുവിന്റെ മൊബൈലിലേക്ക് ശനിയാഴ്‌ചയും കെ.എസ്.ആർ.ടി.സി.യുടെ സന്ദേശമെത്തി. ബാബു സി.എൻ.ജി.യിലേക്ക് ഇന്ധനമാറ്റം നടത്തിയ കെ.എസ്.ആർ.ടി.സി. ബസിന് വാഗ്‌ദാനം ചെയ്‌തത്ര മൈലേജ് ഉണ്ടെന്ന സന്ദേശമായിരുന്നു അത്. തിരുവനന്തപുരം-കൊട്ടാരക്കര റൂട്ടിലാണ് ഈ ബസിന്റെ സർവീസ്.


കെ.എസ്.ആർ.ടി.സി.യെ ലാഭത്തിലെത്തിക്കാൻ പഴയ ബസുകളിൽ സി.എൻ.ജി. ഇന്ധനം എന്ന ആശയം കാണിച്ച് ബാബു കെ.എസ്.ആർ.ടി.സി.ക്ക് കത്തയച്ചിരുന്നു. ഏറ്റവും നൂതന യൂറോ നാല് ഗുണമേന്മയുള്ള സെൻസർ സി.എൻ.ജി. കിറ്റ് ഘടിപ്പിച്ചുനൽകിയ 25 ബസുകളുടെ വിശദവിവരങ്ങളും കത്തിനൊപ്പം അയച്ചിരുന്നു. അത് പഠിച്ചശേഷമാണ് കെ.എസ്.ആർ.ടി.സി. ഒരു ബസ് പരീക്ഷണാർഥം സി.എൻ.ജി.യിലേക്ക് മാറ്റാൻ ബാബുവിൻ്റെ സ്ഥാപനത്തെ ഏൽപ്പിച്ചത്.


പ്രതിദിനം 100 ലിറ്റർ ഡീസലിൻ്റെ ഓട്ടം നടത്തുന്ന കെ.എസ്.ആർ.ടി.സി. ബസ് സി.എൻ.ജി.യിലേക്ക് മാറ്റിയാൽ പ്രതിദിനം 3,000 രൂപയുടെ ലാഭമാണ് ബാബു ഉറപ്പുനൽകിയിരുന്നത്. അത് കിട്ടുന്നുണ്ടെന്നുള്ള പ്രതിദിന റിപ്പോർട്ടാണ് കെ.എസ്.ആർ.ടി.സി.യിൽനിന്ന് വരുന്നത്. സി.എൻ.ജി.യിലേക്ക് മാറ്റിയാൽ ബസുകളുടെ ശേഷി 160 കുതിരശക്തിയിൽനിന്ന് 180-ൽ എത്തും.


തൃശ്ശൂരിലെ ആദ്യകാല വാഹന മെക്കാനിക്കായിരുന്ന ചാക്കപ്പൻ പെട്രോൾ ബസ്സുകളുടെ എൻജിനിൽ മാറ്റം വരുത്തി ഡീസൽ ഇന്ധനമാക്കി വിപ്ലവം സൃഷ്ടിച്ചിരുന്നു. ചാക്കപ്പൻ്റെ മകൻ ബാബു ഇപ്പോൾ ഡീസൽ എൻജിനുകൾ പെട്രോളിലേക്ക് മാറ്റുകയാണ്. ഈ മാറ്റം പെട്രോൾ എൻജിനിലേക്ക് പ്രകൃതിവാതകം (സി.എൻ.ജി.) സന്നിവേശിപ്പിച്ച് ലാഭം കൂട്ടാൻ വേണ്ടിയാണ്. ബാബുവിന്റെ മക്കളായ ആനന്ദ്, അരവിന്ദ് എന്നീ മെക്കാനിക്കൽ- ഇലക്ട്രിക്കൽ എൻജിനീയർമാരും അച്ഛനോടൊപ്പമുണ്ട്.



20 ശതമാനം ക്ഷമത കൂടുതലും കിലോഗ്രാമിന് 12 രൂപ വിലക്കുറവുമാണ് സി.എൻ.ജി.ക്ക് ഡീസലിനെ അപേക്ഷിച്ചുള്ള മേന്മ. ഒറ്റ നിറയ്ക്കലിൽ 600 കിലോമീറ്റർ ഓടാൻ കഴിയുന്ന 140 കിലോഗ്രാം ശേഷിയുള്ള സിലിൻഡറുകളാണ് കെ.എസ്.ആർ.ടി.സി. ബസിൽ ഘടിപ്പിക്കുന്നത്. ഡീസൽ എൻജിൻ പെട്രോളിലേക്ക് മാറ്റുന്നത് ബാബുവും മക്കളും ചർന്നാണ്.


അംഗീകൃത സി.എൻ.ജി. കിറ്റ് ഘടിപ്പിക്കുന്നത് അതിനുശേഷം. കെ.എസ്.ആർ.ടി.സി. ബസിൽ കിറ്റ് ഘടിപ്പിക്കുന്നതിന് ഒൻപതുലക്ഷമാണ് ചെലവ്. ഒരു ദിവസം ചുരുങ്ങിയത് 3,000 രൂപ ലാഭിക്കാമെന്നതിനാൽ ഒരുവർഷംകൊണ്ട് മുടക്കുമുതൽ തിരികെ കിട്ടും. കെ.എസ്.ആർ.ടി.സി.ക്ക് സി.എൻ.ജി. സബ്‌സിഡി കിട്ടിയാൽ ഇനിയും ലാഭം ഉയരും.

ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം വീണ്ടും പ്രവർത്തനരഹിതമായതായി ആയിരക്കണക്കിന് ഉപയോക്താക്കൾ.

ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ ജനപ്രിയ സോഷ്യൽ മീഡിയ ആപ്ലിക്കേഷനുകൾ പലർക്കും വീണ്ടും പ്രവർത്തനരഹിതമായതായി ഉപയോക്താക്കൾ.
 ഇന്ത്യയിലെ നൂറുകണക്കിന് ഉപയോക്താക്കൾ ഈ ആപ്പുകൾ ആക്‌സസ് ചെയ്യുന്നതിൽ പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്‌തതായി ഡൗൺ ഡിറ്റക്‌ടർ പറയുന്നു. പേജുകൾ ലോഡുചെയ്യുന്നതിലും ഫീച്ചറുകൾ ആക്‌സസ് ചെയ്യുന്നതിലും ഉപയോക്താക്കൾക്ക് പ്രശ്‌നങ്ങൾ നേരിടുന്നതിനാൽ ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് കാര്യമായ തടസ്സങ്ങൾ നേരിട്ടു. ഇത് ആഗോള തലത്തിൽ ഉണ്ടായ പ്രശ്നമാണ്. മറ്റ് സാമൂഹിക മാധ്യമങ്ങളിലൂടെ ആയിരക്കണക്കിന് ഉപയോക്താക്കളാണ് പ്രശ്നം പങ്കുവെച്ചത്.

