BREAKING NEWS
latest

728x90

header-ad

468x60

header-ad

International

International
Showing posts with label alappuzha. Show all posts
Showing posts with label alappuzha. Show all posts

മാലിന്യമുക്ത നവകേരളംആലപ്പുഴ മണ്ഡലത്തിൽ നൂറു ദിന കർമ്മ പരിപാടികളു മായി പി.പി.ചിത്തരഞ്ജൻ എംഎൽഎ

ആലപ്പുഴ സമ്പൂർണ്ണ ശുചിത്വ മണ്ഡലം പരിപാടിയുടെ രണ്ടാംഘട്ടം ഒക്ടോബർ രണ്ടിന് ആരംഭിക്കും 
. ഒക്ടോബർ 2  മുതൽ 9 വരെ  മാലിന്യ നിർമാർജ്ജന വാരമായി ആചരിക്കും. മണ്ഡലത്തിലെ പ്രധാനപ്പെട്ട കേന്ദ്രങ്ങളിൽ ജനപങ്കാളിത്തത്തോടെ ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കും. എ എസ് കനാൽ, വാടക്കനാൽ, കൊമേഴ്സ്യൽ കനാൽ എന്നീ തോടുകൾ ശുചീകരിച്ച് സംരക്ഷിക്കും. തോടുകളുടെ  ഇരുകരകളിലുമുള്ള വീട്ടുകാരുടെ സംഗമങ്ങൾ സംഘടിപ്പിച്ച് സഹകരണം ഉറപ്പാക്കും.
മണ്ഡലത്തിലെ മുഴുവൻ സ്കൂളുകളിലും ഏറോബിക് യൂണിറ്റുകൾ സ്ഥാപിക്കും.  സ്കൂളുകളിൽ ശുചിത്വ ക്ലബ്ബുകൾ രൂപീകരിച്ച് മണ്ഡലത്തിലെ മുഴുവൻ സ്കൂളുകളും ഹരിത വിദ്യാലയങ്ങൾ ആക്കി മാറ്റും. 
ശുചിത്വ പ്രവർത്തനങ്ങളിൽ  വിദ്യാർത്ഥികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിന് ചിത്രരചന,  പ്രസംഗം, ക്വിസ്  തുടങ്ങിയ മത്സരങ്ങൾ മണ്ഡലത്തിലെ വിദ്യാർത്ഥികൾക്ക് സംഘടിപ്പിക്കും. ഒക്ടോബർ രണ്ടു മുതൽ ഒൻപതു വരെയുള്ള വാരാചരണ പരിപാടിയിൽ മികച്ച നിലയിൽ പ്രവർത്തനം നടത്തുന്ന സ്കൂളുകൾക്ക് എംഎൽഎയുടെ പ്രോത്സാഹന സമ്മാനങ്ങൾ നൽകും. സർക്കാർ ഓഫീസുകൾ മറ്റു പൊതു സ്ഥാപനങ്ങൾ എന്നിവ യജ്ഞത്തിൽ പങ്കാളികളാകും. 
നൂറ് ദിന കർമ്മ പരിപാടിയുടെ ഭാഗമായുള്ള തുടർ പ്രവർത്തനങ്ങൾ പഞ്ചായത്ത്, മുൻസിപ്പൽ തലത്തിൽ സംഘടിപ്പിക്കും. മാലിന്യ നിർമ്മാർജ്ജന പ്രവർത്തനങ്ങൾ ശാസ്ത്രീയമായി പൂർണ്ണമായി നടപ്പിലാക്കിയ S N ട്രസ്റ്റ് സ്കൂളിലെ പ്രോജക്ട് 
പ്രോജക്ടിനു നേതൃത്വം നൽകിയ അദ്ധ്യാപകൻ സുദീപ് P  ദാസ്  കൈമാറി.
 ആലപ്പുഴ എസ് ഡി വി സെൻ്റിനറി ഹാളിൽ വിളിച്ചുചേർത്ത യോഗത്തിൽ ആലപ്പുഴ മുനിസിപ്പൽ ചെയർപേഴ്സൺ കെ കെ ജയമ്മ , പഞ്ചായത്ത് പ്രസിഡൻറ് മാരായ പിപി സംഗീത, സുദർശന ഭായ്,  സന്തോഷ് ലാൽ , പഞ്ചായത്തുകളുടെയും മുൻസിപ്പാലിറ്റിയിലെയും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ,  തദ്ദേശസ്ഥാപന സെക്രട്ടറിമാർ നവ കേരള മിഷൻ ജില്ലാ കോഡിനേറ്റർ രാജേഷ്, ശുചിത്വമിഷൻ ജില്ലാ കോർഡിനേറ്റർമുഹമ്മദ് കുട്ടി ആശാൻ, ബന്ധപ്പെട്ട സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ, വിവിധ സ്കൂൾ അധികൃതർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

