BREAKING NEWS
latest

728x90

header-ad

468x60

header-ad

International

International

കിടപ്പുരോഗികൾക്കുള്ള ചികിത്സാ ധനസഹായ സമാഹരണത്തിൻ്റെ ഭാഗമായി "കേക്ക് ചാലഞ്ച് " സംഘടിപ്പിച്ചു.


ആൽഫ പാലിയേറ്റീവ് കെയറിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കേക്ക് ചാലഞ്ച്, നഗരസഭ ഉപാധ്യക്ഷൻ പിഎസ്എം ഹുസൈൻ ഉദ്ഘാടനം ചെയ്തു.
നിർധനരും, കിടപ്പിലായതുമായ രോഗികളെ സഹായിക്കാനായി തീർത്തും മാതൃകാപരമായ പ്രവർത്തനമാണ് ആൽഫാ പാലിയേറ്റീവ് കെയർ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഉദ്ഘാടനത്തെ തുടർന്ന് ആദ്യ കേക്കിൻ്റെ വിൽപ്പനയും പി എസ് എം ഹുസൈൻ നിർവ്വഹിച്ചു.
ആൽഫാ പാലിയേറ്റീവ് കെയർ പ്രസിഡൻ്റ് ഷാജി ജമാൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
കൗൺസിലർ പ്രഭാ ശശികുമാർ മുഖ്യ പ്രഭാഷണം നടത്തി.
ആൽഫാ പാലിയേറ്റീവ് കെയർ സെക്രട്ടറി ഉഷാ രവീന്ദ്രൻ, പി എ കുഞ്ഞുമോൻ, റ്റി ഐ കലാം, ജെസ്സി രാജേഷ്, ആൻഡ്രിയ സുരേഷ് തുടങ്ങിയവർ സംസാരിച്ചു.
ആൽഫാ പാലിയേറ്റീവ് കെയർ സ്റ്റേറ്റ് കോർഡിനേറ്റർ ആർ അംജിത്ത് കുമാർ ചടങ്ങിന് സ്വാഗതവും, ട്രഷറർ രാമചന്ദ്രൻ നന്ദിയും പറഞ്ഞു.

ചീനി മരം മന്ദിരം പടി പാണപിലാവ് റോഡ് മുൻ എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും വാർഡ് മെമ്പറുമായ ജിജിമോൾ സജി ഉദ്ഘാടനം ചെയ്തു

ചീനി മരം മന്ദിരം പടി പാണപിലാവ് റോഡ് മുൻ എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും വാർഡ് മെമ്പറുമായ ജിജിമോൾ സജി ഉദ്ഘാടനം ചെയ്തു.
ബിനു നിരപ്പേൽ അധ്യക്ഷത വഹിച്ച യോഗത്തിൽ വി ടി മാത്യു വെമ്പാലയിൽ,ശ്രീധരൻ കാഞ്ഞിരക്കാട്ട്, ഗോപി കാരിക്കോട്ട്, പ്രശാന്തൻ കളത്തിൽ, മേരിക്കുട്ടി ജോസഫ് കരോട്ട് പുതിയത്, ജോയി തേക്കിൻ കൂട്ടം, ജേക്കബ് ഇടയാടിയിൽ,സജി പുതിയത്ത്, സിബി നെടിയ മുറിയിൽ, ഷിനു വെമ്പാലയിൽ,അജിലാൽ കാരമുള്ളിൽ, രമേശൻ കരികിലാമറ്റം, വർഗീസ് അമ്പാട്ടുപറമ്പിൽ,മധു പുതുപ്പറമ്പിൽ, ഷിബു അമ്മനത്ത്, എബ്രഹാം നെടിയ മുറിയിൽ, സുരേഷ് വെളിയംകുന്നേൽ അനിൽ പന്നാംകുഴിയിൽ പ്രസംഗിച്ചു.

പ്രായം ആറും അറുപതും ഒരുപോലെ.തുടർബാല്യം കൂട്ടായ്മ ശ്രദ്ധേയമാകുന്നു.