പ്ലാറ്റ്‌ഫോമുകൾ ലോഡുചെയ്യുന്നത് മന്ദഗതിയിലാണെന്നും പൂർണ്ണമായും പ്രതികരിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി പലരും തങ്ങളുടെ നിരാശ പ്രകടിപ്പിക്കാൻ ട്വിറ്ററിലേക്ക് പോയി. ഉപയോക്താക്കൾ വിവരങ്ങൾ അന്വേഷിക്കുകയും ആശങ്കകൾ പ്രകടിപ്പിക്കുകയും ചെയ്തതോടെ #FacebookDown, #InstagramDown എന്നീ ഹാഷ്‌ടാഗുകൾ പെട്ടെന്ന് ശ്രദ്ധ പിടിച്ചുപറ്റി. Down Detector സൈറ്റിൽ കാണുന്നത് പ്രകാരം പ്രശ്നം ബാധിക്കപ്പെട്ട ഫേസ്ബുക്ക് ഉപയോക്താക്കൾ പ്രൊഫൈൽ, അപ്‌ലോഡിംഗ്, വെബ്‌സൈറ്റ് എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

മറുവശത്ത്, ഇൻസ്റ്റാഗ്രാം ഉപയോക്താക്കൾക്ക് അവരുടെ അക്കൗണ്ടുകളിലേക്ക് ലോഗിൻ ചെയ്യാൻ ശ്രമിക്കുമ്പോൾ പ്രശ്‌നങ്ങൾ നേരിടേണ്ടി വന്നു. 600 റിപ്പോർട്ടുകളിൽ 66 ശതമാനം ഉപയോക്താക്കൾക്കും ആപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ നേരിട്ടു. 26 ശതമാനം പേർക്ക് ഇൻസ്റ്റാഗ്രാമിൻ്റെ വെബ് പതിപ്പ് ആക്‌സസ് ചെയ്യാൻ കഴിഞ്ഞില്ല.
ഫെയ്‌സ്ബുക്കും ഇൻസ്റ്റഗ്രാമും തകരാർ സംബന്ധിച്ച് ഔദ്യോഗിക പ്രസ്താവന ഇതുവരെ പുറത്തുവിട്ടിട്ടില്ല. തടസ്സത്തിൻ്റെ കാരണം വ്യക്തമല്ല, പ്രശ്‌നങ്ങൾ പരിഹരിക്കാൻ എത്ര സമയമെടുക്കുമെന്നും അറിവില്ല. ഈ സോഷ്യൽ മീഡിയ ആപ്പുകൾ ഹ്രസ്വകാലത്തേക്ക് പ്രവർത്തിക്കുന്നത് നിർത്തുന്നത് ഇതാദ്യമല്ല. ഇത് ഇടയ്ക്കിടെ സംഭവിക്കുന്നുണ്ട്.

ഇനി ഗൂഗിൾ ഫോട്ടോസിൽ ചിത്രങ്ങൾ ചോദിച്ച് കണ്ടുപിടിക്കാം; പുതിയ എഐ ഫീച്ചർ അവതരിപ്പിച്ച് ഗൂഗിൾ

 

ഗൂഗിളിന്റെ വിവിധ ഉല്പന്നങ്ങളിൽ തങ്ങളുടെ ശക്തിയേറെയ എഐ മോഡലായ ജെമിനിയുടെ കഴിവുകൾ സന്നിവേശിപ്പിച്ചുകൊണ്ടിരിക്കുകയാണ് ഗൂഗിൾ. അതിൽ പ്രധാനപ്പെട്ട ഒന്നാണ് ഗൂഗിൾ ഫോട്ടോസിൽ ചിത്രങ്ങൾ ചോദിച്ച് കണ്ടുപിടിക്കാനുള്ള സൗകര്യം.

ഉദാഹരണത്തിന് ഗൂഗിൾ ഫോട്ടോസിലെ വാഹനത്തിൻ്റെ രജിസ്ട്രേഷൻ നമ്പർ കണ്ടുപിടിച്ച് തരാൻ ആവശ്യപ്പെടാം. ചിത്രങ്ങളിൽ നിന്ന് വാഹനത്തിന്റെ നമ്പർ അടങ്ങുന്ന ചിത്രങ്ങൾ ഗൂഗിൾ ഫോട്ടോസ് കാണിച്ച് തരും. 



ഇത് കൂടാതെ കുട്ടിയുടെ പിറന്നാൾ ആഘോഷത്തിൻ്റെ ചിത്രങ്ങൾ തരാമോ, കുട്ടി നീന്തൽ പഠിച്ചത് എപ്പോഴാണ് എന്നുമെല്ലാമുള്ള ചിത്രങ്ങളുടെ പ്രത്യേകതകൾ ഉപയോഗിച്ചുള്ള ചോദ്യങ്ങൾ ഗൂഗിൾ ഫോട്ടോസിനോട് ചോദിച്ച് ചിത്രങ്ങൾ കണ്ടുപിടിക്കാനാവും.



നേരത്തെ തന്നെ ഗൂഗിൾ ഫോട്ടോസിൽ ഫേസ് സെർച്ച് സൗകര്യം നിലവിലുണ്ട്. ഇതിൽ നിന്ന് ഒരു പടി മുന്നേറിയാണ് ഈ പുതിയ എഐ ഫീച്ചർ എത്തിയിരിക്കുന്നത്. ചിത്രത്തിൻ്റെ ഉള്ളടക്കം എന്താണെന്ന് തിരിച്ചറിയാൻ ഇനിമുതൽ ഗൂഗിൾ ഫോട്ടോസിന് സാധിക്കും. കൂടുതൽ കഴിവുകളോടെ താമസിയാതെ തന്നെ ഈ സൗകര്യം അവതരിപ്പിക്കുമെന്ന് ഗൂഗിൾ മേധാവി സുന്ദർ പിച്ചെ പറഞ്ഞു.



താരിഫ് വർധനക്ക് ഒരുങ്ങി ടെലികോം കമ്ബനികള്‍.

സമീപകാലത്തെ നാലാം ഘട്ട താരിഫ് വർധനക്ക് ടെലികോം കമ്ബനികള്‍ തയ്യാറെടുക്കുന്നതിന്റെ ഭാഗമായി, ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം രാജ്യത്ത് മൊബൈല്‍ ബില്ലുകളില്‍ 25 ശതമാനം വർധനവുണ്ടായേക്കും. ഈ നീക്കത്തിലൂടെ കമ്ബനികള്‍ക്ക് ഓരോ ഉപഭോക്താവില്‍ നിന്നും ലഭിക്കുന്ന ശരാശരി വരുമാനത്തില്‍ വർധനവുണ്ടാകും.
മത്സരാധിഷ്ഠിത അന്തരീക്ഷവും കനത്ത 5ജി നിക്ഷേപവും കാരണം ലാഭം മെച്ചപ്പെടുത്തേണ്ടതിന്റെ പശ്ചാത്തലത്തിലാണ് ഓപ്പറേറ്റർമാരില്‍ നിന്ന് 25 ശതമാനം വർധനവ് പ്രതീക്ഷിക്കുന്നതെന്ന് ബ്രോക്കറേജ് ആക്‌സിസ് ക്യാപിറ്റല്‍ റിപ്പോർട്ട് ചെയ്തു. വർധനയുടെ അളവ് വലുതാണെങ്കിലും ഇത് നഗര-ഗ്രാമീണ ഉപയോക്താക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാകില്ലെന്ന് റിപ്പോർട്ടില്‍ പറയുന്നു. നഗരങ്ങളിലുള്ളവർക്ക് ടെലികോമിനുള്ള മൊത്തം ചെലവിന്റെ 3.2ല്‍ നിന്ന് 3.6 ശതമാനം ആയാണ് വർധിക്കുക. ഗ്രാമങ്ങളില്‍ ഇത് 5.2ല്‍ നിന്ന് 5.9 ശതമാനമായി വർധിക്കും. 
25 ശതമാനം മൊത്ത വർധനവ് കമ്ബനികള്‍ക്ക് ഓരോ ഉപഭോക്താവില്‍ നിന്നും ലഭിക്കുന്ന ശരാശരി വരുമാനത്തില്‍ 16 ശതമാനം വർധനവിന് കാരണമാകും. ഭാരതി എയർടെല്ലിന് 29 രൂപയും ജിയോക്ക് 26 രൂപയും ഇതിന്റെ ഭാഗമായി ഓരോ വ്യക്തിയില്‍ നിന്നും അധികം ലഭിക്കുമെന്നും റിപ്പോർട്ടില്‍ പറയുന്നു.