കരുമാടി ആയുർവേദ ആശുപത്രി കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമ്മം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിച്ചു

അമ്പലപ്പുഴ

ആരോഗ്യ രംഗത്തെ മിയച്ച പ്രവർത്തനങ്ങൾ കൊണ്ട് നീതി ആയോഗിൻ്റെ പട്ടികയിൽ  കേരളം മുൻപന്തിയിലാണങ്കിലും എന്നാൽ ജീവിതശൈലീ രോഗങ്ങളെ നേരിടുന്ന കാര്യത്തിൽ സംസ്ഥാനം വെല്ലുവിളി നേരിടുകയാണന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു. 5 കോടി രൂപ ചെലവിൽ 4 നിലകളിലായി പൂർത്തിയാക്കുന്ന കരുമാടി ആയുർവ്വേദ ആശുപത്രി കെട്ടിടത്തിൻ്റെ ശിലാസ്ഥാപന കർമ്മം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

     ജീവിതശൈലീ രോഗങ്ങളെ ചെറുക്കുവാൻ ആയുർവേദ ചികിത്സ കൊണ്ട് കഴിയും.  
ഇതിനായി സംസ്ഥാനത്ത് 10,000- യോഗ ക്ലബ്ബുകൾ ആരംഭിയ്ക്കും. കേന്ദ്ര ആയുഷ് പദ്ധതിയിലുൾപ്പെടുത്തി ആയുർവേദ ആശുപത്രികളിൽ മെച്ചപ്പെട്ട സൗകര്യങ്ങൾ ഉറപ്പ് വരുത്തുമെന്നും,  യോഗ പരിശിലന കേന്ദ്രങ്ങൾ ശക്തമാക്കുമെന്നും മന്ത്രി പറഞ്ഞു. ആയുഷ് ഹെൽത്ത് പദ്ധതിയിൽ കേന്ദ്ര സർക്കാർ 150 ആയുർവേദ ആശുപത്രികൾക്ക് അംഗീകാരം നൽകിയതിൽ കരുമാടി ഗവ. ആയുർവേദ ആശുപത്രിയും ഉൾപ്പെട്ടിട്ടുണ്ടന്നും മന്ത്രി പറഞ്ഞു.

    ആശുപത്രി അങ്കണത്തിൽ ചേർന്ന സമ്മേളനത്തിൽ എച്ച് സലാം എം എൽ എ അധ്യക്ഷനായി. ഭാരതീയ ചികിത്സ വകുപ്പ് ഡയറക്ടർ ഡോ. കെ എസ് പ്രിയ പദ്ധതി വിശദീകരണം നടത്തി. പൊതുമരാമത്ത് വിഭാഗം എക്സിക്യൂട്ടിവ് എഞ്ചിനീയർ റംല ബീവി റിപ്പോർട്ട് അവതരിപ്പിച്ചു. 
ഭാരതീയ ചികിത്സ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ വൈ എം ഷീജ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. ഷീബാ രാകേഷ്, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി രമേശൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ആർ ജയരാജ്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അപർണ്ണ സുരേഷ്, മറ്റ് ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ഇ കെ ജയൻ, പ്രദീപ് കൂട്ടാല, ജമാൽ പള്ളാത്തുരുത്തി, സഫീർ പീഡിയേക്കൽ, ആയുർവേദ ആശുപത്രി സിനിയർ മെഡിക്കൽ ഓഫിസർ ഡോ. പി ഡി ജയേഷ് കുമാർ എന്നിവർ സംസാരിച്ചു. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശോഭാ ബാലൻ സ്വാഗതം പറഞ്ഞു.