ആറും അറുപതും ഒന്നാണെന്ന് പറഞ്ഞാൻ എന്താണ് തെറ്റ് ?

ഒരു തെറ്റുമില്ല. അറുപത് കഴിഞ്ഞാൽ വീടിനുള്ളിൽ അടങ്ങിയിരിക്കണമെന്ന് പറഞ്ഞത് ആരാണ് ? പലരും അങ്ങനെ പറഞ്ഞു കാണും. എന്നാൽ ആലപ്പുഴ കാഞ്ഞിരം ചിറ പ്രദേശത്തെ പ്രായമായ അമ്മമാരും അച്ചന്മാരും പ്രായത്തിന്റെ ചങ്ങലക്കെട്ടുകളിൽ സ്വയം തളച്ചിടാനോ , മറ്റുള്ളവരാൽ തളച്ചിടപ്പെടാനോ തയ്യാറല്ല.
അവരെല്ലാം തുടർബാല്യം കൂട്ടായ്മയുടെ അംഗങ്ങളാണ്. 

അവർ ഇടയ്ക്കിടെ ഒത്തുകൂടും.പാട്ടുപാടും ഡാൻസ് കളിക്കും, കഥ പറയും, ഹൗസ് ബോട്ട് യാത്ര ചൈയ്ത് കായൽ സൗന്ദര്യം ആസ്വദിച്ച് വരും. ലുലു മാൾ കണ്ട് , മെട്രോ റെയിൽ യാത്ര ചൈയ്ത് , സിനിമയൊക്കെ കാണാൻ പോകും.
വാർദ്ധക്യത്തിന്റെ വിരസതയിൽ നിന്നും ചിത്രശലഭങ്ങളെപ്പോലെ പാറി പറന്നു നടക്കുമ്പോൾ ആ മനസുകളിൽ എത്ര സന്തോഷം പകരുന്ന നിമിഷങ്ങളായിരിക്കും .
അറുപതിലും ബാല്യത്തിന്റെ സൗകുമാര്യം നുകരാൻ കഴിയുമെന്ന് ഇവിടത്തെ വൃദ്ധ മാതാപിതാക്കൾ തെളിയിച്ചു കഴിഞ്ഞിരിക്കുന്നു.

തുടർബാല്യത്തിന്റെ നേതൃനിരയിൽ പ്രവർത്തിക്കുന്ന അംജിത്ത് കുമാർ പറഞ്ഞത് ,
 പന്ത്രണ്ട് വർഷംമുമ്പ് ഒരു സുഹൃത്തിന്റെ വീട്ടിൽ പോയപ്പോൾ ഒരമ്മ പറഞ്ഞ വാക്കുകളാണ് ഈ കൂട്ടായ്മയിൽ എത്തിയത് എന്നാണ്.

ചട്ടയും മുണ്ടും ധരിച്ച ഒരമ്മ പറഞ്ഞത് ഇങ്ങനെയാണ് . 
"എനിക്ക് നാല് ചട്ടയും മുണ്ടും ഉണ്ട് പക്ഷേ എന്ത് ചെയ്യാം ഇനി അതും ഉടുത്ത് പോകാൻ കഴിയുന്നത് കുഴിമാടത്തിലേക്ക് ആയിരിക്കും അല്ലേ മക്കളെ, ഈ വയസുകാലത്ത് അല്ലാതെ എവിടെ പോകാനാണ് "

അമ്മ അച്ഛൻ ഈ വയസുകാലത്ത് എവിടെ പോകാനാണ്. പ്രായമായില്ലേ , വീഴില്ലേ, തണുപ്പല്ലേ, ഇതൊക്കെ പറഞ്ഞു, ആഘോഷങ്ങളും, യാത്രകളും, ഉത്സവങ്ങളും, ചടങ്ങുകളും നിഷേധിക്കപ്പെടുന്ന കാലമാണ്.  
ഇതൊക്കെ ആണെങ്കിലും ഏതെങ്കിലും ആത്മീയ കേന്ദ്രങ്ങളുടെ സമീപത്ത് നടതള്ളാത്തതും , അഗതി മന്ദിരത്തിൽ എത്തിക്കാത്തതും തന്നെ ഭാഗ്യം.