ഈ വർഷം അവസാനത്തോടെ 4ജി, 5ജി കണക്ഷനുകളില്‍ വലിയ റീച്ചാർജ് പാക്കുകള്‍ വർധിപ്പിക്കുകയും ചെറിയ മൂല്യമുള്ള പ്ലാനുകള്‍ ഘട്ടം ഘട്ടമായി വെട്ടിച്ചുരുക്കുകയും ചെയ്യുമെന്ന് ടി.എം.ടി വ്യവസായ പ്രമുഖൻ പീയുഷ് വൈഷ് പറഞ്ഞു. ഉയർന്ന വേഗതയുള്ള കണക്ഷൻ അനുഭവപ്പെടുന്ന കാലം വരെ ടെലികോം സേവനങ്ങള്‍ക്ക് പണം നല്‍കാൻ ഉപഭോക്താക്കള്‍ തയ്യാറാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

സാങ്കേതിക തകരാർ; പറന്നുയരുന്നതിന് തൊട്ട് മുൻപ് സുനിത വില്യംസിന്റെ ബഹിരാകാശയാത്ര മാറ്റിവെച്ചു.

ബോയിംഗിൻ്റെ പുതിയ സ്റ്റാർലൈനർ സ്‌പേസ് ക്യാപ്‌സ്യൂളിൻ്റെ ഏറെ നാളായി കാത്തിരുന്ന ആദ്യ ക്രൂഡ് ടെസ്റ്റ് ഫ്‌ളൈറ്റ് സാങ്കേതിക പ്രശ്‌നത്തെ തുടർന്ന് ചൊവ്വാഴ്ച നിർത്തിവച്ചു. റോക്കറ്റിൻ്റെ ഒരു വാൽവിലെ തകരാർ കാരണമാണ് മാറ്റിവെക്കുന്നതെന്ന് നാസ വെബ്‌കാസ്റ്റിലൂടെ അറിയിച്ചു.

വിക്ഷേപണത്തിന് രണ്ട് മണിക്കൂര്‍ മുമ്പാണ് തകരാര്‍ കണ്ടെത്തിയത്. യാത്രികരായ സുനിത വില്യംസും ബുച്ച് വിൽമോറും വിക്ഷേപണത്തിനായി പേടകത്തിൽ പ്രവേശിച്ചിരുന്നു. വിക്ഷേപണം മാറ്റിവെച്ചതോടെ ഇവരെ പേടകത്തില്‍ നിന്ന് തിരിച്ചിറക്കി. രണ്ടാമത്തെ വിക്ഷേപണ ശ്രമത്തിനായി കാപ്‌സ്യൂളിൽ നിന്ന് സാങ്കേതിക വിദഗ്ധർ അവരെ സഹായിക്കും.

ഒരു ദശാബ്ദത്തോളമായി ഒരു കൊമേഴ്‌സ്യൽ ക്രൂ ഫ്ലൈറ്റിനായി കാത്തിരിക്കുന്ന സുനിത വില്യംസ് ബഹിരാകാശ വാഹന വികസനത്തിലെ വിപുലമായ അനുഭവം കാരണം 2015 ൽ പ്രോഗ്രാമിലേക്ക് ആദ്യം നിയോഗിക്കപ്പെട്ടു. പിന്നീട് 2022-ൽ CFT മിഷനിലേക്ക് അവരെ നിയമിച്ചു.
ദൗത്യത്തിനായി ലഭ്യമായ അടുത്ത ലോഞ്ച് വിൻഡോ ചൊവ്വാഴ്ച രാത്രിയാണ്. എന്നാൽ രണ്ടാമത്തെ വിക്ഷേപണ ശ്രമം എപ്പോൾ നടത്തുമെന്ന് നിലവിൽ തീരുമാനമെടുത്തിട്ടില്ല.
ഏകദേശം 10 ദിവസത്തെ ദൗത്യത്തിൽ വിൽമോറും സുനിതയും സ്റ്റാർലൈനറിൻ്റെ സംവിധാനങ്ങളും കഴിവുകളും സമഗ്രമായി പരിശോധിക്കും. ബഹിരാകാശ നിലയത്തിലേക്കുള്ള പ്രവർത്തന ക്രൂ ഫ്ലൈറ്റ് ആരംഭിക്കുന്നതിന് ബഹിരാകാശ പേടകത്തിന് വഴിയൊരുക്കും.

ഗൂഗിളിനെ തോല്‍പ്പിക്കാൻ സ്വന്തമായി സെർച്ച്‌ എഞ്ചിൻ അവതരിപ്പിക്കാൻ ഒരുങ്ങി ചാറ്റ് ജിപിടി സൃഷ്ടാക്കൾ.

നേരത്തെ ചാറ്റ്ജിപിടി ഗൂഗിള്‍ സെർച്ച്‌ എഞ്ചിന് ഭീഷണിയാവുമെന്ന പ്രവചനമുണ്ടായിരുന്നു. നേരിട്ട് ഗൂഗിളിനോട് മത്സരിക്കാനാണ് മൈക്രോസോഫ്റ്റിന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഓപണ്‍എ.ഐയുടെ തീരുമാനം.

പ്രമുഖ സെർച്ച്‌ എൻജിൻ പ്ലാറ്റ്‌ഫോമായ ഗൂഗിളിനെ തോല്‍പ്പിക്കാൻ സ്വന്തമായി സെർച്ച്‌ എഞ്ചിൻ ആണ് ചാറ്റ് ജിപിടി സൃഷ്ടാക്കളായ ഓപ്പണ്‍എഐ അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. 
അനലിസ്റ്റായ ജിമ്മി ആപ്പിള്‍സാണ് ഓപണ്‍എ.ഐയുടെ പുതിയ നീക്കത്തെ കുറിച്ചുള്ള സൂചന നല്‍കിയത്. അതേസമയം ഓപണ്‍എഐ ഇത് സ്ഥിരീകരിച്ചിട്ടില്ല. മെയ് ഒമ്ബതിന് ഓപണ്‍എഐ ഒരു പരിപാടി സംഘടിപ്പിക്കുന്നുണ്ടെന്നും അവിടെ വെച്ച്‌ പുതിയ ഉല്പന്നങ്ങള്‍ പ്രഖ്യാപിക്കുമെന്നും ജിമ്മി എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. ഗൂഗിളിന്റെ ഐഒ കോണ്‍ഫറന്‍സ് നടക്കാനിരിക്കെയാണ് ഈ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

ജനുവരിയില്‍ ആരംഭിക്കുന്ന ഒരു ഇവന്റിന് വേണ്ടിയുള്ള ടീമിനായുള്ള ഓപണ്‍എ.ഐയുടെ സമീപകാല നിയമനങ്ങളാണ് ഊഹാപോഹങ്ങള്‍ക്ക് ആക്കം കൂട്ടുന്നത്. ജനുവരിയില്‍ ഓപണ്‍എഐ ഒരു ഇവന്റ് മാനേജ്മെന്റ് ടീമിനെ നിയമിക്കാനുള്ള ശ്രമത്തിലായിരുന്നുവെന്നും കഴിഞ്ഞ മാസം ഒരു ഇവന്റ് മാനേജറെ നിയമിച്ചുവെന്നും ജിമ്മി പറയുന്നു. ഇത് ഓപണ്‍എഐ സ്വന്തം പരിപാടികള്‍ സംഘടിപ്പിക്കാന്‍ ഒരുങ്ങുന്നതിന്റെ സൂചനയായി ജിമ്മി വിലയിരുത്തുന്നു. അതുപോലെ ജൂണില്‍ സംഘടിപ്പിക്കുന്ന മറ്റൊരു പരിപാടിയില്‍ പുതിയ എഐ അവർ മോഡല്‍ അവതരിപ്പിച്ചേക്കുമെന്നും ജിമ്മി പറഞ്ഞു.
ഏപ്രില്‍ 24 മുതല്‍ അമ്ബതിലേറെ പുതിയ സബ്‌ഡൊമൈനുകള്‍ ഓപ്പണ്‍ എഐ നിര്‍മിച്ചിട്ടുണ്ട്. അഭ്യൂഹങ്ങള്‍ ശരിയാണെങ്കില്‍ മേയ് 14ന് ഗൂഗിളിന്റെ എ.ഐ കോണ്‍ഫറൻസ് നടക്കുന്നതിന് മുമ്ബായി തന്നെ ഗൂഗിള്‍ സെര്‍ച്ചിന് പകരം ഓപണ്‍എഐ സ്വന്തം സെര്‍ച്ച്‌ എഞ്ചിന്‍ അവതരിപ്പിച്ചേക്കുമെന്നും ജിമ്മി പറയുന്നു.

സുന്ദര്‍ പിച്ചൈ ഗൂഗിളിൽ നിന്ന് പുറത്തേക്കോ? 'വമ്പന്‍ പണി'യായി ജെമിനിയും ബാര്‍ഡും

ചാറ്റ്ജിപിടിയോട് മത്സരിക്കാന്‍ ഗൂഗിള്‍ അവതരിപ്പിച്ചതാണ് ബാര്‍ഡ്, ജെമിനി ചാറ്റ്ബോട്ടുകള്‍ എന്നിവ. എന്നാല്‍ ഇവ പരാജയം നേരിട്ടതിനെ തുടര്‍ന്നാണ് വിമര്‍ശനങ്ങള്‍ ഉയരുന്നത്.  



എഐ ചാറ്റ്‌ബോട്ട് മത്സരത്തില്‍ കമ്പനിക്ക് മുന്നേറാന്‍ സാധിക്കാതെ വരുന്നതോടെ സുന്ദര്‍ പിച്ചൈയുടെ സ്ഥിതി പരുങ്ങലിലാണെന്ന് സൂചനകള്‍. ഓപ്പണ്‍ എഐ അവതരിപ്പിച്ച ചാറ്റ്ജിപിടിയോട് മത്സരിക്കാന്‍ ഗൂഗിള്‍ അവതരിപ്പിച്ചതാണ് ബാര്‍ഡ്, ജെമിനി ചാറ്റ്ബോട്ടുകള്‍ എന്നിവ. എന്നാല്‍ ഇവ പരാജയം നേരിട്ടതിനെ തുടര്‍ന്നാണ് വിമര്‍ശനങ്ങള്‍ ഉയരുന്നത്.  

ബാര്‍ഡിന്റെ പരിമിതികള്‍ മറികടക്കുന്ന അത്യാധുനിക ചാറ്റ്ബോട്ടാണ് ജെമിനി എന്നാണ് കമ്പനിയുടെ പറയുന്നത്. എന്നാല്‍ അതിനുണ്ടായ പിഴവുകളും വസ്തുതാപരമായ പിശകുകളും കമ്പനിയെ പിന്നോട്ടടിച്ചിരിക്കുകയാണ്. വിമര്‍ശനങ്ങളെ തുടര്‍ന്ന് ജെമിനി ചാറ്റ്ബോട്ടില്‍ നിന്ന് ഇമേജ് ജനറേഷന്‍ സംവിധാനം പിന്‍വലിക്കേണ്ടതായി വന്നതായാണ് സൂചന. ഇതിനു പിന്നാലെ ഗൂഗിള്‍ പരിഹസിക്കപ്പെട്ടിട്ടുമുണ്ട്. വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള ഗൂഗിളിന് പുതുതായി എത്തിയ ഓപ്പണ്‍ എഐയോട് ഒന്നും മത്സരിക്കാനാവുന്നില്ല എന്ന തരത്തിലാണ് വിമര്‍ശനങ്ങള്‍ ഉയരുന്നത്.

ബിസിനസ് ഇന്‍സൈഡറിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ഗൂഗിള്‍ മേധാവി സ്ഥാനമൊഴിയണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. സുന്ദര്‍ പിച്ചൈ ആല്‍ഫബെറ്റിന്റെ മേധാവി സ്ഥാനത്ത് ഇരുന്നാല്‍ മതിയെന്നും ഗൂഗിളിന്റെ സിഇഒ സ്ഥാനത്തേക്ക് മറ്റൊരാളെ പരിഗണിക്കുന്നതാണ് നല്ലതെന്നുമുള്ള അഭിപ്രായങ്ങളും ഉയരുന്നുണ്ട്. മുന്‍പ് ജെമിനിയുടെ മുന്‍ഗാമിയായ ബാര്‍ഡ് ചാറ്റ്ബോട്ട് അവതരിപ്പിക്കുന്ന സമയത്ത് ജെയിംസ് വെബ്ബ് ദൂരദര്‍ശിനിയുമായി ബന്ധപ്പെട്ട ചോദ്യത്തിന് തെറ്റായ മറുപടി നല്‍കിയത് ചര്‍ച്ചയായിരുന്നു. 

നിര്‍മാണം പൂര്‍ത്തിയാകാത്ത ഉല്പന്നങ്ങള്‍ ഗൂഗിള്‍ തിരക്ക് പിടിച്ച് വിപണിയില്‍ ഇറക്കുകയാണെന്ന ആക്ഷേപവും നിലവില്‍ ഉയരുന്നുണ്ട്. എഐ മത്സരത്തില്‍ പരാജയപ്പെടാതിരിക്കാന്‍ സ്റ്റാര്‍ട്ട്അപ്പിന്റെ നിലവാരത്തിലേക്ക് കമ്പനി താഴുകയാണെന്ന വിമര്‍ശനവും ഇതോടൊപ്പം ഉയര്‍ത്തുന്നുണ്ട്. നിലവില്‍ പിച്ചൈയെ സ്റ്റീവ് ബാള്‍മറിനോടും താരതമ്യം ചെയ്യുന്നവരാണ് പലരും. 2000ന്റെ തുടക്കത്തില്‍ സ്മാര്‍ട്ഫോണ്‍ രംഗത്ത് ഗൂഗിളിനോടും ആപ്പിളിനോടും പരാജയപ്പെട്ട മൈക്രോസോഫ്റ്റിന്റെ അന്നത്തെ സിഇഒയാണ് സ്റ്റീവ് ബാള്‍മറിനോ. അന്ന് ഐഒഎസുമായി ആപ്പിളും ആന്‍ഡ്രോയിഡുമായി ഗൂഗിളുമാണ് വിപണി പിടിച്ചടക്കിയത്. 

ഗൂഗിളിന്റെയും മാതൃസ്ഥാപനമായ ആല്‍ഫബെറ്റിന്റേയും തലപ്പത്തേക്ക് വരുന്ന ആദ്യ ഇന്ത്യക്കാരന്‍ കൂടിയാണ് സുന്ദര്‍ പിച്ചൈ. 

വന്‍ നീക്കവുമായി അംബാനിയും സംഘവും; ചാറ്റ്ജിപിടിയെ നേരിടാന്‍ 'ഹനൂമാന്‍'

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെയും ഇന്ത്യയിലെ തന്നെ മറ്റ് എട്ട് മുന്‍നിര സര്‍വകലാശാലകളുടെയും പിന്തുണയുള്ള 'ഭാരത് ജിപിടി' എന്ന കണ്‍സോര്‍ഷ്യമാണ് ഈ എഐ മോഡലിന് പിന്നിലുള്ളത്.