എന്തായാലും കുറെയേറെ വൃദ്ധ മാതാപിതാക്കളെ സന്തോഷത്തിനായി തുടർബാല്യം കൂട്ടായ്മ രൂപീകരിക്കാൻ തയ്യാറായ സുമനസ്സുകളുടെ കാഴ്ചപ്പാട് അഭിനന്ദനങ്ങൾ അർഹിക്കുന്നത് തന്നെയാണ്.

സ്വി​ഗ്ഗിക്ക് കാത്തിരിക്കേണ്ട; ആവശ്യങ്ങൾ നേടിയെടുക്കുന്നത് വരെ ഭക്ഷണം വിതരണം ചെയ്യില്ല, അനിശ്ചിതകാല പണിമുടക്ക്

ഓണ്‍ലൈന്‍ ഭക്ഷ്യവിതരണ സംവിധാനമായ സ്വിഗ്ഗിയിലെ തൊഴിലാളികൾ അനിശ്ചിത കാല പണിമുടക്ക് തുടങ്ങി. ശമ്പള വര്‍ധന ഉൾപ്പെടെ തൊഴിലാളികൾ നാളുകളായി ഉന്നയിക്കുന്ന ആവശ്യങ്ങൾ മാനേജ്മെന്‍റ് അംഗീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് സമരം.
 പണിമുടക്കിന് അനുഭാവം പ്രകടിപ്പിച്ച് സൊമാറ്റോയിലെ തൊഴിലാളികൾ ഇന്ന് സൂചന പണിമുടക്കും നടത്തുന്നുണ്ട്. 
സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി തൊഴിലാളി യൂണിയനുകൾ സംയുക്തമായാണ് പണിമുടക്ക് ആരംഭിച്ചത്. പണിമുടക്കിയ തൊഴിലാളികൾ തിരുവനന്തപുരത്ത് ഇന്‍സ്റ്റാ മാർട്ടിന് മുന്നിൽ ധർണ നടത്തി. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് യൂണിയനുകൾ മാനേജ്മെന്‍റിന് കത്ത് നൽകിയിരുന്നു. പക്ഷേ ഒന്നും അംഗീകരിക്കാൻ മാനേജ്മെന്‍റ് തയ്യാറായില്ല. ശമ്പളം വ‍ധിപ്പിക്കുക, ഫുൾടൈം ജോലി ചെയ്യുന്നവര്‍ക്ക് മിനിമം ഗാരണ്ടിയായി 1250 രൂപ നല്‍കുക, ലൊക്കേഷൻ മാപ്പിൽ കൃത്രിമം കാട്ടുന്നത് അവസാനിപ്പിക്കുക തുടങ്ങിയവയാണ് ആവശ്യങ്ങൾ. ആവശ്യങ്ങൾ നേടിയെടുക്കുന്നത് വരെ ഇനി ഭക്ഷണം വിതരണം ചെയ്യില്ലെന്നാണ് യൂണിയനുകളുടെ നിലപാട്.

ഗതാഗത നിയമ ലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി; അപകട മേഖലയിൽ പൊലീസും എംവിഡിയും ചേർന്ന് പ്രത്യേക പരിശോധന