ചാറ്റ്ജിപിടിയെ നേരിടാന്‍ പുതിയ എഐ മോഡല്‍ അവതരിപ്പിക്കാന്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ബ്ലൂംബെര്‍ഗാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. മാര്‍ച്ചോടെ പുതിയ എഐ മോഡല്‍ അവതരിപ്പിക്കാന്‍ റിലയന്‍സ് ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. ഹനൂമാന്‍ എന്ന പേരിലാണ് പുതിയ എഐ മോഡല്‍ മാര്‍ച്ചില്‍ അവതരിപ്പിക്കുക. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെയും ഇന്ത്യയിലെ തന്നെ മറ്റ് എട്ട് മുന്‍നിര സര്‍വകലാശാലകളുടെയും പിന്തുണയുള്ള 'ഭാരത് ജിപിടി' എന്ന കണ്‍സോര്‍ഷ്യമാണ് ഈ എഐ മോഡലിന് പിന്നിലുള്ളത്. കഴിഞ്ഞ ദിവസം മുംബൈയില്‍ നടന്ന ടെക്ക് കോണ്‍ഫറന്‍സില്‍ എഐ മോഡല്‍ അവതരിപ്പിച്ചെന്നാണ് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 

22 ഇന്ത്യന്‍ ഭാഷകളിലായി പരിശീലിപ്പിച്ചെടുത്ത ഇന്‍ഡിക് ലാര്‍ജ് ലാംഗ്വേജ് മോഡല്‍ പരമ്പരയാണ് ഹനൂമാന്‍ എന്ന പേരില്‍ പുറത്തിറങ്ങുന്ന എഐ. ഐഐടി മുംബൈയുടെ നേതൃത്വത്വത്തിലുള്ള ഭാരത് ജിപിടിയുമായി സഹകരിച്ച് സീതാ മഹാലക്ഷ്മി ഹെല്‍ത്ത് കെയര്‍ ആണ് ഇത് കോണ്‍ഫറന്‍സില്‍ അവതരിപ്പിച്ചത്. മാര്‍ച്ചിലാകും ഇത് ഔദ്യോഗികമായി പുറത്തിറക്കുക എന്നാണ് സൂചന. ഓപ്പണ്‍ സോഴ്സ് ആയാണ് ഇത് പുറത്തിറക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ടെക്സ്റ്റ് ടു ടെക്സ്റ്റ്, ടെക്സ്റ്റ് ടു സ്പീച്ച്, ടെക്സ്റ്റ് ടു വീഡിയോ തുടങ്ങിയവയൊക്കെ നിരവധി ഭാഷകളില്‍ ചെയ്യാന്‍ ഹനൂമാന്‍ എന്ന എഐ മോഡലിന് ചെയ്യാനാകും. ഇതിന്റെ ഒരു വീഡിയോയും കോണ്‍ഫറന്‍സില്‍ പങ്കുവെച്ചിരുന്നുവെന്നാണ് സൂചന. പദ്ധതി വിജയിച്ചാല്‍ എഐ രംഗത്ത് ഇന്ത്യ നടത്തുന്ന വന്‍ മുന്നേറ്റമായി ഇത് മാറും. ആരോഗ്യം, സര്‍ക്കാര്‍ സേവനങ്ങള്‍, ധനകാര്യം, വിദ്യാഭ്യാസം എന്നീ മേഖലകള്‍ കേന്ദ്രീകരിച്ച് എഐ മോഡല്‍ ഉപയോഗപ്പെടുത്താനാണ് ഭാരത് ജിപിടിയുടെ പദ്ധതി. 11 ഭാഷകളിലായി ഇത് ലഭ്യമാക്കാനും പദ്ധതിയുണ്ട്. രാജ്യത്തെ പല ഐഐടികളും, റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡ്, കേന്ദ്രസര്‍ക്കാര്‍ എന്നിവര്‍ ചേര്‍ന്നാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്.



പരിഷ്കാരി തന്നെ! വാട്സ് ആപ്പിൽ വന്ന പുതിയ മാറ്റങ്ങൾ അറിഞ്ഞായിരുന്നോ...; ഇനി 'അക്കമിട്ട്' തന്നെ കാര്യങ്ങൾ പറയാം

ഐഒഎസ്, ആൻഡ്രോയിഡ്, വെബ്, മാക് ഡെസ്‌ക്‌ടോപ്പ് ആപ്പുകളിൽ ഈ ഫീച്ചർ ലഭ്യമാണ്. പുതിയ ഫീച്ചറിലൂടെ ഉപയോക്താക്കൾക്ക് അവരുടെ ഇഷ്ടത്തിനനുസരിച്ച് മെസെജുകൾ പരിഷ്കരിച്ച് മറ്റുള്ളവർക്ക് അയക്കാനാകും


പുതിയ ടെക്സ്റ്റ് ഫോർമാറ്റിങ് ഓപ്ഷനുകൾ അവതരിപ്പിച്ചിരിക്കുകയാണ് വാട്ട്സ് ആപ്പ്. ബോൾഡ്, ഇറ്റാലിക്, സ്ട്രൈക്ക്ത്രൂ, മോണോസ്പേസ് എന്നീ ഓപ്ഷനുകൾക്ക് പിന്നാലെയാണ് ഈ അപ്ഡേഷൻ. ബുള്ളറ്റഡ് ലിസ്റ്റ്, നമ്പർ ലിസ്റ്റ്, ബ്ലോക്ക് ക്വോട്ട്, ഇൻലൈൻ കോഡ് എന്നിവയാണ് പുതിയ ഓപ്ഷനുകൾ. മെറ്റാ സിഇഒ മാർക്ക് സക്കർബർഗ് തന്റെ വാട്ട്സ് ആപ്പ് ചാനലിലൂടെയാണ് ഈ ഫീച്ചറുകൾ പരിചയപ്പെടുത്തിയിരിക്കുന്നത്. 

ഐഒഎസ്, ആൻഡ്രോയിഡ്, വെബ്, മാക് ഡെസ്‌ക്‌ടോപ്പ് ആപ്പുകളിൽ ഈ ഫീച്ചർ ലഭ്യമാണ്. പുതിയ ഫീച്ചറിലൂടെ ഉപയോക്താക്കൾക്ക് അവരുടെ ഇഷ്ടത്തിനനുസരിച്ച് മെസെജുകൾ പരിഷ്കരിച്ച് മറ്റുള്ളവർക്ക് അയക്കാനാകും. സിമ്പിൾ ഷോട്ട് കട്ടുകൾ ഉപയോഗിച്ച് ചെയ്യാനാവുന്നതാണ് പുതിയ ടെക്സ്റ്റ് ഫോർമാറ്റിങ് ഓപ്ഷൻ. ഇതിൽ ബുള്ളറ്റഡ് ലിസ്റ്റ് ഉപയോഗിച്ച് സന്ദേശങ്ങൾ പട്ടികയായി ചിട്ടപ്പെടുത്തി അയക്കാൻ സഹായിക്കുന്ന ഫീച്ചറാണിത് എന്ന പ്രത്യേകതയുമുണ്ട്. ബുള്ളറ്റ് ചെയ്യാൻ ഉദ്ദേശിക്കുന്ന മെസെജിന് മുമ്പായി കീബോർഡിലുള്ള  '-' ചിഹ്നം ഉപയോഗിച്ച് ഡെസ്ക്‌ടോപ്പിൽ Shift+Enter കൊടുക്കണം. '-' ചിഹ്നത്തിനും ടെക്‌സ്‌റ്റിനും ഇടയിൽ ഒരു സ്‌പെയ്‌സ് നൽകണം. അത് അടുത്ത ബുള്ളറ്റ് പോയിൻ്റ് സ്വയം ക്രിയേറ്റ് ചെയ്യും.

മെസെജുകൾ  അക്കമിട്ട് അയയ്ക്കാൻ അനുവദിക്കുന്ന ഫീച്ചറാണ് നമ്പർ ലിസ്റ്റ്. ബുള്ളറ്റഡ് ലിസ്റ്റിന് സമാനമാണ് ഇത്.  അക്കങ്ങളാണ് ഇതിനെ വ്യത്യസ്തമാക്കുന്നത്. 1, 2, 3 എന്ന ക്രമത്തിൽ അക്കങ്ങൾ ഇട്ട് മെസെജ് ടൈപ്പ് ചെയ്ത് ഡെസ്ക്‌ടോപ്പിൽ Shift+Enter നൽകിയാൽ സ്വയമേവ അടുത്ത നമ്പറിലേക്ക് സന്ദേശം ക്രമീകരിക്കാനാവും.

പ്രധാനപ്പെട്ട ടെക്‌സ്‌റ്റ് ഹൈലൈറ്റ് ചെയ്യാനും മെസെജുകളിൽ അത് കൂടുതൽ ശ്രദ്ധേയമാക്കാനും അനുവദിക്കുന്നതാണ് ബ്ലോക്ക് ക്വോട്ട്. ഒരു സ്പേസ് നൽകിയ ശേഷം കീബോർഡിലുള്ള '>' ചിഹ്നം ടൈപ്പ് ചെയ്‌ത് മെസെജ് അയയ്ക്കാം.മെസെജുകൾ ഹൈലൈറ്റ് ചെയ്യാൻ ഇൻലൈൻ കോഡ് ഉപയോഗിക്കാനാവും. എന്താണോ അയക്കാനുള്ളത് അവയ്ക്ക് ശേഷവും മുൻപും ` ചിഹ്നം ഉപയോഗിക്കണമെന്ന് മാത്രം.

'ജാഗ്രത പാലിച്ചാൽ കാശ് കൈയിലിരിക്കും, അല്ലെങ്കിൽ അവർ കൊണ്ടുപോകും'; എടിഎം ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്

ആദ്യ ഒരു മണിക്കൂറിനുള്ളില്‍ വിവരം അറിയിച്ചാല്‍ പണം തിരിച്ചു പിടിക്കാനുള്ള സാധ്യത കൂടുതലാണെന്നും പൊലീസ് അറിയിച്ചു. 


സൈബര്‍ തട്ടിപ്പുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ എടിഎം കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വിവരിച്ച് കേരളാ പൊലീസ്. ജാഗ്രത പാലിച്ചാല്‍ മാത്രമേ തട്ടിപ്പുകളില്‍ നിന്ന് രക്ഷപ്പെടാന്‍ സാധിക്കൂയെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി. ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പില്‍ പെട്ടാല്‍ ഉടന്‍ 1930ല്‍ വിളിക്കുക. ആദ്യ ഒരു മണിക്കൂറിനുള്ളില്‍ വിവരം അറിയിച്ചാല്‍ പണം തിരിച്ചു പിടിക്കാനുള്ള സാധ്യത കൂടുതലാണെന്നും പൊലീസ് അറിയിച്ചു. 

എടിഎം കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്: എടിഎം കാര്‍ഡ് ഉപയോഗിക്കുന്നതിന് ആവശ്യമായ പിന്‍ നമ്പര്‍ എവിടെയും എഴുതി സൂക്ഷിക്കാന്‍ പാടില്ല. പിന്‍ നമ്പര്‍ ഓര്‍മ്മയില്‍ മാത്രം സൂക്ഷിക്കുന്നതാണ് ഉചിതം. നിശ്ചിത ഇടവേളകളില്‍ പിന്‍ നമ്പര്‍ മാറ്റണം. നമ്പര്‍ മറ്റാരെങ്കിലും മനസിലാക്കി എന്ന് സംശയം തോന്നിയാലും പിന്‍ നമ്പര്‍ മാറ്റുക. പെട്ടെന്ന് ഓര്‍ത്തിരിക്കാന്‍ കഴിയുന്നതും മറ്റുള്ളവര്‍ക്ക് ഊഹിക്കാന്‍ കഴിയുന്നതുമായ നമ്പറുകള്‍ പിന്‍ നമ്പറാക്കരുത്. വാഹനത്തിന്റെ നമ്പര്‍, ജനനത്തീയതി എന്നിവയും പിന്‍ നമ്പര്‍ ആക്കരുത്. കടകളിലും എടിഎം കൗണ്ടറുകളിലും കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ അപരിചിതരുടെ സഹായം തേടാന്‍ പാടില്ല. എടിഎം കൗണ്ടറില്‍ കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ നിങ്ങള്‍ അല്ലാതെ മറ്റാരും ഉണ്ടാകുന്നത് ഉചിതമല്ല, മറ്റാരും ഇല്ലെന്ന് ഉറപ്പാക്കുന്നത് നല്ലതാണ്. എടിഎം പിന്‍ നമ്പര്‍, കാര്‍ഡ് വെരിഫിക്കേഷന്‍ വാല്യൂ, കാര്‍ഡ് വെരിഫിക്കേഷന്‍ കോഡ്, കാര്‍ഡ് വെരിഫിക്കേഷന്‍ ഡിജിറ്റ്, ഒടിപി മുതലായവ ഒരു കാരണവശാലും ആരുമായി പങ്കുവയ്ക്കരുത്. ബാങ്ക് ഒരിക്കലും ഇത്തരം കാര്യങ്ങള്‍ ആവശ്യപ്പെടില്ലെന്ന് മനസിലാക്കണം. കാലാവധി കഴിഞ്ഞാല്‍ എടിഎം കാര്‍ഡ് മുറിച്ച് നശിപ്പിക്കണം. എടിഎം ഇടപാടുകളില്‍ എന്തെങ്കിലും സംശയം തോന്നിയാല്‍ ഉടന്‍ തന്നെ ബാങ്കിനെയോ കസ്റ്റമര്‍ കെയര്‍ നമ്പറിലോ ബന്ധപ്പെടുക. 

പി-ഹണ്ട്: പത്തുപേര്‍ പിടിയില്‍

സൈബര്‍ ലോകത്ത് കുട്ടികളുടെ ലൈംഗികദൃശ്യങ്ങള്‍ ശേഖരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ കണ്ടെത്താനായി വിവിധ ജില്ലകളില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ 10 പേര്‍ അറസ്റ്റിലായി. പി - ഹണ്ട് എന്ന പേരില്‍ നടത്തിയ റെയ്ഡില്‍ 46 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ദൃശ്യങ്ങള്‍ ശേഖരിക്കാന്‍ ഉപയോഗിച്ച 123 ഇലക്ട്രോണിക് ഉപകരണങ്ങള്‍ പിടിച്ചെടുത്തു. ആലപ്പുഴയിലും എറണാകുളം റൂറലിലും ഒരാള്‍ വീതവും ഇടുക്കിയിലും കൊച്ചി സിറ്റിയിലും രണ്ടുപേര്‍ വീതവും മലപ്പുറത്ത് നാലു പേരുമാണ് അറസ്റ്റിലായത്. സംസ്ഥാന വ്യാപകമായി 389 കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയതെന്ന് പൊലീസ് അറിയിച്ചു.

ഓപ്പണ്‍എഐയില്‍ നിന്ന് സാം പുറത്ത്, മിറ മൊറാട്ടി ഇടക്കാല സിഇഒ; ഞെട്ടിച്ച് തീരുമാനങ്ങള്‍

കഴിഞ്ഞ നവംബറിലാണ് 38കാരനായ സാമിന്റെ നേതൃത്വത്തില്‍ ഓപ്പണ്‍ എഐ ചാറ്റ്ജിപിടി അവതരിപ്പിച്ചത്.



ന്യൂയോര്‍ക്ക്: ചാറ്റ്ജിപിടിക്ക് പിന്നില്‍ പ്രവര്‍ത്തിച്ച സാം ആള്‍ട്ട്മാനെ ഓപ്പണ്‍എഐ കമ്പനി സിഇഒ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തു. ഓപ്പണ്‍എഐയെ മുന്നോട്ട് നയിക്കാന്‍ സാമിന് ഇനി സാധിക്കുമെന്ന് കരുതുന്നില്ലെന്ന് വ്യക്തമാക്കി കൊണ്ടാണ് കമ്പനി ബോര്‍ഡ് തീരുമാനം. ബോര്‍ഡുമായുള്ള ആശയവിനിമയത്തില്‍ സാം ആള്‍ട്ട്മാന്‍ സ്ഥിരത പുലര്‍ത്തിയിരുന്നില്ലെന്നും അദ്ദേഹത്തിന്റെ കഴിവില്‍ ബോര്‍ഡിന് വിശ്വാസം നഷ്ടപ്പെട്ടതോടെയാണ് പുറത്താക്കല്‍ തീരുമാനമെന്നും കമ്പനി അറിയിച്ചു.