ഗതാഗത നിയമ ലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി പൊലീസും മോട്ടോര്‍ വാഹന വകുപ്പും. അമിത വേഗം, മദ്യപിച്ചുള്ള ഡ്രൈവിംഗ് എന്നിവയ്ക്കെതിരെയാണ് കര്‍ശന നടപടി സ്വീകരിക്കും. 
അമിതവേഗം, മദ്യപിച്ചുള്ള ഡ്രൈവിംഗ്, ഹെൽമറ്റ്-സീറ്റ് ബെൽറ്റ് എന്നിവ ധരിക്കാതെയുള്ള യാത്രയ്ക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഉദ്യോ​ഗസ്ഥര്‍ അറിയിച്ചു. അപകട മേഖലയിൽ പൊലീസും എംവിഡിയും ചേർന്ന് പ്രത്യേക പരിശോധന നടത്തും. 
കാൽനട യാത്രക്കാരുടെ സുരക്ഷയ്ക്ക് മുഖ്യ പരിഗണന നല്‍കുമെന്ന് പൊലീസും മോട്ടോര്‍ വാഹന വകുപ്പും അറിയിച്ചു. ബോധവൽക്കരണ പരിപാടിയും നടത്തും. അതേസമയം, എഐ ക്യാമകൾ സ്ഥാപിക്കാത്ത റോഡുകളിൽ ക്യാമറ സ്ഥാപിക്കാനുള്ള റിപ്പോർട്ട് സമർപ്പിക്കാൻ ഐജി ട്രാഫിക്കിന് നിർദ്ദേശം നല്‍കി. ക്രമസമാധാന ചുമതലയുള്ള എഡിജിപി വിളിച്ച യോഗത്തിലാണ് തീരുമാനം. സംസ്ഥാത്ത് അടുത്തിടെ വാഹന അപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പൊലീസും മോട്ടോര്‍ വാഹന വകുപ്പും ഗതാഗത നിയമ ലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടിക്ക് ഒരുങ്ങുന്നത്.

റോട്ടറി കപ്പ് ആൾ കേരളാ കിഡ്സ് ബാസ്കറ്റ് ബോൾ ചാമ്പ്യൻഷിപ്പ് ആലപ്പുഴ ജില്ലാ ക്യാപ്റ്റൻ പെൺകുട്ടികളുടെ വിഭാഗത്തിൽ സാൻവിക .T.S, ആൺകുട്ടികളുടെ വിഭാഗത്തിൽ ആദിദേവും തെരഞ്ഞെടുക്കപ്പെട്ടു

സാൻവിക ജനമുഖം ടി വി പ്രക്ഷേപണം ചെയ്യുന്ന കിഡ്സ് സ്പോർട്സ് എന്ന പ്രോഗ്രാമിന്റെ കോഡിനേറ്റർ കൂടിയാണ്.

ആലപ്പുഴ സെന്റ് മേരീസ് അമൃത വിദ്യാലയത്തിലെ മുന്നാം ക്ളാസ് വിദ്യാർഥിനിയായ ഈ കൊച്ചു മിടുക്കി 
2023 ലെ കിഡ്സ് റണ്ണർ അപ്പ്, 
സബ് ജൂനിയർ ലീഗ്, 
കിഡ്സ് ലീഗ്,
ഒളിമ്പിക് അസോസിയേഷനിൽ ലീഗ്,
2023 കിഡ്സ് ലീഗ് 
2024 ലീഗ് കിഡ്സ് എന്നീ മത്സരങ്ങളിൽ 
കഴിവ് തെളിയിച്ചിട്ടുണ്ട് സാൻവിക.

2022 ലെ കിഡ്സ് ചാമ്പ്യൻഷിപ്പിൽ ജേതാക്കളായതും സാൻവിക ഉൾപ്പെടെയുള്ള ടീം ആയിരുന്നു.

ആദിദേവ്.എസ് 
ആലപ്പുഴ എസ് ഡി വി ഇംഗ്ലീഷ് മീഡിയം സ്കൂൾ ആറാം ക്ലാസ് വിദ്യാർഥിയാണ്.
കേരള സ്റ്റേറ്റ് കിഡ്സ് ചാമ്പ്യൻഷിപ്പിൽ സിബിഎസ്ഇ ചാമ്പ്യൻഷിപ്പിൽ ജേതാവാണ് ആദിദേവ് 

സാൻവികയുടെയും, ആദിദേവിന്റെയും ഇവരുടെ ടിം അംഗങ്ങളുടെയും സ്പോർട്സ് വിശേഷങ്ങളുമായി  
ജന മുഖം കിഡ്സ് സ്പോർട്സിൽ പ്രക്ഷേപണം ചെയ്യുന്നുണ്ട്.
ഇരു ടീമിനും റോട്ടറി ക്ലബ് ഭാരവാഹികളും ആലപ്പുഴ വൈ എം സി എ ഭാരവാഹികളും ആശംസകൾ നേർന്നു.