ഓപ്പണ്‍എഐയുടെ ചീഫ് ടെക്‌നോളജി ഓഫീസര്‍ മിറ മൊറാട്ടിയാണ് ഇടക്കാല സിഇഒയെന്നും കമ്പനി അറിയിച്ചു. അല്‍ബേനിയക്കാരിയായ മിറ ഉടന്‍ തന്നെ ഇടക്കാല സിഇഒ ആയി ചുമതലയേല്‍ക്കും.

അതേസമയം, പുറത്താക്കലില്‍ പ്രതികരിച്ച് സാം രംഗത്തെത്തി. ചാറ്റ്ജിപിടിയില്‍ പ്രവര്‍ത്തിച്ച കാലത്ത് വ്യക്തിപരമായി വലിയ രീതിയിലും സമൂഹത്തില്‍ ചെറിയ തോതിലും ഉണ്ടാക്കിയ മാറ്റത്തില്‍ സന്തോഷമുണ്ടെന്നും അക്കാലത്ത് ഒപ്പം പ്രവര്‍ത്തിച്ചവരോട് നന്ദിയും കടപ്പാടും ഉണ്ടെന്നുമാണ് സാം പ്രതികരിച്ചത്. ഓപ്പണ്‍എഐയുടെ ഏറ്റവും വലിയ പങ്കാളികളായ മൈക്രോസോഫ്റ്റും സംഭവത്തില്‍ പ്രതികരിച്ചിട്ടുണ്ട്. ഓപ്പണ്‍ എഐയുമായുള്ള സഹകരണം ശക്തമായി തുടരും എന്നാണ് മൈക്രോസോഫ്റ്റ് സിഇഒ സത്യ നദേല്ല എക്‌സില്‍ പോസ്റ്റ് ചെയ്തത്. 

കഴിഞ്ഞ നവംബറിലാണ് 38കാരനായ സാമിന്റെ നേതൃത്വത്തില്‍ ഓപ്പണ്‍എഐ ചാറ്റ്ജിപിടി എഐ ചാറ്റ്‌ബോട്ട് അവതരിപ്പിച്ചത്. ടെക് ലോകത്തെ സെന്‍സേഷനായി മാറിയ സാം ചാറ്റ്ജിപിടി എന്ന സംവിധാനത്തിന്റെ മുഖം തന്നെയായിരുന്നു. ടെക് ലോകത്ത് പെട്ടെന്ന് തന്നെ ഒരു എഐ ബൂം ആണ് ഇദ്ദേഹം സഹസ്ഥാപകനായ ചാറ്റ്ജിപിടി തുടക്കമിട്ടത്. അവതരിപ്പിച്ച് ചെറിയ കാലത്തിനുള്ളില്‍ തന്നെ സൈബര്‍ ലോകത്ത് വന്‍ തരംഗമായി മാറിയെങ്കിലും, മാസങ്ങള്‍ക്ക് ശേഷം തകര്‍ച്ചയായിരുന്നു ചാറ്റ്ജിപിടിക്ക്. ഉപയോക്താക്കളുടെ എണ്ണത്തിൽ അടക്കം വൻകുറവാണ് നേരിടേണ്ടി വന്നത്. 


ഇത് എഐ പിൻ, ടെക് ലോകത്തെ പുത്തൻ താരം, സ്‌ക്രീൻ പോലുമില്ല, പക്ഷേ പലതും നടക്കും! സ്മാർട്ട് ഫോണുകൾ ഞെട്ടുമോ?

സ്മാർട്ട്ഫോണുകളെയടക്കം വെല്ലുവിളിക്കാൻ സാങ്കേതിക ലോകത്ത് പുതിയ താരമെത്തിയിരിക്കുകയാണ്


സ്മാർട്ട്ഫോണുകൾ ഔട്ട്ഡേറ്റട് ആയി തുടങ്ങിയോ ? സംശയിക്കേണ്ട... സ്മാർട്ട്ഫോണുകളെയടക്കം വെല്ലുവിളിക്കാൻ സാങ്കേതിക ലോകത്ത് പുതിയ താരമെത്തിയിരിക്കുകയാണ്. ബ്രിട്ടീഷ് അമേരിക്കൻ ഡിസൈനറും ഹ്യുമേൻ എ ഐ എന്ന എ ഐ കമ്പനിയുടെ സഹസ്ഥാപകനും ചെയർമാനുമായ ഇമ്രാൻ ചൗദ്രിയാണ് ഇതിന് പിന്നിൽ. ആറ് മാസങ്ങൾക്ക് മുമ്പ് ടെഡിൽ (TED) സംസാരിക്കവെയാണ് അദ്ദേഹം ഒരു ഉപകരണം അവതരിപ്പിച്ചത്. സ്‌ക്രീനുകളില്ലാത്ത ഒരു പുത്തൻ സാങ്കേതിക വിദ്യയാണ് ഇത്. സ്മാർട്ട്ഫോണുകൾ ഉൾപ്പടെ വിവിധ ഉപകരണങ്ങൾക്ക് വെല്ലുവിളിയാകുന്നതാണിതെന്ന് അന്നേ ചർച്ചകളുണ്ടായിരുന്നു.

മാസങ്ങൾക്കിപ്പുറമിതാ ഹ്യുമേൻ ആ സാങ്കേതിക വിദ്യ ഔദ്യോഗികമായി അവതരിപ്പിച്ചിരിക്കുകയാണ്. 'എഐ പിൻ' എന്ന പേരിൽ. ആപ്പിളിലെ ഡിസൈനർമാരായിരുന്നു ഇമ്രാൻ ചൗദ്രിയും ബെത്തനി ബോജിയോർനോയും. ഇരുവരും ചേർന്നാണ് ഹ്യുമേൻ എ ഐ എന്ന സ്റ്റാർട്ട് അപ്പിന് തുടക്കമിട്ടിരിക്കുന്നത്. സ്മാർട്‌ഫോണിന് പകരം ഉപയോ​ഗിക്കാവുന്ന സാങ്കേതിക വിദ്യയാണ് എ ഐ പിൻ എന്നാണ് ഹ്യുമേൻ പറയുന്നത്. ഇതിന് ഡിസ്‌പ്ലേയുണ്ടാകില്ല എന്നതാണ് പ്രത്യേകത. പകരം ഒരു നീല പ്രൊജക്ടർ ആണുള്ളത്. ഉപഭോക്താക്കൾക്ക് ശബ്ദനിർദേശങ്ങളിലൂടെയും കൈകളുടെ ചലനത്തിലൂടെയുമാണ് ഈ ഉപകരണത്തെ നിയന്ത്രിക്കേണ്ടത്. എ ഐ സാങ്കേതിക വിദ്യകളുടെ സഹായത്തോടെയാണ് ഇത് നിർമിച്ചിരിക്കുന്നത്.

എക്ലിപ്‌സ്, ലൂണാർ, ഇക്വിനോക്‌സ് എന്നീ മൂന്ന് കളർ ഓപ്ഷനുകളിലാണ് പുറത്തിറക്കിയിരിക്കുന്നത്. 699 ഡോളറാണ് (ഏകദേശം 58212 രൂപ) യാണ് ഇതിന്റെ വില. കൂടാതെ 25 ഡോളറിന്റെ (2082 രൂപ) പ്രതിമാസ സബ്‌സ്‌ക്രിപ്ഷനും ഉണ്ട്. ഒരു കംപ്യൂട്ടറും ഒരു ബാറ്ററി ബൂസ്റ്ററും എന്നിങ്ങനെ രണ്ട് ഭാ​ഗങ്ങളാണ് ഇതിനുള്ളത്. കംപ്യൂട്ടറിനുള്ളിലെ ചെറിയ ബാറ്ററിയ്ക്ക് വേണ്ട എനർജി നൽകുകയാണ് ബൂസ്റ്ററിന്റെ ജോലി. 24 മണിക്കൂർ വരെ ഇത് ഉപയോഗിക്കാം.

ബാറ്ററി ബൂസ്റ്ററിനെ വസ്ത്രത്തിനുള്ളിലും കംപ്യൂട്ടറിനെ പുറത്തുമായാണ് സ്ഥാപിക്കുക. ഒന്നിലധികം ബാറ്ററികൾ മാറ്റി ഉപയോഗിക്കാം. ​ഗൂ​ഗിൾ അസിസ്റ്റന്റ്, അലക്സ എന്നിവയെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന സ്മാർട്ട് സ്പീക്കറുകളുമായി എഐ പിന്നിനെ ഉപമിക്കാം. വോയ്‌സ് ട്രാൻസിലേറ്റർ ഉപകരണമായും എ ഐ പിൻ ഉപയോഗിക്കാനാവും. ശബ്ദം, സ്പർശനം, വിരലുകളുടെ ചലനം, ലേസർ ഇങ്ക് ഡിസ്‌പ്ലേ എന്നിവയാണ് ഉപയോക്താവിനെയും ഉപകരണത്തെയും ബന്ധിപ്പിക്കുന്നത്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ ചിപ്പ് ആണ് ഇതിലുള്ളത്. കൂടാതെ  അൾട്രൈ വൈഡ് ആർജിബി ക്യാമറയും മോഷൻ സെൻസറുകളും ഇതിലുണ്ട്.

13 വർഷത്തെ ക്രമാനുഗതമായ പരിക്രമണ ക്ഷയത്തിന് ശേഷം ERS-2 ഭൂമിയിലേക്ക്

പ്രവർത്തനത്തിനായി സൗരോർജ്ജത്തെ പ്രാഥമികമായി ആശ്രയിക്കുന്ന ഉപഗ്രഹം 2024 ഫെബ്രുവരി പകുതിയോടെ ഭൂമിയുടെ അന്തരീക്ഷത്തിൽ പ്രവേശിക്കുമെന്നു പ്രതീക്ഷിക്കുന്നു




European satellite to crash on Earth: പതിനാറു വർഷം ഭൂമിയെ നീരീക്ഷിച്ച ശേഷം യൂറോപ്യൻ റിമോട്ട് സെൻസിംഗ് ഉപഗ്രഹമായ (European Remote Sensing satellite) ERS-2 ഭൂമിയിലേക്ക് തിരിച്ചെത്തുന്നു. 13 വർഷത്തെ ക്രമാനുഗതമായ പരിക്രമണ ക്ഷയത്തിന് (gradual orbital decay) ശേഷമാണ് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക്  ERS-2 ഇറങ്ങാൻ ഒരുങ്ങുന്നത്.

ERS-1ന് പിൻഗാമിയായി 1995ൽ വിക്ഷേപിച്ച ERS-2 ഭൂമിയെക്കുറിച്ചും കലാവസ്ഥവത്യാനത്തെ കുറിച്ചും പഠിക്കാനായിരുന്നു ലക്ഷ്യമിട്ടത്. 2011-ൽ യൂറോപ്യൻ ബഹിരാകാശ ഏജൻസി (ESA) ERS-2ന്റെ പ്രവർത്തനം അവസാനിപ്പിച്ചിരുന്നു. പിന്നീട് ബഹിരാകാശ അവശിഷ്ടങ്ങൾ കുറയ്ക്കാനുള്ള ഉപായങ്ങൾക്ക് അനുസൃതമായി ഒരു നിയന്ത്രിത പരിക്രമണ പ്രക്രിയ ആരംഭിച്ചു.

പ്രവർത്തനത്തിനായി സൗരോർജ്ജത്തെ പ്രാഥമികമായി ആശ്രയിക്കുന്ന  ഉപഗ്രഹം 2024 ഫെബ്രുവരി പകുതിയോടെ ഭൂമിയുടെ അന്തരീക്ഷത്തിൽ പ്രവേശിക്കുമെന്നു പ്രതീക്ഷിക്കുന്നു. ESA-യുടെ സ്‌പേസ് ഡെബ്രിസ് ഓഫീസ് ഉപഗ്രഹത്തിൻ്റെ പാത മറ്റ് അന്താരാഷ്ട്ര പങ്കാളികളികൾക്കൊപ്പം സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.



ഇമേജിംഗ് സിന്തറ്റിക് അപ്പേർച്ചർ റഡാർ, റഡാർ ആൾട്ടിമീറ്റർ, സമുദ്ര-ഉപരിതല താപനില, കടൽക്കാറ്റ് എന്നിവ അളക്കാൻ കഴിവുള്ള സെൻസറുകൾ എന്നിവയുൾപ്പെടെ അത്യാധുനിക ഉപകരണങ്ങളുടെ സജ്ജീകരണത്തോടെയാണ് ERS-1, ERS-2 1990കളിൽ വിക്ഷേപിച്ചത്. അന്തരീക്ഷ ഓസോൺ അളക്കുന്നതിനുള്ള ഒരു സെൻസർ ERS-2ൽ അധികമായിയുണ്ട്.

ERS-2ൻ്റെ പ്രവർത്തന ജീവിതത്തിലുടനീളം, പാരിസ്ഥിതിക പ്രശ്‌നങ്ങൾ  നിരീക്ഷിക്കുന്നതിലും രേഖപ്പെടുത്തുന്നതിലും നിർണായക പങ്ക് വഹിച്ചു. ധ്രുവങ്ങളിലെ ഹിമപാളികൾ, കരയുടെ ഉപരിതലത്തിലെ മാറ്റങ്ങൾ, സമുദ്രനിരപ്പിന്റെ ഉയർച്ച, അന്തരീക്ഷ വ്യതിയാനങ്ങൾ എന്നിവയെക്കുറിച്ചുള്ള അമൂല്യമായ വിവരങ്ങളാണ് ERS-2 നൽകിയത്. ഒറ്റപ്പെട്ട പ്രദേശങ്ങളിലെ വെള്ളപ്പൊക്കത്തിനെയും ഭൂകമ്പത്തിനെയും കുറിച്ച് നിർണായക വിവരങ്ങൾ നൽകി, ദുരന്തനിവാരണത്തിലും  നിർണായകമായ പങ്കുവഹിച്ചു.

എൻവിസാറ്റ് ദൗത്യം, മെറ്റോപ്പ് കാലാവസ്ഥാ ഉപഗ്രഹങ്ങൾ, എർത്ത് എക്സ്പ്ലോറർ സയൻ്റിഫിക് റിസർച്ച് മിഷനുകൾ, കോപ്പർനിക്കസ് സെൻ്റിനൽസ് തുടങ്ങിയ ദൗത്യങ്ങൾക്കുള്ള സാങ്കേതികവിദ്യകൾകുള്ള അടിത്തറ പാകിയ ERS-2 ൻ്റെ പൈതൃകം അതിന്റെ സ്വന്തം ദൗത്യത്തിനപ്പുറമാണ്.

കോപ്പർനിക്കസ് സെൻ്റിനൽ-1 മിഷൻ്റെ റഡാറായി പരിണമിച്ച റഡാർ സാങ്കേതികവിദ്യ, ക്രയോസാറ്റ് മിഷനിലുള്ള റഡാർ ആൾട്ടിമീറ്റർ, കോപ്പർനിക്കസ് സെൻ്റിനൽ-3ലെ റേഡിയോമീറ്റർ തുടങ്ങി, ഇആർഎസ്-2 ആദ്യമായി വഹിച്ച ട്രയൽബ്ലേസിംഗ് ഉപകരണങ്ങൾ പിൻഗാമികൾ ഉപയോഗിക്കുന്നുണ്ടെന്ന് യൂറോപ്യൻ ബഹിരാകാശ ഏജൻസി പറഞ്ഞു. 

ബഹിരാകാശ അവശിഷ്ടങ്ങൾ നമ്മുടെ ഉത്തരവാദിത്വമാണെന്ന് ഓർമ്മിപ്പിക്കുമ്പോൾ ഉപഗ്രഹത്തിൻ്റെ ഭൂമിയിലേക്കുള്ള തിരിച്ചുവരവ് ഒരു യുഗത്തിൻ്റെ അവസാനത്തെ അടയാളപ്പെടുത്തുന്നു.